Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിരമിക്കുന്നത് വരെ എല്ലാമാസവും ശമ്പളത്തിൽ നിന്ന് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും; പോളിയോ വന്ന് ഇടതുകാൽ തളർന്നിട്ടും പൊരുതി നേടിയ ജോലിയിൽ നിന്ന് ഒരു വിഹിതം കഷ്ടപ്പെടുന്നവർക്ക് നൽകാൻ തീരുമാനിച്ച് സൈനബ; കോഴിക്കോട് ഗവൺമെന്റ് ആർട്സ് സയൻസ് കോളേജിലെ ജീവനക്കാരിയുടെ കരുതലിന് എങ്ങും കൈയടി

വിരമിക്കുന്നത് വരെ എല്ലാമാസവും ശമ്പളത്തിൽ നിന്ന് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും; പോളിയോ വന്ന് ഇടതുകാൽ തളർന്നിട്ടും പൊരുതി നേടിയ ജോലിയിൽ നിന്ന് ഒരു വിഹിതം കഷ്ടപ്പെടുന്നവർക്ക് നൽകാൻ തീരുമാനിച്ച് സൈനബ; കോഴിക്കോട് ഗവൺമെന്റ് ആർട്സ് സയൻസ് കോളേജിലെ ജീവനക്കാരിയുടെ കരുതലിന് എങ്ങും കൈയടി

ജാസിം മൊയ്തീൻ

കോഴിക്കോട്: കഷ്ടപ്പാടുകൾക്കിടയിലും നാടിന്റെ അതിജീവനത്തിന് കോഴിക്കോട് ഗവൺമെന്റ് ആർട്സ് സയൻസ് കോളേജിലെ ജീവനക്കാരി സൈനബയുടെ കരുതൽ. 2020 ഏപ്രിൽ മുതൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ തനിക്ക് ലഭിക്കുന്ന വേതനത്തിൽ നിന്ന് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സൈനബ കോളേജ് പ്രിൻസിപ്പാളിനെ അറിയിച്ചു.

ഇത് സംബന്ധിച്ചുള്ള സമ്മതപത്രം സൈനബ പ്രിൻസിപ്പാളിന് കൈമാറി. 2020 ഏപ്രിൽ മുതൽ തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് വേണ്ടി നടപടിയെടുക്കണമെന്ന് സൈനബ പ്രിൻസിപ്പളിന് വെള്ളക്കടലായിൽ എഴുതി നൽകിയ കുറിപ്പിൽ പറയുന്നു. വിരമിച്ചശേഷം ലഭിക്കുന്ന പെൻഷനിൽനിന്നും ഇതുപോലെ തുക മാറ്റിവെക്കണമെന്ന് തന്നെയാണ് സൈനബയുടെ ആഗ്രഹം.

നിരവധി പ്രാരാബ്ധങ്ങൾക്കിടയിലാണ് സൈനബയുടെ ഈ തീരുമാനം. ചെറുപ്പത്തിൽ പോളിയോ വന്ന് തളർന്നുപോയ ഇടതുകാലുമായിട്ടാണ് സൈനബ ഇപ്പോൾ ജീവിക്കുന്നത്. ഭർത്താവാകട്ടെ ശരീരത്തിന്റെ ഒരു വശം തളർന്നു കിടപ്പാണ്. കുടുംബത്തിന്റെ ഏക ആശ്രയവും സൈനബയാണ്. വിവിധ വായ്പകളുടെ തിരിച്ചടുവുകളെല്ലാം കഴിഞ്ഞ് 13000 രൂപയാണ് പ്രതിമാസം സൈനബക്ക് ലഭിക്കുന്നത്. ഇതിൽ നിന്നാണ് ഇനി മുതൽ വിരമിക്കുന്നത് വരെ എല്ലാ മാസവും 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സൈനബ തീരുമാനമെടുത്തത്.

ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കുമൊടുവിലാണ് സൈനബക്ക് സർക്കാർ ജോലി ലഭിക്കുന്നത്. ഇക്കാലയളവിനിടയിൽ നിരവധി ജോലികളും സൈനബ ചെയ്തിട്ടുണ്ട്. ഇഷ്ടിക കളങ്ങളിലും കരിങ്കൽ ക്വാറിയിലുമെല്ലാം സൈനബ തളർന്ന കാലുമായി ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ കഷ്ടപ്പാടെന്താണെന്നറിഞ്ഞാണ് സൈനബ വളർന്നത്. ഈ ജീവിതാനുഭവങ്ങളാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ സൈനബയെ പ്രേരിപ്പിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP