Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് സൂപ്പർതാരം സൽമാൻഖാന്റെ അനന്തരവൻ അബ്ദുള്ള ഖാൻ അന്തരിച്ചു; കൊറോണയാണെന്ന് സോഷ്യൽ മീഡിയ; വാർത്ത തള്ളി താരകുടുംബവും; അനന്തരവനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം; അനുശോചനം അർപ്പിച്ച് താരലോകവും

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ അനന്തരവൻ അബ്ദുള്ള ഖാൻ അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അബ്ദുള്ള മുബൈയിൽ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ചയാണ് മരിച്ചത്.

സൽമാൻ തന്നെയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. എന്നും നിന്നെ സ്‌നേഹിക്കും എന്ന അടിക്കുറിപ്പിൽ അബ്ദുള്ള ഖാനുമൊത്തുള്ള ഒരു ചിത്രം താരം പങ്കുവെച്ചു. ഇതിന് മുൻപും അബ്ദുള്ളക്കൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രമേഹരോഗിയായിരുന്ന അബ്ദുള്ള രണ്ട് ദിവസം മുൻപ് ശാരീരിക അവശതകളെത്തുടർന്ന് ധീരുഭായി കോകിലാബെൻ അംബാനി ഹോസ്പിറ്റലിൽ അഡ്‌മിറ്റായത്. ഈ വിവരം അറിഞ്ഞ ഉടനെതന്നെ സൽമാൻ ഇടപ്പെട്ട് അദ്ദേഹത്തെ മുബൈയിലെ ബന്ദ്രയിലുള്ള ലീലാവതി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ അബ്ദുള്ളയുടെ മരണം കൊറോണ വൈറസ് ബാധയെത്തുടർന്നാണെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോർട്ട് കുടുംബാംഗങ്ങൾ തള്ളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP