Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് രോഗികളെ ചികിത്സിക്കാൻ സ്റ്റാർ ഹോട്ടലുകൾ ഏറ്റെടുത്ത് സംസ്ഥാനങ്ങൾ; ക്വാറന്റൈൻ ചെയ്യാനും എമർജൻസി ഐസൊലേഷൻ ബെഡുകളാക്കി ക്രമീകരിക്കാനും കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത് നിരവധി ഹോട്ടലുകളും റിസോർട്ടുകളും

കോവിഡ് രോഗികളെ ചികിത്സിക്കാൻ സ്റ്റാർ ഹോട്ടലുകൾ ഏറ്റെടുത്ത് സംസ്ഥാനങ്ങൾ; ക്വാറന്റൈൻ ചെയ്യാനും എമർജൻസി ഐസൊലേഷൻ ബെഡുകളാക്കി ക്രമീകരിക്കാനും കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത് നിരവധി ഹോട്ടലുകളും റിസോർട്ടുകളും

സ്വന്തം ലേഖകൻ

കോവിഡ് 19 പകർച്ച വ്യാധിയെ നേരിടാൻ സംസ്ഥാനങ്ങൾ സ്റ്റാർ ഹോട്ടലുകൾ ഏറ്റെടുക്കുന്നു. ക്വാറന്റൈൻ ചെയ്യുന്നവരെ താമസിപ്പിക്കാനും രോഗികളെ ചികിത്സിക്കാനുമാണ് സംസ്ഥാനങ്ങൾ വ്യാപകമായി സ്റ്റാർ ഹോട്ടലുകൾ ഏറ്റെടുക്കുന്നത്. മൾട്ടി സ്റ്റാർ ഫെസിലിറ്റികളുള്ള സ്വകാര്യ ഹോട്ടലുകൾ വരെയാണ് സർക്കാർ ഏറ്റെടുത്തവയിൽ പലതും. ഇതുകൊറോണ വൈറസ് കൂടുതൽ ബാധിച്ച പ്രദേശങ്ങളിലെ രോഗികൾക്ക് വേണ്ടി പ്രത്യേക വാർഡുകളാക്കി മാറ്റാനാണ് നീക്കം.

കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച ഇൻഡോറിലും ഉജ്ജയിനിലും ശിവരാജ് സിങ് സർക്കാർ 2877 ഹോട്ടലുകളും റിസോർട്ടുകളും ആണ് ഏറ്റെടുത്തത്. ഏറ്റെടുത്ത 22 ഹോട്ടലുകളും റിസോർട്ടും ക്വാറന്റൈൻ സെന്ററുകളാണ്. 1,200ൽ അധികം പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. വേണ്ടി വന്നാൽ കൂടുതൽ കെട്ടടങ്ങൾ ഏറ്റെടുക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

രാജസ്ഥാനിലെ ഭിൽവാരാ ടൗണിൽ 20 ഹോട്ടലുകളാണ് ക്വാറന്റൈൻ സെന്ററുകളാക്കി മാറ്റിയിരിക്കുന്നത്. 1500 റൂമുകളാണ് ഏറ്റെടുത്തത്. ഇതിൽ 600 പേരെ ക്വാറന്റൈൻ ചെയ്തിട്ടുമുണ്ട്. ജയ്പൂരിൽ ഹോട്ടലുകൾ, സ്വകാര്യ ആശുപത്രി, യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ, കമ്മ്യൂണിറ്റി ഹാൾ, ധർമ്മശാലകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലായി 10,000 എമർജൻസി ഐസൊലേഷൻ ബെഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിലും നിരവധി ഹോട്ടലുകളും കെട്ടിടങ്ങളും പല ജില്ലകളിലും സർക്കാർ കണ്ടെത്തിവെച്ചിട്ടുണ്ട്. ആവശ്യം വന്നാൽ ഇവയെല്ലാം ഏറ്റെടുക്കും. എറണാകുളത്ത് ഐസോലേഷൻ വാർഡിനായി 74 കെട്ടിടങ്ങളാണ് കണ്ടെത്തി വെച്ചിരിക്കുന്നത്. കാസർകോട്ട് മൂന്ന് ഹോട്ടലുകളാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ആശുപത്രികളൊന്നുമില്ലാത്ത വയനാട്ടിൽ 134 ഹോട്ടലുകളാണ് സർക്കാർ കണ്ടെത്തിയിരിക്കുന്നത്. 1900 റൂമുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ചിലത് ഇപ്പോൾ തന്നെ ഐസൊലേഷൻ വാർഡായി മാറ്റിയിട്ടും ഉണ്ട്. തിരുവനന്തപുരത്തും മസ്‌ക്കറ്റ് ഹോട്ടൽ അടക്കം പല ഹോട്ടലുകളും സർക്കാർ കണ്ടെത്തിയിട്ടുണ്ട്.

യോഗി ആദിത്യനാഥ് സർക്കാർ ആഗ്രയിലും ലക്ക്‌നൗവിലും നാല് മൾട്ടി സ്റ്റാർ ഹോട്ടലുകളാണ് കൊറോണ രോഗികളെ താമസിപ്പിക്കാൻ എടുത്തിരിക്കുന്നത്. ഗോവയിലും നിരവധി റിസോർട്ടുകൾ ഏറ്റെടുത്തു. ബംഗളൂരുവിൽ 16 ഹോട്ടലുകളാണ് കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP