Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ഡൗൺ; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്

ലോക്ഡൗൺ; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ

കൊല്ലം: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ലേബർ കമ്മീഷണർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ അദ്ദേഹം ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി വിഷ്ണു സുനിൽ പറഞ്ഞു.

ലേബർ കമ്മിഷണർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയുമായി മുന്നോട്ടു പോകും. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് പോലും വേതനം പകുതിയാക്കി നൽകുന്നത് പല സ്ഥാപനങ്ങളും തുടങ്ങിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP