Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഏഴു പേർക്ക്; കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ രണ്ട് വീതം പേർക്ക് രോഗം ബാധിച്ചു; കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ കേസുകളും; സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 215 ആയി ഉയർന്നു; കേരളത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് 1,69, 129 പേർ; കാസർകോഡ് ജില്ലയിൽ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാനെന്ന് മുഖ്യമന്ത്രി; കാസർകോട്ടെ കേന്ദ്രസർവ്വകലാശാലയിൽ സജ്ജീകരണം ഒരുക്കി

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഏഴു പേർക്ക്; കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ രണ്ട് വീതം പേർക്ക് രോഗം ബാധിച്ചു; കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ കേസുകളും; സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 215 ആയി ഉയർന്നു; കേരളത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് 1,69, 129 പേർ; കാസർകോഡ് ജില്ലയിൽ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാനെന്ന് മുഖ്യമന്ത്രി; കാസർകോട്ടെ കേന്ദ്രസർവ്വകലാശാലയിൽ സജ്ജീകരണം ഒരുക്കി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം. ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കാസർകോഡ്, തിരുവനന്തപുരം ജില്ലകളിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ കേസുകൾ. രോഗ ബാധിതരുടെ എണ്ണം 215 യി ഉയർന്നു.

7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് റിസൾട്ട് വാങ്ങാനാവുമന്നാണ് കണക്ക് കൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സ്ഥിരീകരിച്ചത്. 7 പേർ

കൊല്ലം. 1

തിരുവനന്തപുരം. 2

തൃശൂർ.1

കണ്ണൂർ.1

കാസർകോഡ്. 2

ഇന്ന് 150 പേർ ആശുപത്രിയിൽ. നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച മലയിൻ കീഴ് സ്വദേശിയുടെ രണ്ട് മക്കൾക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് വയസുള്ള ആൺകുട്ടി, 13 വയസുള്ള പെൺകുട്ടി

പോത്തൻകോട് സ്വദേശി അബ്ദുൾ റഷീദിന്റെ മരണത്തോടെ സംസ്ഥാനത്തുകൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. സമ്പർക്കം എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. ഹൃദ് രോഗം അടക്കമുള്ള രോഗങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു.കോവിഡ് മരണം നടന്ന തിരുവനന്തപുരത്തെ പോത്തൻകോട് അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവർത്തകർ. പോത്തൻകോട് മാത്രമല്ല സമീപ പഞ്ചായത്തുകളിലെ മൂന്ന് കിലോമീറ്റർ ചുറ്റവിൽ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കാസർകോട് ജില്ലയിൽ 163 പേർ ആശുപത്രിയിൽ. കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിൽ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി. പഞ്ചായത്ത്തല പട്ടികതയ്യാറാക്കും. അതിന് പുറമെ, ചുമ, പനി ബാധിച്ചവരെ ടെസ്റ്റ് ചെയ്യും. കാസർകോട് മെഡിക്കൽ കോളേജിൽ പ്രത്യേക കൊവിഡ് സെന്റർ പ്രവർത്തിക്കും. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ കൊവിഡ് 19 പരിശോധനക്ക് ഐസിഎംആർ അനുമതി നൽകിയിട്ടുണ്ട്. മാസ്‌കിന് സംസ്ഥാനത്ത് ക്ഷാമമില്ല. എൻ 95 മാസ്‌ക്കുകൾ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവർക്ക് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് വിശദമായ പരിശോധന നടത്തി പങ്കെടുത്തവരുടെ ലിസ്റ്റ് കളക്ടർമാർ മുഖേന നൽകി. ബന്ധപ്പെട്ട ജില്ലകളിൽ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്.

സൗജന്യ റേഷൻ വിതരണം നാളെ മുതൽ

ടോക്കൺ അടിസ്ഥാനത്തിൽ വിതരണം

നേരിട്ട് എത്താൻ പറ്റാത്തവർക്ക് വീട്ടിൽ എത്തിക്കും

കാർഡ് നമ്പർ വച്ച് വിതരണം ക്രമീകരിക്കും

0,1..അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്.. നാളെ

2,3..അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്.. ഏപ്രിൽ.. 2

4,5..അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്... ഏപ്രിൽ.. 3

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂ. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ പാലിക്കാം. റേഷൻ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ റേഷൻ വ്യാപാരികൾ സ്വീകരിക്കാവൂ.

നേരിട്ടെത്തി റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് വീടുകളിലെത്തിക്കണം. അതിന് രജിസ്റ്റർ ചെയ്ത സന്നദ്ധ) പ്രവർത്തകരുടെ സേവനം റേഷൻ കടകളിൽ ഉപയോഗിക്കാം. റേഷൻ വിതരണം ഈ മാസം അധികമാണ്. ലോക്ക് ഡൗൺ നിയന്ത്രണം ഉണ്ട്. ക്രമീകരണങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയുണ്ടാകണം. സന്നദ്ധ പ്രവർത്തകർ മുന്തിയ പരിഗണന നൽകേണ്ടത് അന്ത്യോദയ, മുൻഗണന പട്ടികയിലുള്ളവർക്ക് ധാന്യമെത്തിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കുന്നവർക്കും അവശത അനുഭവിക്കുന്നവർക്കും മറ്റും വീടുകളിൽ റേഷനെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ റേഷനെത്തിക്കണം. ഇത് സുതാര്യമായി ചെയ്യാനാവണം. റേഷൻ കടകളിൽ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്. തിരക്ക് ഒഴിവാക്കാനും അകലം പാലിക്കാനും ചില ക്രമീകരണം വരുത്തണം. പെൻഷൻ വിതരണത്തിന് ബാങ്കുകൾ സ്വീകരിച്ചത് പോലെ കാർഡ് നമ്പർ വെച്ച് ക്രമീകരണം ഉണ്ടാക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്‌ലവർക്ക് വിതരണം ചെയ്യും. ഏപ്രിൽരണ്ടിന് രണ്ട്, മൂന്ന്, മൂന്നിന് നാല് അഞ്ച്, നാലിന് ആറ് ഏഴ്, അഞ്ചിന് എട്ട്, ഒൻപത് അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP