Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിസാമുദ്ദീനിലെ പള്ളിയിൽ പ്രാർത്ഥനക്ക് പോയ ആലപ്പുഴക്കാരെ തിരഞ്ഞ് ആരോഗ്യവകുപ്പ്; ഡോക്ടർമാർ അടക്കമുള്ളവരും നിസാമുദ്ദീനിൽ പോയി മടങ്ങി വന്നവരുടെ സംഘത്തിൽ; നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നതിൽ കൂടുതലും കായംകുളം സ്വദേശികൾ; തബ്ലീഹ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനുമെത്തി; തമിഴ്‌നാട് സ്വദേശികൾ പങ്കെടുത്തത് ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ; രോഗലക്ഷണമുള്ളവർ ബന്ധപ്പെടണമെന്ന് നിർദേശിച്ചു തമിഴ്‌നാട് ആരോഗ്യവകുപ്പും

നിസാമുദ്ദീനിലെ പള്ളിയിൽ പ്രാർത്ഥനക്ക് പോയ ആലപ്പുഴക്കാരെ തിരഞ്ഞ് ആരോഗ്യവകുപ്പ്; ഡോക്ടർമാർ അടക്കമുള്ളവരും നിസാമുദ്ദീനിൽ പോയി മടങ്ങി വന്നവരുടെ സംഘത്തിൽ; നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നതിൽ കൂടുതലും കായംകുളം സ്വദേശികൾ; തബ്ലീഹ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനുമെത്തി; തമിഴ്‌നാട് സ്വദേശികൾ പങ്കെടുത്തത് ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ; രോഗലക്ഷണമുള്ളവർ ബന്ധപ്പെടണമെന്ന് നിർദേശിച്ചു തമിഴ്‌നാട് ആരോഗ്യവകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ/ചെന്നൈ: ഡൽഹിയിലെ ഹസ്രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ പോയവരിൽ ചിലർ കേരളത്തിൽ നിന്നും ഉള്ളവരാണെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ആലപ്പുഴയിൽ നിന്നുള്ളവർ അടക്കം ഈ സമ്മേളനത്തിൽ പങ്കെടുത്തു എന്ന വിവരം പുറത്തുവന്നതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലേക്ക് കടന്നിരിക്കയാണ്. ഡോക്ടർമാർ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനിൽ പോയി മടങ്ങി വന്നിട്ടുണ്ടെന്ന തിരിച്ചറിവിൽ ജാഗ്രത ഊർജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ്.

ആലപ്പുഴയിൽ നിന്ന് ഡൽഹിക്ക് പോയ ഡോക്ടർമാർ അടക്കമുള്ള സംഘം തിരികെയെത്തിയത് 22നാണ്. നിസാമുദ്ദീൻ എക്സ്‌പ്രസിൽ തിരിച്ച് വന്ന സംഘത്തെ സ്റ്റേഷനിൽ പ്രാധമിക പരിശോധനയും നടത്തിയിരുന്നു. ആറു പേരെ ആരോഗ്യവകുപ്പ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നതിൽ കൂടുതലും കായംകുളം സ്വദേശികളാണ്. മുഴുവനാളുകളെയും കണ്ടെത്താൻ ഉള്ള ശ്രമവും ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയിട്ടുണ്ട്.

അതിനിടെ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത തമിഴ്‌നാട് സ്വദേശികൾ ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ പങ്കെടുത്തതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ രോഗ വ്യാപനത്തിന്റെ വ്യാപ്തി വർദ്ധിക്കുമെന്ന ആശങ്ക ശക്തിപ്പെടുകയാണ്. മാർച്ച് 18 നായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് ഹൈക്കോടതിയിലേക്കുള്ള പ്രതിഷേധ റാലി. പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരിൽ രോഗ ലക്ഷണം ഉള്ളവർ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

ഡൽഹിയിലെ ഹസ്രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ മാർച്ച് 13, 14 15 തീയതികളിൽ നടന്ന തബ്ലീഹ് ജമാ അത്ത് എന്ന ചടങ്ങിൽ തായ്ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ പ്രതിനിധികളടക്കം രണ്ടായിരത്തോളം പേർ പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്ത് മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ്, ചടങ്ങ് ശ്രദ്ധാകേന്ദ്രമായത്.

ചടങ്ങിൽ കേരളത്തിൽ നിന്ന് പങ്കെടുത്തയാളും മരിച്ചിരന്നു. പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. പത്തനംതിട്ട ആമീറാണ് ഇദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. കോവിഡ് ബാധിച്ചാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹൃദ്രോഹവും മറ്റു അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കർഫ്യൂവിനെ തുടർന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം ഡൽഹിയിൽ തന്നെ സംസ്‌കരിച്ചു.

മതസമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പത്തനംതിട്ടക്കാർ ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ആറുപേർ പത്തനംതിട്ടയിൽ തിരിച്ചെത്തി. ഇവർക്ക് രോഗലക്ഷണമില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മതസമ്മേളനത്തിൽ കേരളത്തിൽ നിന്ന് 15 പേർ പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സമ്മേളനത്തിൽ കേരളത്തിൽ നിന്ന് കൂടുതൽ പേർ പങ്കെടുത്തോ എന്ന കാര്യവും ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചുവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP