Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.ടി.യു പരീക്ഷയിലെ വിദ്യാർത്ഥികളുടെ കൂട്ടത്തോൽവി; മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ അദ്ധ്യാപകർക്ക് എതിരെ നടപടി സ്വീകരിക്കണം; ഫ്രറ്റേണിറ്റി മൂവ്മെന്റ്

കെ.ടി.യു പരീക്ഷയിലെ വിദ്യാർത്ഥികളുടെ കൂട്ടത്തോൽവി; മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ അദ്ധ്യാപകർക്ക് എതിരെ നടപടി സ്വീകരിക്കണം; ഫ്രറ്റേണിറ്റി മൂവ്മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 2019 ഡിസംബറിൽ കേരള സാങ്കേതിക സർവകലാശാല നടത്തിയ മൂന്നാം സെമസ്റ്റർ ബി ടെക് പരീക്ഷയിൽ വിദ്യാർത്ഥികളുടെ കൂട്ട തോൽവിക്ക് കാരണക്കാരായ അദ്ധ്യാപകർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ആവശ്യപ്പെട്ടു.

മൂല്യനിർണയത്തിൽ സംഭവിച്ച അനാസ്ഥയാണ് കൂട്ട തോൽവിക്ക് കാരണമായത്. ഈ സാഹചര്യത്തിൽ അടിയന്തരമായി പുനർമൂല്യനിർണയത്തിന് സംവിധാനം ഒരുക്കണം. പ്രധാനമായും ബി ടെക് സിവിൽ എൻജിനീയറിങ്ങിൽ മെക്കാനിക്ക് ഓഫ് സോളിഡ്
, മാക്കസ്,എന്നീ വിഷയങ്ങൾക്ക് ആണ് കൂട്ട തോൽവി സംഭവിച്ചിരിക്കുന്നത്. മറ്റു വിഷയങ്ങളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികൾ പോലും ഈ വിഷയങ്ങളിൽ മാത്രം പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ പ്രധാന സർക്കാർ എൻജിനീയറിങ് കോളജുകളിൽ എല്ലാം കൂട്ട തോൽവി സംഭവിച്ചിട്ടുണ്ട്. മൂല്യനിർണയത്തിൽ വന്ന വ്യക്തമായ അപാകതയാണ് ഇതിന് കാരണം.

പൊതുവെ ലളിതമായിരുന്ന പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന വിദ്യാർത്ഥികൾക്ക് കനത്ത ആഘാതമാണ് പരീക്ഷാ ഫലം നൽകുന്നത്. സാങ്കേതിക സർവകലാശാലയിൽ ഇത്തരം കെടുകര്യസ്ഥതകൾ തുടർക്കഥ ആകുമ്പോഴും വളരെ ഉദാസീനമായ നിലപാട് ആണ് ഉന്നത വിദ്യാഭ്യാസ വകുപ്പും സർവകലാശാല അധികൃതരും സ്വീകരിക്കുന്നത്. അധികാരികൾ ഈ നിലപാട് തിരുത്തണമെന്ന് ഷംസീർ ഇബ്രാഹിം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP