Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവയിൽ കുടുങ്ങിയ മലയാളി വിമാന ജീവനക്കാർക്ക് സഹായ ഹസ്തവുമായി തണ്ടർ ഫോഴ്‌സ്; 100ഓളം വരുന്ന മലയളി ജീവനക്കാരുടെ ദുരിതത്തിന് അറുതിയായി

ഗോവയിൽ കുടുങ്ങിയ മലയാളി വിമാന ജീവനക്കാർക്ക് സഹായ ഹസ്തവുമായി തണ്ടർ ഫോഴ്‌സ്; 100ഓളം വരുന്ന മലയളി ജീവനക്കാരുടെ ദുരിതത്തിന് അറുതിയായി

സ്വന്തം ലേഖകൻ

പനജി: ഗോവയിലെ വാസ്‌കോയിൽ കുടുങ്ങിയ 100-ഓളം വരുന്ന മലയാളി വിമാന ജീവനക്കാർക്ക് സഹായ ഹസ്തവുമായി തണ്ടർ ഫോഴ്‌സ്. ലോക്ക് ഡൗണിന് പിന്നാലെ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായ വിവിധ വിമാനക്കമ്പനികളിലെ ജീവനക്കാരായ ഇവർക്ക് അവശ്യസഹായങ്ങൾ എത്തിച്ചുകൊടുക്കാൻ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സെക്യൂരിറ്റി ഏജൻസിയായ'തണ്ടർഫോഴ്‌സ്' മുന്നോട്ട് വരികയായിരുന്നു.

വാസ്‌കോയിലെ വാടകവീടുകളിൽ കഴിയുകയാണിവർ. കൈയിലുണ്ടായിരുന്ന പണവും തീർന്നു. ഗോവയിൽ കടകൾ ഒന്നും ഇപ്പോൾ തുറക്കുന്നില്ല. പുറത്തിറങ്ങിയാൽ പൊലീസ് തടയുന്നു. ഇതോടെ അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പറ്റാത്ത സാഹചര്യത്തിലായി ഇവർ. ഇതോടെ ഇവർ തങ്ങളുടെ ദയനീയാവസ്ഥ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം അറിയുന്നത്. ഇതിന് പുറമേ മാർച്ചിലെ വേതനം ലഭിക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.

ഇതേത്തുടർന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഗോവ യൂണിറ്റ് പ്രവർത്തകരും വാസ്‌കോയിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള എസ്.എൻ. കൺസ്ട്രക്ഷൻസും ഇവരുടെ സഹായത്തിനെത്തി. പിന്നീട് പൊലീസ് ഇവരുടെ വാഹനങ്ങൾ തടയാൻ തുടങ്ങിയതോടെ ഇവർക്കും പുറത്തിറങ്ങാൻ പറ്റാതെയായി. തുടർന്നാണ് ആശ്വാസവുമായി തണ്ടർഫോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എത്തിയത്.

കൊറോണവ്യാപനം തടയുന്നതിനുള്ള സന്നദ്ധസേവനത്തിന് കമ്പനിയുടെ നാല് വാഹനങ്ങൾക്ക് ഗോവ സർക്കാർ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്. വാസ്‌കോയിൽ കുടങ്ങിയ മലയാളികൾ താമസിക്കുന്ന സ്ഥലത്ത് ഈ വാഹനങ്ങളിലെത്തിയാണ് അവർക്കാവശ്യമായ സാധനങ്ങൾ നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP