Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാസ്‌ക്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നു പറഞ്ഞപ്പോഴും കൂട്ടത്തോടെ പുറത്തിറങ്ങി പരസ്പ്പരം കെട്ടിപ്പിടിച്ചു തബ് ലീഗുകാർ; അശ്രദ്ധ അപകടം വരുത്തുമെന്ന് പറഞ്ഞ ആളുമായി തർക്കിച്ചു; ബോധവൽകരണം നടത്തിയവർക്കും ചെവികൊടുക്കാതെ പരിഹാസപൂർവ്വം നടന്നുപോയി; പ്രവാചകന്റെ പാഠം പോലും പഠിക്കാൻ സമയം കിട്ടാത്തവർ എല്ലാം വിശ്വാസത്തിന്റെ തലയിൽ വെച്ച് കെട്ടി പരിഹസിക്കാൻ വന്നാൽ എന്തു ചെയ്യാൻ? തബ് ലീഗ് ജമാഅത്തുകാരുടെ അശ്രദ്ധയിലേക്ക് വിരൽചൂണ്ടി ഒരു ഫേസ്‌ബുക്ക് കുറിപ്പ്

മാസ്‌ക്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നു പറഞ്ഞപ്പോഴും കൂട്ടത്തോടെ പുറത്തിറങ്ങി പരസ്പ്പരം കെട്ടിപ്പിടിച്ചു തബ് ലീഗുകാർ; അശ്രദ്ധ അപകടം വരുത്തുമെന്ന് പറഞ്ഞ ആളുമായി തർക്കിച്ചു; ബോധവൽകരണം നടത്തിയവർക്കും ചെവികൊടുക്കാതെ പരിഹാസപൂർവ്വം നടന്നുപോയി; പ്രവാചകന്റെ പാഠം പോലും പഠിക്കാൻ സമയം കിട്ടാത്തവർ എല്ലാം വിശ്വാസത്തിന്റെ തലയിൽ വെച്ച് കെട്ടി പരിഹസിക്കാൻ വന്നാൽ എന്തു ചെയ്യാൻ? തബ് ലീഗ് ജമാഅത്തുകാരുടെ അശ്രദ്ധയിലേക്ക് വിരൽചൂണ്ടി ഒരു ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിസ്സാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തുകാരുടെ അശ്രദ്ധ രാജ്യതലസ്ഥാനത്തെയും മറ്റു പല ഇടങ്ങളെയും അപകടത്തിൽ പെടുത്തും വിധത്തിൽ ഉള്ളതായിരുന്നു. ഇവരുടെ അശ്രദ്ധയിലേക്ക് വിരൽചൂണ്ടുന്നതാണ് ഒരു എസ്എസ്എഫ് പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഡൽഹിയിൽ ജനങ്ങൾ ജാഗ്രത പുലർത്തുന്ന ഘട്ടത്തിലും പരസ്പ്പരം കെട്ടിപ്പിടിച്ചും കൈകൊടുത്തും പെരുമാറിയ ഇവരുടെ പ്രവർത്തിയെ വിമർശിച്ചു കൊണ്ടാണ് മജീദ് അരിയല്ലൂർ പോസ്റ്റിട്ടത്. എസ്എസ്എഫിന്റെ ദേശീയ ഓഫീസിന് സമീപത്തായിരുന്നു തബ്ലീഗുകാരുടെ ഓഫീസ്. ഇക്കാര്യം ഓർമ്മപ്പെടുത്തു കൊണ്ടാണ് സുഹൃത്തിനുണ്ടായ അനുഭനം മജീദ് വിവരിക്കുന്നത്.

മജീദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

നിസാമുദ്ധീൻ പരിസരത്താണ് SSF ന്റെ ദേശീയ ഓഫീസ്. ഓഫീസ് ഉത്തരവാദിത്തമുള്ള സുഹൃത്ത് ശരീഫ് മാർച്ച് 20 ന് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് ഇറങ്ങിയപ്പോൾ റോഡിലൂടെ ഒരു കൂട്ടം തബ്ലീഗുകാർ കടന്നുപോവുന്നത് കണ്ടുവത്രെ. എതിരെ വന്ന ആളുകളോട് സലാംപറഞ്ഞ് കൈ കൊടുത്തും പരസ്പരം ആശ്ലേഷിച്ചും ഒരു കരുതലുമില്ലാതെ നടക്കുന്നത് കണ്ടപ്പോൾ , കോവിഡ് കാലത്ത് ഇങ്ങനെ പരസ്പരം കെട്ടിപ്പിടിക്കുകയോ കൈ കൊടുക്കുകയോ ചെയ്യരുതെന്നും മാസ്‌ക് ധരിച്ചു മാത്രമേ അത്യാവശ്യത്തിന് തന്നെ പുറത്തിറങ്ങാവൂ എന്നും അവരോട്പറഞ്ഞു പോൽ. അതിന്റെ പേരിൽ അവർ അവനുമായി തർക്കിച്ചുവത്രേ.

വിശ്വാസത്തിന് മൂർച്ച പോരാത്തതുകൊണ്ടാണ് ഇയാൾ ഇങ്ങനെ പറയുന്നത് എന്നായിരുന്നുവത്രെ അവരുടെ ഭാഷ്യം. അന്നു വൈകുന്നേരം സംസാരത്തിൽ മുഴുവൻ ശരീഫ് നിസാമുദ്ധീനിലെ തബ്ലീഗ് ആസ്ഥാനത്തെ അശ്രദ്ധ വരുത്താനുള്ള അപകടത്തെ കുറിച്ചായിരുന്നു എന്നോട് പറഞ്ഞത്. അവിടെ ഒരാൾക്കെങ്കിലും വൈറസ് ബാധയുണ്ടായാൽ അത് വരുത്തുന്ന അപകടം ചെറുതായിരിക്കില്ല എന്നും. പിറ്റെ ദിവസം പലരെയും കണ്ട് കരുതൽ സ്വീകരിക്കേണ്ടതിനെ കുറിച്ച് അവനും സുഹൃത്തുക്കളും ബോധവൽകരണം നടത്തിയത്രെ. ഒന്നിനും ചെവികൊടുക്കാതെ അവർ പരിഹാസ പൂർവം നടന്നുപോയെന്ന്.

പകർച്ച വ്യാധി കാലത്ത് പുലർത്തേണ്ട മര്യാദകളെ കുറിച്ച് ഏറ്റവും നന്നായി പഠിപ്പിച്ച പ്രവാചകന്റെ പാഠം പോലും പഠിക്കാൻ സമയം കിട്ടാത്തവർ എല്ലാം വിശ്വാസത്തിന്റെ തലയിൽ വെച്ച് കെട്ടി പരിഹസിക്കാൻ വന്നാൽ എന്തു ചെയ്യാൻ... കഴിഞ്ഞ ദിവസം പൂട്ടി സീൽ ചെയ്യുന്നത് വരെ ഒരു സുരക്ഷാ നിർദ്ധേശവും പാലിക്കാതെ അകത്തും പുറത്തെ ഗല്ലികളിലും ആസ്വദിച്ചു നടക്കുകയായിരുന്നു പോൽ ഇവന്മാർ.

തൊട്ടടുത്താണ് (ഉദ്ദേശം 10-15 മീറ്റർ)ചരിത്ര പ്രസിദ്ധമായ നിസാമുദ്ധീൻ ഔലിയയുടെ ദർഗ. സർക്കാർ നിർദ്ധേശം വന്നയുടൻ തന്നെ ദർഗാശരീഫ് അടച്ചു. ദർഗാ ശരീഫ് കമ്മറ്റിയെ മാതൃകയാക്കുകയോ ഇസ്ലാമിക ചരിത്രമെങ്കിലും പഠിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇവരിൽ നിന്ന് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP