Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറ്റ്മാന്റെ മുഖംമൂടിയണിഞ്ഞ് മുംബൈ തെരുവിലെ നിലാരംബർക്ക് ഭക്ഷണം വിളമ്പി യുവനടൻ; നടൻ അലി ഫസലിന്റെ സൽപ്രവർത്തിയിൽ കയ്യടിച്ച് സമൂഹമധ്യമങ്ങൾ; നിങ്ങളാണ് സൂപ്പർതാരമെന്ന് കമന്റും

മറുനാടൻ മലയാളി ബ്യൂറോ

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണം കിട്ടാതെ തെരുവിൽ കഴിയേണ്ടിവന്നവർ നിരവധിയാണ്. സൂപ്പർതാരമായി എത്തി മുംബൈയിലെ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തിരിക്കുകയാണ് ഒരു ബോളിവുഡ് നടൻ. അലി ഫസലാണ് ബാറ്റ്മാന്റെ മുഖംമൂടി അണിഞ്ഞെത്തി ഭക്ഷണം എത്തിച്ചത്.

സ്വന്തം കാറിൽ മാസ്‌ക് അണിഞ്ഞ് എത്തുകയായിരുന്നു താരം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഡിസി യൂണിവേഴ്‌സിലെ സുഹൃത്തുക്കളെ വിളിച്ച് കുറച്ച് സാധനങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് താരം വിഡിയോയിൽ പറയുന്നത്. നമ്പർ 5 പെട്രോൾ പമ്പിന് സമീപം ഭക്ഷണം ആവശ്യമുള്ള നിരവധി പേരുണ്ടെന്നും അലി പറയുന്നു. ഇത്തരത്തിൽ ചെയ്യുന്നവർ പ്രവർത്തനം തുടരണമെന്നും ചെറിയവർ വലിയവർ എന്നില്ലെന്നും താരം വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP