Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിസ്സാമുദ്ദീനിൽ ആളെ കൂട്ടിയത് മതവിശ്വാസം ഊട്ടിയുറപ്പിക്കാൻ പ്രയത്‌നിക്കുന്ന ഇസ്ലാമിക പുനരുത്ഥാന പ്രസ്ഥാനം; തമിഴ്‌നാട്ടിലും തെലുങ്കാനയിലും ജമ്മുവിലും മഹാമാരി എത്തിയത് തബ്ലീഗി ജമായത്തിന്റെ പ്രാർത്ഥനാ ചടങ്ങിൽ നിന്ന്; ആൻഡമാനിൽ രോഗം എത്തിയതും ഈ വഴിയേ; വിദേശ മതപണ്ഡിതർ സമ്മേളന ശേഷവും രാജ്യമെങ്ങും സഞ്ചരിച്ചത് വൈറസ് വ്യാപനത്തിന് കാരണമായി; നിസ്സാമുദ്ദീനിൽ സംഭവിച്ചത് സമൂഹ വ്യാപനം; പ്രാർത്ഥനയിൽ പങ്കെടുത്ത പത്തനംതിട്ട വെട്ടിപ്രം സ്വദേശിയുടെ മരണവും സംശയത്തിൽ

നിസ്സാമുദ്ദീനിൽ ആളെ കൂട്ടിയത് മതവിശ്വാസം ഊട്ടിയുറപ്പിക്കാൻ പ്രയത്‌നിക്കുന്ന ഇസ്ലാമിക പുനരുത്ഥാന പ്രസ്ഥാനം; തമിഴ്‌നാട്ടിലും തെലുങ്കാനയിലും ജമ്മുവിലും മഹാമാരി എത്തിയത് തബ്ലീഗി ജമായത്തിന്റെ പ്രാർത്ഥനാ ചടങ്ങിൽ നിന്ന്; ആൻഡമാനിൽ രോഗം എത്തിയതും ഈ വഴിയേ; വിദേശ മതപണ്ഡിതർ സമ്മേളന ശേഷവും രാജ്യമെങ്ങും സഞ്ചരിച്ചത് വൈറസ് വ്യാപനത്തിന് കാരണമായി; നിസ്സാമുദ്ദീനിൽ സംഭവിച്ചത് സമൂഹ വ്യാപനം; പ്രാർത്ഥനയിൽ പങ്കെടുത്ത പത്തനംതിട്ട വെട്ടിപ്രം സ്വദേശിയുടെ മരണവും സംശയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപത്തുള്ള മർക്കസിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുന്നൂറോളം പേർ കൊവിഡ് നിരീക്ഷണത്തിൽ. ഇവിടെ പ്രാർത്ഥനയ്ക്ക് എത്തിയ തമിഴ് നാട് സ്വദേശികൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് കരുതൽ ശക്തമാകുന്നത്. കൊറോണ വൈറസിനെ രാജ്യമെങ്ങും ഇവിടുത്ത പ്രാർത്ഥന എത്തിച്ചുവെന്നാണ് സൂചന. നിസ്സാമുദ്ദീൻ ആസ്ഥാനമായ തബ്‌ലീഗ് ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച ആഗോള പ്രാർത്ഥനാ യോഗമാണ് കൊവിഡ് വൈറസിന്റെ ദേശീയതലത്തിലുള്ള വ്യാപനത്തിന് കളമൊരുക്കിയിരിക്കുന്നത്. ജമ്മു കശ്മീർ, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം യോഗത്തിനെത്തിയവർ വഴി വൈറസ് പടർന്നതായാണ് സംശയിക്കുന്നത്. മലയാളികളും പങ്കെടുത്തിട്ടുണ്ട്.

യോഗത്തിൽ എത്തിയ പത്തനംതിട്ട സ്വദേശിയും മരിച്ചിരുന്നു. ഡോ സലിം എന്ന വ്യക്തിയാണ് മരിച്ചത്. അന്ന് സംശയമൊന്നുമില്ലാതെ സലിമിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. ഇതോടെ നിസ്സാമുദ്ദീനിൽ മരിച്ച സലിമിന്റെ മരണവും കൊറോണ കാരണമാണെന്ന സംശയം ഉയരുകയാണ്. രണ്ട് പേർ നിരീക്ഷണത്തിലായിരുന്നു. വെട്ടിപ്രം സ്വദേശിയുടെ സംസ്‌കാരം ഡൽഹിയലാണ് നടന്നത്. നിസ്സാമുദ്ദീനിലെ വിഷയം ചർച്ചയായതിന് പിന്നാലെയാണ് ഡോ സലിമിന്റെ മരണവും വാർത്തകളിൽ എത്തുന്നത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത മലയാളികളും നിരീക്ഷണത്തിൽ പോയത്.

പരിപാടിയിൽ പങ്കെടുത്ത ചില തമിഴ്‌നാട്, തെലങ്കാന സ്വദേശികൾ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇതു സമൂഹവ്യാപനത്തിലേക്ക് വഴി വയ്ക്കുമോ എന്ന ആശങ്ക ശക്തമാണ്. നിസാമുദ്ദീനിൽ രോഗലക്ഷണങ്ങൾ കാണിച്ച ചിലരെ പരിശോധനയ്ക്കും വിധേയമാക്കി. സ്ഥലത്ത് മെഡിക്കൽ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. തെർമൽ സ്‌ക്രീനിങ്ങ് നടത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും സ്ഥലത്തുണ്ട്. പരിപാടിക്കെത്തിയെ പത്തംഗ ഫിലീപ്പിൻസ് പൗരന്മാരുടെ സംഘത്തിൽപ്പെട്ട ഒരാൾ മുംബൈയിൽ വച്ചു മരണപ്പെട്ടിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് പോയ രണ്ട് തായ്‌ലാൻഡ് പൗരന്മാരിൽ നിന്നും നേരിട്ടും പരോക്ഷമായും പതിനാല് പേരിലേക്കാണ് രോഗം പകർന്നത്. ഇതാണ് തമിഴ്‌നാട്ടിൽ രോഗം എത്തിച്ചത്. നിസാമുദ്ദീനിലുള്ള തബ്ലീഗി ജമായത്ത് എന്ന സംഘടനയാണ് ഈ വൻ സമ്മേളനം നടത്തിയത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ലോക് ഡൗൺ കാലത്ത് ആരേയും കൂട്ടിയിട്ടില്ലെന്നാണ് സംഘടനയുടെ വിശദീകരണം.

തമിഴ്‌നാട്ടിലും തെലങ്കാനയിലും മാത്രമല്ല ഈ പരിപാടിയിൽ പങ്കെടുത്തവർ ആശുപത്രിയിൽ എത്തിയിരുന്നത്, ഡൽഹിയിലെ ജജ്ജറിൽ ഉള്ള അകകങട ആശുപത്രിയിലേക്ക് രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കപ്പെട്ട ആറുപേരും ഇതേ പരിപാടിയിൽ പങ്കുചേർന്നവർ ആയിരുന്നു . തമിഴ്‌നാട് നിന്നുമാത്രം 1500 പേരെങ്കിലും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിൽ തന്നെ പലരും, ഈ പരിപാടി കഴിഞ്ഞ പാടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്തവരിൽ ചുരുങ്ങിയത് 200 പേരെങ്കിലും ഇപ്പോൾ കൊറോണബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തെലങ്കാനയിൽ അഞ്ചു കൊവിഡ് 19 മരണങ്ങൾ ഉണ്ടായി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടിൽ കൊവിഡ് 19 ബാധയുടെ 17 പുതിയ കേസുകൾ വന്നിട്ടുണ്ട് എന്ന് അറിയിച്ചു.

അതിൽ 10 എണ്ണവും ഈറോഡ് ജില്ലയിൽ നിന്നാണ് എന്ന് വെളിപ്പെടുത്തി. ഇതിനെല്ലാം കാരണമായത് നിസ്സാമുദ്ദീൻ ആണെന്നാണ് സൂചന. മാർച്ച് 16 -ന് ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക് അഞ്ച് ഇന്തോനീഷ്യൻ പൗരന്മാരെ കൊണ്ടുചെല്ലുന്നു. ഒന്നിച്ച് താമസിച്ചിരുന്ന അവരിൽ ഒരാൾക്ക് കൊറോണയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഒരാൾക്ക് മാർച്ച് 17 -ന് കൊറോണ സ്ഥിരീകരിക്കപ്പെടുന്നു. മാർച്ച് 18 -ന് വേറെ ഏഴുപേർക്ക് കൂടിയും. നാലുദിവസങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട് സർക്കാർ, രണ്ടു തായ്ലൻഡ് സ്വദേശികൾക്ക് കൊറോണയുണ്ട് എന്ന് സ്ഥിരീകരിക്കുന്നത്. ഇന്ത്യൻ മണ്ണിൽ വെച്ച് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഈ ഏഷ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കൊക്കെയും പൊതുവായ ഒരു ബന്ധമുണ്ടായിരുന്നു. ദക്ഷിണേന്ത്യയിലേക്ക് യാത്ര ചെയ്തുവരുന്ന മുമ്പ് അവർ എല്ലാവരും തന്നെ ഡൽഹിയിലെ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവർ ആയിരുന്നു.

മുസ്ലിംകളിൽ മതവിശ്വാസം ഊട്ടിയുറപ്പിക്കാൻ പ്രയത്‌നിക്കുന്ന ഒരു ഇസ്ലാമിക പുനരുത്ഥാനപ്രസ്ഥാനമാണ് തബ്ലീഗി ജമായത്ത്. ചില വിദേശ മതപണ്ഡിതർ പരിപാടിക്ക് ശേഷവും ഇന്ത്യൻ മണ്ണിൽ തുടർന്നു. കിർഗിസ്ഥാൻ, തായ്ലൻഡ്, ഇന്തോനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അമ്പതോളം പണ്ഡിതർ പരിപാടിയിൽ സംബന്ധിച്ച ശേഷവും ഇങ്ങനെ ഇന്ത്യയിൽ തുടർന്നിരുന്നു. മാർച്ച് 25 -ണ് മധുരയിൽ കൊവിഡ് 19 -ന്റെ ലക്ഷണങ്ങളോടെ ഒരു അമ്പത്തിനാലുകാരൻ മരണപ്പെട്ടപ്പോഴാണ് നിസ്സാമുദ്ദീൻ ചർച്ചയാകുന്നത്. അയാൾ ഈ പരിപാടിയിൽ പങ്കെടുത്ത ആളായിരുന്നു. ആ വൃദ്ധന്റെ മരണത്തോടെ ഈ പുതിയ ബാധയുടെ പ്രഭവകേന്ദ്രം നിസാമുദ്ദീനിലെ തബ്ലീഗി സമ്മേളനമാകാം എന്ന് ചർച്ച തുടങ്ങി. ഇത് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

നിസാമുദ്ദീനിലെ ഈ സ്ഥലത്തെ പ്രവേശനം തടഞ്ഞ പൊലീസ് ഡ്രോൺ ഉപയോഗം നിരീക്ഷണം നടത്തുന്നുണ്ട്. ചടങ്ങിൽ ഇരുപതോളം മലയാളികളും പങ്കെടുത്തതായി സൂചനയുണ്ട്. മാർച്ച് മാസത്തിൽ നടന്ന ആഗോള പ്രാർത്ഥന സംഗമത്തിന് തായ്‌ലൻഡ്, ഇന്തോനേഷ്യ,മലേഷ്യ, സൗദി അറേബ്യ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആളുകളെത്തിയിരുന്നു. മാർച്ച് 24-ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും പരിപാടിക്കെത്തിയ 1300-ഓളം പേർ മേഖലയിൽ തന്നെ ഡോർമിറ്ററികളിലും മറ്റുമായി തങ്ങുകയായിരുന്നു. മാർച്ച് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പരിപാടിയിൽ പങ്കെടത്തവരിലാണ് വ്യാപകമായി രോഗം പടർന്നിരിക്കുന്നത്.

കഴിഞ്ഞ പതിനെട്ടിന് മർക്കസിൽ നടന്ന മത ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തിരുന്നു. വ്യാഴാഴ്‌ച്ച ജമ്മു കശ്മീരിലെ ശ്രീനഗറിൽ കൊവിഡ് ബാധിച്ച് മരിച്ച അറുപത്തിയഞ്ചുകാരനും ഈ കൂട്ടത്തിലുണ്ടായിരുന്നു. ആന്ധ്രപ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ച അമ്പത്തിരണ്ടുകാരനും ആന്റമാൻ നിക്കോബാറിൽ നിന്നുള്ള ആറ് പേരും ഇതേ ചടങ്ങിൽ പങ്കെടുത്തവരാണ്. കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ചില വിദേശികളും ഇവിടെ എത്തിയിരുന്നു. ഈ വിദേശികളുമായി സമ്പർക്കം പുലർത്തിയ തമിഴ്‌നാട്ടിലെ മധുര സ്വദേശി ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. കർണാടകയിൽ കൊവിഡ് ബാധിതനായി മരിച്ച തുംകൂർ സ്വദേശിയും ഇവിടെ പരിപാടിക്ക് എത്തിയിരുന്നു.

കുറച്ചു ദിവസങ്ങൾക്കുമുമ്പ് നിസാമുദ്ദീനിൽ ഒരു മതചടങ്ങ് നടക്കുകയുണ്ടായി. അതിൽ പങ്കെടുത്ത പലർക്കും കൊറോണാ ബാധ സ്ഥിരീകരിക്കപ്പെട്ടു. ഈ പ്രദേശം ബാരിക്കേഡ് ചെയ്തിരിക്കുകയാണ് തങ്ങൾ ഇപ്പോൾ എന്ന് ഡ്‌ല#ഹിപൊലീസ് അറിയിച്ചു. ഇവിടെ മതസമ്മേളനം എന്ന പേരിൽ അനധികൃതമായി തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകളായിരുന്നു. 'ഇങ്ങനെ ഒരു സമ്മേളനം നടന്നതായി അറിഞ്ഞു. സംഘാടകർക്കെതിരെ ലോക്ക് ഡൗൺ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. പലർക്കും കൊവിഡ് 19 -ന്റെ ലക്ഷണങ്ങളുണ്ട്, ആരോഗ്യവകുപ്പ് പരിശോധനകളും ചികിത്സയുമൊക്കെ നടത്തിക്കൊണ്ടിരിക്കുകയാണ്. ' നിസാമുദ്ദീനിലെ ഒരു ഉന്നത പൊലീസ് അധികാരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP