Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ

ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ

ജാസിം മൊയ്ദീൻ

കോഴിക്കോട്; ഇന്ത്യയിൽ കൊവിഡിന്റെ പ്രധാന എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം. ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ മകൻ അടക്കമുള്ളവരാണ് കേരളത്തിൽ ഇവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിദ്യാസമ്പന്നരായ ഡോക്ടർമാരും എഞ്ചിനീയർമാരുമടങ്ങുന്ന വൻ സംഘം തന്നെ ഇവർക്കൊപ്പമുണ്ട്.

സംഘടനാ ചട്ടക്കൂടുകളൊന്നും തന്നെയില്ലാത്ത പ്രവർത്തനമാണ് തബ്ലീഗ് ജമാഅത്തിന്റേത്. എന്നിരുന്നാലും ഓരോ പ്രദേശത്തും പ്രവർത്തനങ്ങളെ ഏകീകരിക്കുന്ന ഒരു വ്യക്തിയുണ്ടാകും. ബഹുഭൂരിഭാഗം ആളുകളും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വരുമാനവും ഉള്ള ആളുകളായതിനാൽ മറ്റു സംഘടനകളെ പോലെ റോട്ടിലിറങ്ങി പണം പിരിക്കുന്ന രീതിയും ഇവർക്കില്ല. രൂപത്തിൽ നീളൻതാടിയും ജുബ്ബയുമെല്ലാം ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി ഇവർക്ക് ബന്ധമുള്ളതായി തോന്നിപ്പിക്കുമെങ്കിലും അത്തരത്തിലുള്ള യാതൊരു ആശയങ്ങളും മനസ്സിലുള്ളവരല്ല തബ്ലീഗുകാർ.

ഇന്ദിരഗാന്ധിയുടെ ഭരണ കാലത്ത് ഇവർക്ക് ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നറിയാനായി അന്വേഷണം നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിനായിട്ടില്ല. തീർത്തും സാത്വികരെന്ന് വിളിക്കാവുന്നവർ. മത പ്രബോധനമാണ് പ്രധാന പ്രവർത്തി. അതിന് വേണ്ടി ആരെയും കുറ്റം പറയുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്യാറില്ല. വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും സംഘടിപ്പിച്ച് ഗ്രാമപ്രദേശങ്ങളിൽ പ്രബോധനത്തിനായി പോകുന്നതാണ് ഇവരുടെ പ്രധാന പ്രവർത്തനം. ജമാഅത്തിന് പോകുക എന്നതാണ് ഇതിന് പറയുന്നത്.

പ്രധാനമായും വേനലവധി സമയത്ത് വിദ്യാർത്ഥികളെ സംഘടിപ്പിച്ചാണ് ഇത്തരത്തിൽ 3 ദിവസവും ഒരാഴ്ചയും ചിലപ്പോഴൊക്കെ 21 ദിവസവും നീണ്ടുനിൽക്കുന്ന ഇത്തരം ജമാഅത്തുകൾ സംഘടിപ്പിക്കുക. ചെറിയ അംഗങ്ങളുടെ സംഘങ്ങളായി ഗ്രാമപ്രദേശങ്ങളിലെ പള്ളികളിൽ അവിടുത്തെ പ്രാദേശിക പ്രവർത്തകരുമായി സഹകരിച്ച് താമസിക്കും. പകൽ സമയങ്ങളിൽ നാട്ടിലിറങ്ങി ആളുകളുമായി ഇസ്ലാമിനെ കുറിച്ച് സംസാരിക്കും. യുവാക്കളെ നേർവഴിയിലേക്ക് ക്ഷണിക്കാനെന്നും പറഞ്ഞ് വീടുകൾ കയറിയും പ്രബോധനം നടത്തും. ഇത്തരം യാത്രക്കാവശ്യമായ ചെലവുകൾ ഓരോരുത്തരും സ്വയം നിർവ്വഹിക്കുകയാണ് ചെയ്യാറ്.

അങ്ങനെ സ്വയം ചെലവ് വഹിക്കാൻ നിവൃത്തിയില്ലാത്തവരുടെ ചെലവ് ബാക്കിയുള്ളവർ സംഘം ചേർന്നെടുക്കും. പരമാവധി പൊതുഗതാഗത സംവിധാനങ്ങളാണ് ഇത്തരം യാത്രകൾക്ക് ഉപയോഗപ്പെടുത്താറുള്ളത്. ഇങ്ങനെ എത്തിച്ചേരുന്ന പ്രദേശങ്ങളുടെ സ്വഭാവങ്ങൾക്കനുസരിച്ചായിരിക്കും ഇവരുടെ ആചാരങ്ങൾ. ഉദാഹരണത്തിന് എത്തിച്ചേരുന്നത് മുജാഹിദ് പള്ളികളിലാണെങ്കിൽ സുബഹി നിസ്‌കാരത്തിന് ഖുനൂത്ത് ഉണ്ടാകില്ല. സുന്നി പള്ളികളിലാണെങ്കിൽ സുബഹി നിസ്‌കാരത്തിൽ ഖുനൂത്ത് ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ എത്തിച്ചേരുന്ന പള്ളികളുടെയും പ്രദേശത്തിന്റെയും രീതികൾക്കനുസരിച്ച് ഇവരുടെ പ്രാർത്ഥനാ രീതികളും വ്യത്യാസമുണ്ടാകും. എന്ത് കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പും നിരവധി പ്രാർത്ഥനകൾ അതിന് അകമ്പടിയായിട്ടുണ്ടാകും. ബസ്സിൽ കയറുമ്പോൾ വരെ നിരവധി പ്രാർത്ഥനാ ശ്ലോകങ്ങൾ ചൊല്ലിയാണ് കയറുക.

ഭക്ഷണം സംഘം ചേർന്നാണ് ഇവർ പകം ചെയ്യുന്നത്. കൂട്ടമായി ഒരു പാത്രത്തിന് ചുറ്റുമിരുന്ന് അതിൽ നിന്ന് കഴിക്കുന്നതാണ് ഇവരുടെ രീതി. പ്രവാചകന്റെ കാലത്തെ രീതിയാണിത്. ഭക്ഷണത്തിനായി പാത്രത്തിന് മുന്നിൽ കാത്തിരിക്കുന്നതും ഇവരുടെ രീതിയാണ്. വൃത്തിയുടെ കാര്യത്തിലും ഇവ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്. എല്ലായിപ്പോഴും പല്ലുകൾ ശുചീകരിക്കാൻ ഉപയോഗിക്കുന്ന അറാക്ക് എന്ന കമ്പ് ഇവരുടെ കൈയിലുണ്ടാകും. പ്രവാചകൻ മുഹമ്മദ് പല്ലുകൾ ശുചിയാക്കാൻ ഈ കമ്പാണ് ഉപയോഗിച്ചിരുന്നത് എന്നതാണ് ഇതിന് കാരണം.

കൊറോണക്കാലത്ത് ഇടക്കിടക്ക് കൈകൾ കഴുകാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ വന്നപ്പോൾ അഞ്ച് നേരവും നിസ്‌കാരത്തിനായി കൈകളും കാലുകളും മുഖവും ചെവിയുമെല്ലാം വൃത്തിയാക്കുന്നതിനാൽ തങ്ങൾക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞവരുമുണ്ട് ഇവരുടെ കൂട്ടത്തിൽ. ഇങ്ങനെ രൂപം കൊണ്ട് ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കുമെങ്കിലും അത്തരത്തിൽ യാതൊരു ബന്ധവും ഇതുവരെ ഇവരിൽ കണ്ടെത്തിയിട്ടില്ല. തീർത്തും സാത്വികരായി ജീവിക്കുന്നവരാണ്. എന്നാൽ ഇസ്ലാമിക നിയമങ്ങൾക്കപ്പുറത്തേക്ക് ഒന്നും ചെയ്യുകയുമില്ല.

കൊറോണക്കാലത്ത് നമ്മൾ ഏറ്റവും അധികം പറയുന്നത് സാമൂഹകി അകലത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതൊരിക്കലും സാധ്യമാകാത്ത ഒരു വിഭാഗമാണ് തബ്ലീഗ് ജമാഅത്തുകാർ. ഭക്ഷണം കഴിക്കുന്നത് വരെ ഒരു പാത്രത്തിൽ നിന്നാകണമെന്നും അതിന് ദൈവത്തിന്റെ പക്കൽ നിന്ന് പ്രതിഫലം ലഭിക്കുമെന്നും വിശ്സിക്കുന്നവരാണിവർ. ഇവരുടെ ഈ കൂട്ടിച്ചേരൽ സ്വഭാവം തന്നെയാണ് ഇപ്പോൾ ഇന്ത്യയിലെ കൊവിഡിന്റെ എപ്പിസെന്റായി ഇവരെ മാറ്റിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP