Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യം ലഭിക്കാത്തതിന്റെ കലിപ്പ് തീർത്തത് ട്രാൻസ്‌ഫോമറിന്റെ ഫ്യൂസ് ബോക്‌സിനോട്; കള്ള് കിട്ടാഞ്ഞതോടെ ട്രാൻസ്‌ഫോമറിൽ ഇടിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; നാട്ടുകാർ വിവരം അറിയിച്ചതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് രക്ഷപ്പെടുത്തി; പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. റോഡരികിലെ വൈദ്യുത ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേൽപ്പിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്.

രാവിലെ ആറുമണിയോടെയാണ് ഇയാൾ സംഭവസ്ഥലത്ത് എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പിന്നാലെ റോഡരികിലെ ഇരുമ്പുവേലി കടന്ന് ട്രാൻസ്ഫോർമറിന് സമീപത്തേക്ക് പോയി.

ഫ്യൂസ് ബോക്സുകളിൽ തുടർച്ചയായി ഇടിച്ചു. ഇതിനിടെയാണ് ഷോക്കേറ്റത്. സംഭവം കണ്ട പ്രദേശവാസികൾ ഉടൻതന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് വൈദ്യുതബന്ധം വിച്ഛേദിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

കൈകളിലും മറ്റും പൊള്ളലേറ്റ ഇയാളെ പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജീവനൊടുക്കാൻ ശ്രമിച്ചയാൾ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. ലോക്ക്ഡൗൺ കാരണം മദ്യം ലഭിക്കാത്തതിനാലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP