Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വേങ്ങര അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തിൽ സമസ്ത ബഹ്‌റൈൻ അനുശോചിച്ചു;വീടുകളിൽ മയ്യിത്ത് നിസ്‌കാരവും പ്രാർത്ഥനയും നിർവ്വഹിക്കുക: നേതാക്കൾ

വേങ്ങര അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തിൽ സമസ്ത ബഹ്‌റൈൻ അനുശോചിച്ചു;വീടുകളിൽ മയ്യിത്ത് നിസ്‌കാരവും പ്രാർത്ഥനയും നിർവ്വഹിക്കുക: നേതാക്കൾ

സ്വന്തം ലേഖകൻ

മനാമ: സമസ്ത ബഹ്‌റൈൻ സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായിരുന്ന വേങ്ങര മാട്ടിൽ ബസാർ അഞ്ചുകണ്ടൻ അബ്ദുൽ ഖാദർ ഹാജി (67)യുടെ നിര്യാണത്തിൽ സമസ്ത ബഹ്‌റൈൻ അനുശോചിച്ചു.ബഹ്‌റൈനിൽ മത-രാഷ്ട്രീയ-സാമൂഹിക-മേഖലകളിൽ സജീവമായിരുന്നു ഖാദർഹാജിയെന്ന് നേതാക്കൾ അനുസ്മരിച്ചു.

ബഹ്‌റൈനിലെ പ്രത്യേക സാഹചര്യത്തിൽ വിപുലമായ പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ എല്ലാവരും അവരവരുടെ വീടുകളിൽ മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാർത്ഥനയും നിർവ്വഹിക്കണമെന്ന് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ, ജന.സെക്രട്ടറി വി.കെ.കുഞ്ഞഹമ്മദ് ഹാജി, ട്രഷറർ എസ്.എം.അബ്ദുൽ വാഹിദ് എന്നിവർ അഭ്യർത്ഥിച്ചു.

ബഹ്‌റൈനിലെ മത രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന ഖാദർഹാജി ബഹറൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട്, ചന്ദ്രിക റീഡേഴ്‌സ് ഫോറം, നജാത്തുസ്വിബിയാൻ മദ്രസ ജനറൽ സെക്രട്ടറി, എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡണ്ട്.വാർഡ് ലീഗ് പ്രസിഡണ്ട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ജനാസ ഖബറടക്കം മലപ്പുറം- വേങ്ങരയിലെ മാട്ടിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.

ഭാര്യ. ഖദീജ . മക്കൾ: അഹമ്മദ് യാസിർ, അഹമ്മദ് ജാബിർ, അഹമ്മദ് ഷാക്കിർ, അഹമ്മദ് ആമിർ (ട്രഷറർ-മണ്ഡലം എം.എസ്.എഫ്), ലുബൈന. മരുമക്കൾ: ജംഷീർ വെള്ളിയാമ്പുറം,. ശരീഫ, ഷാക്കിറ, ആഖിഫ, സഹ് ല. സഹോദരങ്ങൾ: സൈനബ, റുഖിയ, നഫീസ, പരേതരായ കുഞ്ഞായിശ, മൈമൂനത്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP