Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉച്ചയ്ക്ക് ചോറു വേണ്ടാ... ചപ്പാത്തി മതി.. പരിപ്പ് കറിയക്ക് രുചി പോരാ.. മറ്റെന്തെങ്കിലും കറികൂടി വേണം... രാവിലെ കിട്ടിയ ചപ്പാത്തി കഴിച്ചിട്ട് വിശപ്പ് മാറിയില്ല: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചത് സംഘർഷമുണ്ടാക്കി കേരളത്തെ അപമാനിക്കാൻ തന്നെ; സംഘർഷം ഒഴിവാക്കാൻ താമസക്കാരുടെ എണ്ണം കുറയ്ക്കും; പെരുമ്പാവൂരിലെ ഭായി ലഹളയ്ക്ക് പിന്നിലും തീവ്ര സംഘടനകൾ; പായിപ്പാട്ടെ അനുഭവത്തിൽ എടുക്കുക അതിശക്തമായ മുൻകരുതൽ

ഉച്ചയ്ക്ക് ചോറു വേണ്ടാ... ചപ്പാത്തി മതി.. പരിപ്പ് കറിയക്ക് രുചി പോരാ.. മറ്റെന്തെങ്കിലും കറികൂടി വേണം... രാവിലെ കിട്ടിയ ചപ്പാത്തി കഴിച്ചിട്ട് വിശപ്പ് മാറിയില്ല: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചത് സംഘർഷമുണ്ടാക്കി കേരളത്തെ അപമാനിക്കാൻ തന്നെ; സംഘർഷം ഒഴിവാക്കാൻ താമസക്കാരുടെ എണ്ണം കുറയ്ക്കും; പെരുമ്പാവൂരിലെ ഭായി ലഹളയ്ക്ക് പിന്നിലും തീവ്ര സംഘടനകൾ; പായിപ്പാട്ടെ അനുഭവത്തിൽ എടുക്കുക അതിശക്തമായ മുൻകരുതൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിൽ താമസക്കാരുടെ എണ്ണം കുറയ്ക്കാൻ ജില്ലാഭരണകൂടം കർമ്മപദ്ധതി തയ്യാറാക്കുന്നു. 500 പേരെ ഇവിടെ നിലനിർത്തി ബാക്കിയുള്ളവരെ തൽക്കാലം സമീപത്തെ സ്്കൂളുകളിലേയ്ക്ക് മാറ്റി താമസിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മൂവാറ്റുപുഴ ആർ ഡി സാബു കെ ഐസക് മറുനാടനോട് വ്യക്തമാക്കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇവിടെ സന്ദർശനം നടത്തും.

ജില്ലയിൽത്തന്നെ ഏറ്റവും അതിഥി തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബംഗ്ലാദേശ് കോളനി. 1700-ൽപ്പരം കുടംബങ്ങളിലായി 3000 ത്തോളം പേർ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇന്നലെ ഇവിടെ സംജാതമായ സംഘർഷാവസ്ഥ അധികൃതരുടെ ഇടപെടൽ കൊണ്ട് മാത്രമാണ് കാര്യമായ പ്രശ്നങ്ങളില്ലാതെ പരിഹരിക്കാനായത്.

ഉച്ചയ്ക്ക് ചോറു വേണ്ടാ... ചപ്പാത്തി മതി, പരിപ്പ് കറിയക്ക് രുചി പോരാ.. മറ്റെന്തെങ്കിലും കറികൂടി വേണം, രാവിലെ കിട്ടിയ ചപ്പാത്തി കഴിച്ചിട്ട് വിശപ്പ് മാറിയില്ല എന്നുതുടങ്ങി ഭക്ഷണക്കാര്യത്തിലെ അപര്യപ്തതകൾ ചൂണ്ടിക്കാട്ടിയാണ് ലോക് ഡൗൺ ലംഘിച്ച് ഇവിടെ അതിഥിത്തൊഴിലാളികൾ പ്രതിഷേധിച്ചത്. പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് അധികൃതർക്ക് സംശയം.

ഇവിടുത്തെ ഭായിലഹള ആരുടെയെങ്കിലും സ്പോൺസേർഡ് പ്രോഗ്രാം ആയിരുന്നോ എന്ന് ജില്ലാഭരണകൂടത്തിനും പൊലീസിനും സംശമുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചതായും ആർ ഡി ഒ വ്യക്തമാക്കി. പായിപ്പാട് ഭായിമാരെ ലഹളയ്ക്ക് ഇറയ്ക്കിയതിൽ പുറമെ നിന്നുള്ള ഇടപെടൽ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് കളക്ടർ എത്തുന്നതിന് തൊട്ടുമുമ്പെ ബംഗ്ലാദേശ് കോളനിയിൽ താമസക്കാർ ഭക്ഷണക്കാര്യത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരോട് മുറികളിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. അതിഥി തൊഴിലാളികൾ കൂട്ടംചേർന്ന് തങ്ങളെ ആക്രമിക്കുമോ എന്നുപോലും ആദ്യം ഇവിടെയെത്തിയ പൊലീസ് സംഘം ഭയപ്പെട്ടിരുന്നു. പെരുമ്പാവൂർ സി ഐ യുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അതിഥി തൊഴിലാളികൾ രോക്ഷപ്രകടനം അവസാനിപ്പിച്ച്ത്. സംസ്ഥാനത്ത് ആദ്യാമിയി അതിഥി ത്തൊഴിലാളികൾക്ക് മാത്രമായി സാമൂഹിക അടുക്കള തുറന്നത് ഇവിടെ ആയിരുന്നു. ഇതിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി കളക്ടർ എസ് സുഹാസ് ഇന്നലെ ഉച്ചകഴിഞ്ഞ് എത്തുമെന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് കിച്ചൻ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ല. കേരള ശൈലിയിൽ ഒരുക്കിയ ഭക്ഷണത്തിന് സ്വാദ് പോരാ,കറി ഒന്നുപോരാ, മറ്റെന്തെങ്കിലും കൂടി വേണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അന്തേവാസികൾ സംഘടിച്ചത്. വീടുകളിലേയ്ക്ക് പോകണമെന്നും സൗകര്യം ഏർപ്പെടുത്തണമെന്നും ഇവരിൽ പരലരും ആവശ്യപ്പെട്ടിരുന്നു. നാട്ടിലേയ്ക്കയക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കാനാവില്ലന്നും ഭക്ഷണക്കാര്യത്തിലെ പരാതികൾ പരിഹരിക്കാമെന്നും അനുനയ ചർച്ചകൾക്ക് നേതൃത്വം നൽകിയ മന്ത്രി സുനിൽക്കുമാർ അറിയിച്ചു.തുടർന്ന് വിവിധ ഭാഷകളിൽ ഈ വിവരം മൈക്കിലൂടെ അറിയിക്കുകയും ചെയ്തു.ഇതിന് ശേഷം കോളനിപ്പരിസരത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി.

ഇതൊടൊപ്പം തന്നെ ഇവിടുത്തെ സാമൂഹിക അടുക്കള ഏറ്റെടുത്ത് നടത്താൻ കുന്നത്തുനാട് തഹീൽദാരെ ചുമതലപ്പെടുത്തിയതായി കളക്ടറുടെ അറിയിപ്പുമെത്തി. അതിഥി തൊഴിലാളികൾക്കായി മാറ്റിപ്പാർപ്പിക്കുന്ന സ്‌കൂളുകളിലും സാമൂഹിക അടുക്കള ആരംഭിക്കുന്നതിനാണ് അധികൃതർ ആലോചിക്കുന്നത്. ബംഗ്ലാദേശ് കോളനിയിലെ ഇവരുടെ താമസസൗകര്യം അപര്യപ്തമാണെന്നുള്ള വിലയിരുത്തലിലാണ് അധികൃതർ മാറ്റിപാർപ്പിക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുള്ളത്.

ഇവിടെ ചെറിയ മുറികളിൽ 8 ഉം 10 ഉം പേരൊക്കെ താമസിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കോവിഡ് വൈറസ് ബാധ ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഇവിടെ നടപ്പിലാകുന്നില്ലന്നും അധികതർക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇവിരെ മാറ്റിപ്പാർപ്പിക്കുന്നതിന് കർമ്മപദ്ധതി തയ്യാറാക്കുന്നത്. ഏതാനും ദിവസം മുമ്പും കോളനിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഭക്ഷണം കിട്ടുന്നില്ലന്നും നാട്ടിൽ പോകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

ഇതെത്തുടർന്ന് ജില്ലാ കളക്ടർ എസ് സുഹാസ്, ജില്ലാപൊലീസ് മേധാവി കെ കാർത്തിക്്, മൂവാറ്റുപുഴ ആർ ഡി ഒ സാബു കെ ഐസക് എന്നിവർ സ്ഥലത്തെത്തി, പ്രശ്നങ്ങൾ ചർച്ചെ ചയ്ത് പരിഹരിക്കുകയായിരുന്നു. തുടർന്നാണ് ഇവർക്ക് ഭക്ഷണം ഉറപ്പാക്കാൻ കോളനിയിൽത്തന്നെ അധികൃതരുടെ നിയന്ത്രണത്തിൽ ഇവിടെ സാമൂഹിക അടുക്കള പ്രവർത്തനം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP