Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ്; ഷഹീൻബാഗിൽ സമരം നടത്തിയ മൂന്ന് പേർക്ക് ജാമ്യം

കൊറോണ വൈറസ്; ഷഹീൻബാഗിൽ സമരം നടത്തിയ മൂന്ന് പേർക്ക് ജാമ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഷഹീൻബാഗിൽ സമരം നടത്തിയ മൂന്ന് പേർക്ക് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പൗരത്വനിയമഭേദഗതിക്കെതിരേ ഡൽഹി ഷഹീൻബാഗിൽ സമരം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാൻ മുഹമ്മദ്, സയിദ് മസൂദ് അഹമ്മദ്, സയിദ് തസീർ അഹമ്മദ് എന്നിവർക്കാണ് കർശന നിബന്ധനകളോടെ ജാമ്യംനൽകിയത്.

കൊറോണ പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് ഇടക്കാല ജാമ്യമോ പരോളോ നൽകുന്നതു പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റ അടിസ്ഥാനത്തിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിങ്ങിന്റെ നടപടി. പ്രതിഷേധസ്ഥലത്തേക്ക് ആളുകളെ വിളിച്ചുകൂട്ടരുതെന്ന് ഇവരോട് കോടതി ആവശ്യപ്പെട്ടു.

ഡൽഹിയിലെ ജയിലുകളിൽ തടവുകാരുടെ തിരക്കുകുറയ്ക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതി തിങ്കളാഴ്ച നിർദേശിച്ചിരുന്നു. തടവുകാർക്ക് അടിയന്തര പരോൾ നൽകിയും ആറുമാസത്തിൽ കുറവുമാത്രം തടവുബാക്കിയുള്ളവർക്ക് പ്രത്യേക മോചനംനൽകിയും വിട്ടയക്കാനാണു നിർദ്ദേശം. തിഹാർ ജയിലിലെ തടവുകാരുടെ എണ്ണം കുറയ്ക്കാൻ ഡൽഹി സർക്കാർ നേരത്തേ നടപടിയാരംഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP