Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ ബാധിച്ച് ചികിത്സയിലുള്ള കനിക കപൂറിന്റെ അഞ്ചാം പരിശോധനാ ഫലവും പോസിറ്റീവ്; മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാരും ബന്ധുക്കളും; പ്രിയ ഗായികയുടെ ജീവനായി ഏതറ്റം വരെയും ചികിത്സയുമായി മുന്നോട്ട് പോകുമെന്ന് സഞ്ജയ് ഗാന്ധി മെഡിക്കൽ സയൻസിലെ ഡോക്ടർമാരും; കൊറോണ ബാധിച്ച ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റി ഗായികയുടെ രക്ഷയ്ക്കായി പ്രാർത്ഥിച്ച് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ബോളിവുഡ് ഗായിക കനികാ കപൂറിന്റെ അഞ്ചാംഘട്ട പരിശോധനാ ഫലത്തിലും കോവിഡ് പോസിറ്റിവ്.ശരീരം മരുന്നകളോട് പ്രതികരിക്കാത്തതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കനിക കപൂർ ചികിത്സയിൽ കഴിയുന്നത്. അടുത്ത ഘട്ട പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കനിക ഇന്നലെ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.

മക്കളെയും കുടുംബാംഗങ്ങളെയും കാണാൻ വേണ്ടി വീട്ടിലേക്കു പോകാൻ കാത്തിരിക്കുകയാണെന്നും അവരെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും കുറിച്ചുകൊണ്ട് കനിക പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് വൈറലായിരുന്നു. എന്നാൽ അഞ്ചാം ഘട്ട പരിശോധന ഫലം ഗായികയുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

ലോക്ഡൗൺ സമയമായതിനാൽ കനികയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരിടത്തേയ്ക്കു മാറ്റാൻ സാധിക്കില്ലെന്നും രോഗമുക്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ എന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം കനികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 20നാണ് കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

വിദേശ യാത്രയ്ക്കു ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ഗായിക രോഗവിവരം മറച്ചുവച്ച് ഉന്നതരുമായി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. വിദേശയാത്രയ്ക്കു ശേഷം സമ്പർക്ക വിലക്ക് ലംഘിച്ചതിന് കനികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗായികയുടേത് നിരത്തരവാദപരമായ പെരുമാറ്റമാണെന്നു വിമർശിച്ച് പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP