Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വ്യാപനത്തിനു മുന്നിൽ വിറങ്ങലിച്ച് ഇന്ത്യൻ സാമ്പത്തിക മേഖല; ഈ ഘട്ടത്തിൽ ബാങ്ക് ലയന നീക്കം പ്രതിഷേധാർഹമെന്ന് എൻസിബിഇ

സ്വന്തം ലേഖകൻ

രാജ്യത്തെ മുഴുവൻ ജനങ്ങളും, ബാങ്കുകൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും, സാമ്പത്തിക മേഖലയും കൊറോണ വ്യാപനത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. കോവിഡ്-19 തടയുന്നതിന് രാജ്യമെമ്പാടും 21 ദിവസത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു നടപ്പിലാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ പത്തു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലാക്കി ചുരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്നു നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസിന്റെ കേരളാ സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു.

സിൻഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കിലും, ഓറിയന്റൽ ബാങ്കിനെയും യുണൈറ്റഡ് ബാങ്കിനെയും പഞ്ചാബ് നാഷണൽ ബാങ്കിലും, ആന്ധ്ര ബാങ്കിനെയും കോർപറേഷൻ ബാങ്കിനെയും യൂണിയൻ ബാങ്കിലും, അല്ലഹാബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കിലും ഏപ്രിൽ ഒന്നു മുതൽ ലയിപ്പിക്കുകയാണ്. ബാങ്കുകളുടെ ലയനം പൊതുമേഖലാ ബാങ്കുകളെ ഇല്ലാതാക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വത്തെ തകർക്കുന്നതിനും ഇടയാക്കുമെന്നും, ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ബാങ്കിങ് രംഗത്തെ തൊഴിലാളി സംഘടനകൾ മുന്നേ തന്നെ ആവശ്യപ്പെട്ടതാണ്.

രാജ്യത്തെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധികളിൽ കൂടി ആണ് കുറച്ചു നാളുകളായി കടന്നു പൊയികൊണ്ടിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം മൂലം കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴില്ലായ്മയും രാജ്യം നേരിടാൻ പോവുകയാണ്. മാത്രമല്ല, കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച വിവിധ തരം പെൻഷനുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി എല്ലാതരം അടച്ചിടൽ നിബന്ധനകൾക്കുമതീതമായി മുഴുവൻ സമയവും ബാങ്കുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയുമാണ്.

ഈ പശ്ചാത്തലത്തിൽ ലയന നടപടി സാങ്കേതികവും സാമ്പത്തികവുമായ പ്രതിസന്ധികൾ ഉണ്ടാക്കിയേക്കും. ആയതുകൊണ്ട് ഈ അവസരത്തിലും പൊതുമേഖലാ ബാങ്ക് ലയനങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് (കേരളം) പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP