Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

4695 രോഗികളും 16 മരണങ്ങളുമായി ഇസ്രയേലും കൊറോണാ ബാധിത രാജ്യങ്ങളുടെ പട്ടികയിൽ; നൂറോളം പേരുടെ നില അതീവ ഗുരുതരം; സഹായിക്ക് പോസിറ്റീവ് ആയതോടെ ബെഞ്ചമിൻ നേതന്യാഹുവിനേയും ക്വാറന്റൈൻ ചെയ്തു; ലോകം കുലുങ്ങിയാലും കുലുങ്ങാത്ത ഇസ്രയേലിനേയും കൊറോണ പിടികൂടുമ്പോൾ

4695 രോഗികളും 16 മരണങ്ങളുമായി ഇസ്രയേലും കൊറോണാ ബാധിത രാജ്യങ്ങളുടെ പട്ടികയിൽ; നൂറോളം പേരുടെ നില അതീവ ഗുരുതരം; സഹായിക്ക് പോസിറ്റീവ് ആയതോടെ ബെഞ്ചമിൻ നേതന്യാഹുവിനേയും ക്വാറന്റൈൻ ചെയ്തു; ലോകം കുലുങ്ങിയാലും കുലുങ്ങാത്ത ഇസ്രയേലിനേയും കൊറോണ പിടികൂടുമ്പോൾ

സ്വന്തം ലേഖകൻ

യുദ്ധം എന്നും ഇസ്രയേലിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. ജന്മമെടുത്ത അന്നുമുതൽ പലശത്രുക്കളോടും പടവെട്ടി ജയിച്ചാണ് ഇന്നും ഇസ്രയേൽ നിലനിൽക്കുന്നത്. ആധുനിക ലോകത്തിലെ ഒരുവിധം പ്രതിബന്ധങ്ങളൊന്നും ഇസ്രയേലിന് ബാധകമാകാറില്ല. അവരുടെ കൂർമ്മബുദ്ധിയും ശാസ്ത്ര സാങ്കേതിക രംഗത്തെ മികവും, പലർക്കും അസാദ്ധ്യമായ കാര്യങ്ങൾ വരെ അവർക്ക് സാദ്ധ്യമാക്കിയിട്ടുണ്ട്. എന്നാൽ അതൊക്കെ വെറും പഴങ്കഥകളാവുകയാണ് കൊറോണക്ക് മുന്നിൽ.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹുവിന്റെ സഹായി ഉൾപ്പടെ 4695 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ലോകത്തിലെ ഏറ്റവും കടുത്ത നിയന്ത്രണങ്ങളുമായി ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ് ഇസ്രയേൽ. സ്വന്തം വീടിനു വെളിയിൽ നൂറുമീറ്ററിലധികം ദൂരം നടന്നുപോകുവാൻ പോലുമനുവദിക്കാത്തത്ര കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം ശേഖരിക്കുവാനല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല.

4695 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗത്തിനും നേരിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളു. 80 പേർക്കാണ് ഗുരുതര രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത് ഇതിൽ 63 പേർ വെന്റിലേറ്ററിലാണെന്നും ഔദ്യോഗിക റിപ്പോർട്ട് പറയുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച 638 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഇസ്രയേലിലെ രോഗബാധിതരുടെ എണ്ണം 4000 കവിഞ്ഞ്, മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ ലോകത്തിൽ പതിനൊന്നാം സ്ഥാനത്ത് എത്തിയത്. ഇതിൽ 134 പേർ ഇതിനകം രോഗവിമുക്തി നേടിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതുവരെ 16 മരണം രേഖപ്പെടുത്തിയ ഇസ്രയേലിൽ മരിച്ചവരിൽ 13 പേർ 70 വയസ്സിൽ കൂടുതലുള്ളവരാണ്. 82 കാരനായ ഒരു ഇസ്രയേലി പൗരൻ കഴിഞ്ഞ ദിവസം ഇറ്റലിയിൽ മരിച്ചിരുന്നു. ഇപ്പോൾ രോഗം ഗുരുതരാവസ്ഥയിൽ ഉള്ളവരിൽ 20 വയസ്സുള്ള, മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിയുമുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കഠിനമായ ശ്വാസതടസ്സമുള്ളതിനാൽ അയാളെ മരുന്നു നൽകി അബോധാവസ്ഥയിൽ കിടത്തിയിരിക്കുകയാണെന്നും പറയുന്നു.

ഇത് വളരെ പ്രയാസമേറിയ കാര്യമാണെങ്കിലും ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും എന്നാണ് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ മാനേജ്മെന്റ് തലവൻ ഡോ. വെറേഡ് എസ്ര പറയുന്നു. ഏകദേശം 2864 വെന്റിലേറ്ററുകൾ രാജ്യത്ത് ലഭ്യമാണെന്നാണ് മന്ത്രാലയം അവകാശപ്പെടുന്നത്. വെന്റിലേറ്റർ ആവശ്യമായത്ര ഗുരുതരമായ രോഗികളുടെ എണ്ണം തീരെ കുറവായതിനാൽ ഇപ്പോൾ ഭയക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും മന്ത്രാലയത്തിന്റെ വക്താവ് കൂട്ടിച്ചേർത്തു. സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഇസ്രയേലി ജനത കഴിഞ്ഞ ബുധനാഴ്‌ച്ച മുതൽ തന്നെ വീടുകളിൽ ഒതുങ്ങിക്കൂടാൻ തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP