Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാമൂഹിക അകലം പാലിച്ചാൽ കൊറോണാ വൈറസ് ബാധിച്ചാലും നിങ്ങൾക്ക് ഒന്നും സംഭവിക്കുകയില്ല; എത്ര വൈറസുകൾ നിങ്ങളുടെ ഉള്ളിൽ കയറുന്നു എന്നതാണ് അപകട നിലയെ നിശ്ചയിക്കുന്നത്; മരിച്ചു വീഴുന്ന ആയിരങ്ങളെ കുറിച്ചല്ല, സുഖപ്പെടുന്ന പതിനായിരങ്ങളെ കുറിച്ചാണ് നമ്മൾ ആലോചിക്കേണ്ടത്; ആശുപത്രി പോലും കാണാതെ രക്ഷപ്പെടാൻ പറ്റുന്ന ഈ കൊറോണാ രോഗത്തെ അറിയാം

സാമൂഹിക അകലം പാലിച്ചാൽ കൊറോണാ വൈറസ് ബാധിച്ചാലും നിങ്ങൾക്ക് ഒന്നും സംഭവിക്കുകയില്ല; എത്ര വൈറസുകൾ നിങ്ങളുടെ ഉള്ളിൽ കയറുന്നു എന്നതാണ് അപകട നിലയെ നിശ്ചയിക്കുന്നത്; മരിച്ചു വീഴുന്ന ആയിരങ്ങളെ കുറിച്ചല്ല, സുഖപ്പെടുന്ന പതിനായിരങ്ങളെ കുറിച്ചാണ് നമ്മൾ ആലോചിക്കേണ്ടത്; ആശുപത്രി പോലും കാണാതെ രക്ഷപ്പെടാൻ പറ്റുന്ന ഈ കൊറോണാ രോഗത്തെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

രോഗം ബാധിച്ചതിനു ശേഷം ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ തടയുന്നതാണ്. അതുപോലെ രോഗം ഗുരുതരമായതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം ഗുരുതരമാകാതെ നോക്കുന്നതാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രണ്ട് പ്രധാന നിയമങ്ങളാണിത്. ഇതിനു രണ്ടിനും ഉതകുന്നതാണ് സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ സാമൂഹിക അകലം പാലിക്കൽ എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം.

സാമൂഹിക ഇടപെടലുകളിലൂടെയാണ് കൊറോണ പകരുന്നത് എന്ന വസ്തുത ഇതിനകം തന്നെ തെളിയിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത് ഒരു രോഗിയുടെ അകത്ത് കയറുന്ന വൈറസുകളുടെ എണ്ണം നിയന്ത്രിക്കാനും സോഷ്യൽ ഡിസ്റ്റൻസിങ് സഹായിക്കും എന്നാണ്. ഒരു മനുഷ്യനിൽ പ്രവേശിക്കുന്ന വൈറസുകളുടെ അളവിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് 19 രോഗത്തിന്റെ രൂക്ഷത വർദ്ധിക്കുന്നത്. രോഗബാധയുടെ കാഠിന്യം കുറവാണെങ്കിൽ ചികിത്സിച്ചു ഭേദമാക്കാൻ എളുപ്പമാണ്. അതുപോലെ, രോഗത്തിന്റെ കാഠിന്യം കൂടുന്നതനുസരിച്ച് അപകട സാധ്യതയും വർദ്ധിക്കും. അതിനാൽ തന്നെ സോഷ്യൽ ഡിസ്റ്റൻസിങ് കർശനമായി പാലിക്കണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ആദ്യഘട്ടത്തിൽ പരിമിതമായ വൈറസുകൾ മാത്രം ബാധിച്ചിട്ടുള്ള ഒരാൾക്ക് രോഗബാധിതനായ മറ്റൊരാൾ സ്പർശിച്ച പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെ കൂടുതൽ വൈറസുകൾ ഉള്ളിൽ പ്രവേശിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ഇവർ പറയുന്നത്. മാത്രമല്ല, പരിമിതമായ തോതിൽ വൈറസ് ബാധയുള്ള ഒരാളുടെ സ്വയം രോഗപ്രതിരോധ സംവിധാനത്തിന് വൈറസുകളെ എതിരിടാനുള്ള സമയം കൂറ്റുതൽ ലഭിക്കുകയും ചെയ്യും.

കൂടുതൽ വലിയ തോതിലുള്ള വൈറസുകളുമായി നേരിട്ട് നേർ വരുന്ന സാഹചര്യമുള്ളതുകൊണ്ട് ഡോക്ടർമാർക്കും പുരോഹിതന്മാർക്കുമൊക്കെ രോഗബാധയുണ്ടാകുവാനുള്ള സാഹചര്യം വളരെ കൂടുതലാണ് എന്നും ഇവർ പറയുന്നു. ഇറ്റലിയിലെ ഓരോ 1000 രോഗബാധിതരിലും 60 ഡോക്ടർമാരും 60 പുരോഹിതന്മാരും ആണ് എന്നതും ഈ വാദത്തിന് അടിവരയിടുന്നു.

ഇംപീരിയൽ കോളേജ് ഓഫ് ലണ്ടനിലെ പകർച്ചവ്യാധി വിദഗ്ദനായ പ്രൊഫസർ വെൻഡി ബാർക്ലേയുടെ അഭിപ്രായത്തിൽ, ശ്വാസകോശത്തെ ബാധിക്കുന്ന ഏത് വൈറസാണെങ്കിലും, രോഗബാധയുടെ കാഠിന്യം ആശ്രയിച്ചിരിക്കുന്നത് ശരീരത്തിനുള്ളിൽ പ്രവേശിച്ച വൈറസുകളുടെ തോതിന്റെ അടിസ്ഥാനത്തിലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വൈറസിന്റെയും ശരീരത്തിലെ സ്വയം രോഗപ്രതിരോധ സംവിധാനത്തിന്റെയും സൈനിക ബലം അനുസരിച്ചായിരിക്കും ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുക. വൈറസിന് സൈനിക ബലം കൂടുതലാണെങ്കിൽ പരാജയമായിരിക്കും ഫലം.

ഏതൊരു വൈറസും ശരീരത്തിൽ പ്രവേശിച്ചാൽ പെരുകാൻ തുടങ്ങും. അത് പ്രകൃതിയുടെ നിയമമാണ്. മാറ്റുവാൻ സാധിക്കുകയില്ല. എന്നാൽ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസിന്റെ അളവ് കുറവാണെങ്കിൽ ഒരു പരിധിക്കപ്പുറം പെരുകുന്നതിനു മുൻപേ അവയെ ഇല്ലാതെയാക്കാൻ സാധിക്കും. കാരണം അപ്പോൾ ശരീരത്തിന്റെ സ്വയം രോഗപ്രതിരോധ സംവിധാനത്തിന് നേരിടേണ്ടി വരുന്ന വൈറസ് സൈന്യത്തിന്റെ ശക്തി തുലോം കുറവായിരിക്കും. ഇമ്പീരിയൽ കോളേജിലെ ഡോ. മൈക്കൽ സ്‌കിന്നർ പറയുന്നു.

ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർക്കല്ലാതെ സ്വാഭാവികമായും വലിയ അളവിലുള്ള വൈറസുകളുമായി സമ്പർക്കത്തിൽ വരുവാനുള്ള സാധ്യത ഇല്ല. സാധാരണക്കാർ വളരെ കൂടിയതോതിലുള്ള സാമൂഹിക ഇടപഴകലുകൾ നടത്തുകയോ, രോഗബാധിതരുമായി അടുത്തിടപഴകുകയോ ചെയ്യാതെ വലിയൊരു തോതിലുള്ള വൈറസ് ബാധ ഉണ്ടാകുകയുമില്ല. ഇവിടെയാണ് സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ പ്രാധാന്യം.

ഒരാളിൽ നിന്നും നിശ്ചിത അകലം പാലിച്ചു നിൽക്കുമ്പോൾ, അയാളുടെ ചുമയിലൂടെയോ തുമ്മലിലൂടെയോ പുറത്തുവരുന്ന വൈറസുകൾ സ്വന്തം ശരീരത്തിൽ പ്രവേശിക്കുവാനുള്ള സാധ്യത കുറയും. ഇനി പ്രവേശിക്കുകയാണെങ്കിൽ തന്നെ വളരെ ചെറിയ അളവിൽ മാത്രമേ പ്രവേശിക്കുകയുള്ളു. ഇതിനെ ചെറുക്കാൻ നമ്മുടെ സ്വാഭാവിക രോഗ പ്രതിരോധ സംവിധാനത്തിന് കഴിയുകയും ചെയ്യും. ശരീരത്തിനുള്ളിൽ വൈറസിന്റെ സാന്ദ്രത വർദ്ധിക്കുന്നത് രോഗിക്ക് മാത്രമല്ല മറ്റുള്ളവർക്കും ഭീഷണിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP