Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ നിന്ന് മണ്ണെണ്ണ എടുത്തുകൊണ്ടുവന്ന് ചേട്ടന്റെ ദേഹത്തേക്ക് ഒഴിച്ചു; ഒരുകൂസലുമില്ലാതെ അടുപ്പിലെ തീക്കൊള്ളിയാൽ തീകൊളുത്തി; അനിയൻ ചേട്ടനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ നിസ്സാരകാരണം അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ച് ബന്ധുക്കളും നാട്ടുകാരും

ജംഷാദ് മലപ്പുറം

മലപ്പുറം: മണ്ണെണ്ണ ജ്യേഷ്ഠന്റെ ദേഹത്തേക്കൊഴിച്ച് അടുപ്പിൽ നിന്നും തീക്കൊള്ളിക്കൊണ്ടു കത്തിച്ചു. ഇളയ സഹോദരൻ ജ്യേഷ്ഠസഹോദരനെ തീകൊളുത്തിക്കൊലപ്പെടുത്തിയത് നിസ്സാര കാര്യത്തിന്റെപേരിൽ. ഇളയ സഹോദരൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ചികിത്സയിലുരുന്ന ജ്യേഷ്ഠസഹോദരൻ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചാണ് മരിച്ചത്. മലപ്പുറം ഊരകം അത്താണിക്കുണ്ട് കൊട്ടേക്കാട്ട് പരേതനായ അബ്ദുറഹിമാൻ മകൻ മുഹമ്മദ് കുട്ടി ( 51) ആണ് മരണപ്പെട്ടത്. അറസ്റ്റിലായ പ്രതി അബ്ദുസമദി(41)നെ വേങ്ങര പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കഴിഞ്ഞ 25നാണ് തീപ്പൊള്ളലേറ്റ മുഹമ്മദ് കുട്ടി 30 ന് രാവിലെ ഏഴിനാണ് മരണപ്പെട്ടത്.

അത്താണിക്കുണ്ടിൽ പ്രതിയുടെ വീടിനു സമീപം മരണപ്പെട്ട മുഹമ്മദ് കുട്ടിക്ക് നാലര സെന്റ് ഭൂമിയുണ്ട്. ഈ ഭൂമിയിൽ അബ്ദുസമ്മദ് തന്റെ പറമ്പിലെ ചില മരങ്ങൾ മുറിച്ചിട്ടിരുന്നുവത്രെ. ഇത് മാറ്റാൻ പലതവണ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടിരുന്നു.സംഭവ ദിവസം രാവിലെ പത്തേമുക്കാലോടെ മുഹമ്മദ് കുട്ടി എത്തി മരങ്ങളിൽ കരിഓയിൽ ഒഴിച്ച് തീകൊളുത്താൻ ശ്രമം നടത്തുകയായിരുന്നു. ഈ സമയം അബ്ദുസമദ് സ്വന്തം വീട്ടിൽ നിന്നും മണ്ണെണ്ണ എടുത്തു കൊണ്ടുവന്ന് ജ്യേഷ്ഠന്റെ ദേഹത്ത് ഒഴിച്ച് അടുപ്പിൽ നിന്നും തീക്കൊള്ളി എടുത്തു കൊണ്ടുവന്ന് തീക്കൊടുക്കുകയും ചെയ്തു.

65 ശതമാനത്തിലിധികം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മുഹമ്മദ് കുട്ടിയിൽ നിന്നും വേങ്ങര പൊലീസിന്റെ അപേക്ഷ പരിഗണിച്ച് കോഴിക്കോട് സി ജെ എം 4 കോടതി ആശുപത്രിയിൽ എത്തി മൊഴിയെടുത്തു. ഡോക്ടർക്ക് നൽകിയ മൊഴിയിലും അബ്ദുസമദാണ് തീ കൊളുത്തിയതെന്ന് മൊഴി നൽകിയിരുന്നു. 26 ന് അറസ്റ്റു ചെയ്ത പ്രതിയെ 27 ന് മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു. വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ സി ഐ, പി എം ഗോപകുമാർ, എസ് ഐ എൻ മുഹമ്മദ് റഫീക്, എസ് സി പി ഒ ഷാജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP