Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതീക്ഷിക്കാതെയായിരുന്നു ചെക്കന്റെ ആക്രമണം; കുത്തു കൊണ്ടതും കണ്ണിൽ ഇരുട്ട് കയറി; മക്കളെ ഇനി കാണാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം വന്നപ്പോൾ പൊട്ടിക്കരഞ്ഞു; വേറെ കുഴപ്പമൊന്നുമില്ലാത്തത് എന്റെ ഭാര്യയുടെയും മക്കളുടെയും പ്രാർത്ഥന കൊണ്ട്; കുത്തിക്കയറിയ കമ്പി തലയോട്ടിയിലെ അസ്ഥിക്ക് പരിക്കേൽപ്പിച്ചു; കണ്ണിലെ ഗ്രന്ധികൾക്ക് പരിക്കുണ്ടെങ്കിൽ ശസ്ത്രക്രിയ; പതിനഞ്ചുകാരൻ കണ്ണിൽ കമ്പി കുത്തി പരിക്കേൽപ്പിച്ച നടുക്കം മാറാതെ പൊലീസ് ഉദ്യോഗസ്ഥൻ; സന്തോഷ് മറുനാടനോട് അനുഭവം പറയുമ്പോൾ

പ്രതീക്ഷിക്കാതെയായിരുന്നു ചെക്കന്റെ ആക്രമണം; കുത്തു കൊണ്ടതും കണ്ണിൽ ഇരുട്ട് കയറി; മക്കളെ ഇനി കാണാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം വന്നപ്പോൾ പൊട്ടിക്കരഞ്ഞു; വേറെ കുഴപ്പമൊന്നുമില്ലാത്തത് എന്റെ ഭാര്യയുടെയും മക്കളുടെയും പ്രാർത്ഥന കൊണ്ട്; കുത്തിക്കയറിയ കമ്പി തലയോട്ടിയിലെ അസ്ഥിക്ക് പരിക്കേൽപ്പിച്ചു; കണ്ണിലെ ഗ്രന്ധികൾക്ക് പരിക്കുണ്ടെങ്കിൽ ശസ്ത്രക്രിയ; പതിനഞ്ചുകാരൻ കണ്ണിൽ കമ്പി കുത്തി പരിക്കേൽപ്പിച്ച നടുക്കം മാറാതെ പൊലീസ് ഉദ്യോഗസ്ഥൻ; സന്തോഷ് മറുനാടനോട് അനുഭവം പറയുമ്പോൾ

ആർ പീയൂഷ്

കൊല്ലം: കൃത്യ നിർവ്വഹണത്തിനിടെ പതിനഞ്ചുകാരൻ കണ്ണിൽ കമ്പി കുത്തി പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രി വിട്ടെങ്കിലും അന്നുണ്ടായ സംഭവത്തിന്റെ നടുക്കത്തിൽ നിന്നും പൂർണ്ണമായും മുക്തനല്ല. കൊട്ടാരക്കര വാളകം എയ്ഡ് പോസ്റ്റിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനും കുണ്ടറ സ്വദേശിയുമായ സന്തോഷ് വർഗ്ഗീസ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയത്. കണ്ണിനുള്ളിലേക്ക് കുത്തിക്കയറിയ കമ്പി തലയോട്ടിയിലെ അസ്ഥിക്ക് പരിക്കേൽപ്പിച്ചിരുന്നു.

ഇതിനായി ഒരു ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിരുന്നെങ്കിലും തൽക്കാലം മരുന്ന് തുടരാനാണ് നിർദ്ദേശിച്ചത്. പരിക്കേറ്റ കണ്ണിൽ അസ്ഥിക്ക് ക്ഷതം സംഭവിച്ചതിനാൽ നീരുവച്ചിരിക്കുകയാണ്. നീരു കുറയാനുള്ള മരുന്നാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. നീരു കുറഞ്ഞതിന് ശേഷം ഏപ്രിൽ ആറിന് വീണ്ടും പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തണം. കണ്ണിലെ ഗ്രന്ധികൾക്ക് പരിക്കില്ലാ എങ്കിൽ ശസ്ത്രക്രിയ വേണ്ടി വരില്ല എന്നാണ് ഡോക്ടർ പറയുന്നത്.

അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്ന് സന്തോഷ് മറുനാടനോട് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാതെയായിരുന്നു ചെക്കന്റെ ആക്രമണം. കുത്തു കൊണ്ടതും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയായിരുന്നു. വേദന സഹിക്കിനാവാതെ താഴേക്ക് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ എന്നെ ആരൊക്കെയോ ചേർന്ന് താങ്ങി എടുത്തു. എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ലായിരുന്നു. കണ്ണ് പൊട്ടി പോയി എന്നാണ് കരുതിയത്. പെട്ടെന്ന് എന്റെ കാഴ്ച ശക്തി ഇല്ലാതായോ എന്നൊരു പേടി വന്നു. മക്കളെ ഇനി കാണാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം വന്നപ്പോൾ പൊട്ടിക്കരഞ്ഞ് പോയി. ശബ്ദം ഇടറി സന്തോഷ് പറഞ്ഞു നിർത്തി. വേറെ കുഴപ്പമൊന്നുമില്ലാത്തത് എന്റെ ഭാര്യയുടെയും മക്കളുടെയും പ്രാർത്ഥന കൊണ്ടാണ്.

വീട്ടിലെത്തിയ ശേഷം പൂർണ്ണ വിശ്രമത്തിൽ തന്നെയാണ് സന്തോഷ്. ഭാര്യ ഷീനയുടെ സഹായത്താലാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പരിക്കേറ്റ കണ്ണ് തുറക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടയ്ക്ക് നല്ല വേദനയുണ്ടാവാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേദനാ സംഹാരികളും നീരു കുറയാനുള്ള മരുന്നുമാണ് കഴിക്കുന്നത്. ആശുപത്രിയിൽ ഏകദേശം അൻപതിനായിരം രൂപയോളം ചെലവ് വന്ന് എന്ന് ഭാര്യ ഷീന പറഞ്ഞു. ഇൻഷുറൻസ് മുടങ്ങി കിടക്കുന്നതിനാൽ ആ തുക സ്വന്തം കയ്യിൽ നിന്നാണ് കൊടുക്കേണ്ടി വന്നത്. ഡിപ്പാർട്ട്മെന്റ് സഹായത്തിനായി അപേക്ഷ കൊടുക്കണം എന്നും ഇവർ പറഞ്ഞു. രണ്ട് മക്കളാണ് ഇവർക്ക്. അശ്വിനും(എട്ടാം ക്ലാസ്സ്) അന്നാമറിയവും(മൂന്നാം ക്ലാസ്സ്).


കഴിഞ്ഞ 26 ന് രാത്രി ഒൻപതു മണിയോടെയായിരുന്നു സന്തോഷിനെ മാനസിക അസ്വാസ്ഥ്യമുള്ള പതിനഞ്ചുകാരൻ അക്രമിച്ചത്. പനവേലി ഇരണൂരിലെ ഒരു വീട്ടിൽ നിന്നും പെൺകുട്ടികളെ ശല്യം ചെയ്യുകയും കുളിമുറിയിൽ എത്തി നോക്കുകയും ചെയ്തു എന്ന പരാതിയെ തുടർന്ന് അന്വേഷണത്തിനായി പോയതായിരുന്നു പൊലീസ് സംഘം. പൊലീസ് ആദ്യം പരാതിക്കാരുടെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മൂന്ന് പെൺകുട്ടികളുള്ള വീടാണ് പരാതിക്കാരുടേത്. സ്ഥിരമായി പെൺകുട്ടികളെ ശല്യം ചെയ്യുകയാണ് അയൽക്കാരനായ പതിനഞ്ചുകാരന്റെ പതിവ്. അന്ന് വൈകിട്ട് പെൺകുട്ടികളിൽ ഒരാൾ കുളിക്കുമ്പോൾ പതിനഞ്ചുകാരൻ ഒളിഞ്ഞു നോക്കുന്നത് വീട്ടുകാർ കണ്ടു. ഇതോടെയാണ് പൊലീസിൽ ഫോണിൽ വിളിച്ച് പരാതി നൽകിയത്.

പരാതിക്കാർ കാട്ടിക്കൊടുത്ത വീട്ടിലേക്ക് പൊലീസ് എത്തി. എന്നാൽ പൊലീസിനെ കണ്ട് വീട്ടിലുള്ളവരെല്ലാം വീടിനുള്ളിൽ കയറി വാതിലടച്ച് ലൈറ്റെല്ലാം ഓഫാക്കിയിരുന്നു. പൊലീസ് വാതിലിൽ മുട്ടി വിളിച്ചിട്ടും അനക്കമൊന്നും കേട്ടില്ല. തുടർന്ന് വീടിന് പരിസരം വീക്ഷിക്കുന്നതിനിടെ ഒരു മുറിയിൽ ആളനക്കം കേട്ട് സന്തോഷ് വർഗ്ഗീസ് ജനാലയുടെ കർട്ടൻ നീക്കി അകത്തേക്ക് നീക്കുമ്പോൾ പതിനഞ്ചുകാരൻ കമ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. വലതുകണ്ണിലാണ് കുത്തേറ്റത്. കുത്തേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ നിലവിളിയോടെ താഴെവീണു. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇദ്ധേഹത്തെ വേഗം തന്നെ പൊലീസ് വാഹനത്തിൽ കയറ്റി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ കൊട്ടാരക്കയിൽ നിന്നും മറ്റൊരു സംഘം പൊലീസ് എത്തി പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തുകൊട്ടാരക്കര താലൂക്കാശുപത്രിയിലാക്കി.

കണ്ണിനുള്ളിലെ അസ്ഥിക്കാണ് കമ്പി തുളഞ്ഞ് കയറിയത്. പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാലു മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാർജ്ജായ് എത്തുകയായിരുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് ജുവനൈൽ ഹോം പ്രവർത്തിക്കാത്തതിനാൽ ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം പതിനഞ്ചുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.

സന്തോഷ് വർഗ്ഗീസിന് പരിക്കേറ്റ വിവരം വീഡിയോ ദൃശ്യങ്ങളടക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ വിമർശനങ്ങൾ പതിനഞ്ചുകാരനെതിരെ ഉയർന്നു. എല്ലാവരും പൊലീസുകാരന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. പലരും ഉദ്യോഗസ്ഥന് എങ്ങനെയുണ്ടെന്നറിയാനായി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്കും വാളകം എയ്ഡ് പോസ്റ്റിലെ മൊബൈൽ നമ്പരിലേക്കും നിരന്തരം വിളിക്കുന്നുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP