Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണാടകയുടെ നടപടി മനുഷ്യത്വ രഹിതം; മതിയായ ചികിത്സ കിട്ടാതെ ആറ് ജീവനുകൾ പൊലിഞ്ഞത് അതിർത്തി അടച്ചതിനാൽ; കർണാടകയുടെ നടപടിക്കെതിരെ കേരളം ഹൈക്കോടതിയിൽ

കർണാടകയുടെ നടപടി മനുഷ്യത്വ രഹിതം; മതിയായ ചികിത്സ കിട്ടാതെ ആറ് ജീവനുകൾ പൊലിഞ്ഞത് അതിർത്തി അടച്ചതിനാൽ; കർണാടകയുടെ നടപടിക്കെതിരെ കേരളം ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിക്കെതിരെ നിയമ നടപടികളുമായി കേരളം. അതിർത്തി അടച്ച കർണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേരളം ചൂണ്ടിക്കാട്ടുന്നു. കർണാടകയുടെ നടപടി മൂലം മതിയായ ചികിൽസ കിട്ടാതെ ആറ് ജീവനുകൾ നഷ്ടമായെന്നും കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി.

മംഗ്ലൂരുവിലെ ആശുപത്രികൾ നിറഞ്ഞെന്ന കർണാടകയുടെ വാദം തെറ്റാണെന്നും കേരളം വ്യക്തമാക്കി. മാംഗ്ലൂരിൽ ചികിൽസ തേടിയിരുന്ന കാസർകോട് സ്വദേശികളെ ചികിൽസിക്കാൻ തയ്യാറാണെന്ന് ആശുപത്രികൾ അറിയിച്ചിരുന്നു. ഇക്കാര്യം കർണാടകം മറച്ചുവെച്ചെന്നും കേരളം കുറ്റപ്പെടുത്തി. ആശുപത്രികളുടെ കത്തുകൾ രേഖകൾ കേരളം സമർപ്പിച്ചു.

കാസർകോട്ട് അഞ്ച് അതിർത്തി റോഡുകൾ തുറക്കണം. കണ്ണൂരിലെ കൂട്ടുപുഴ അതിർത്തി തുറക്കണം. കേരള അതിർത്തി കടന്ന് കർണാടക ഉദ്യോഗസ്ഥർ റോഡിൽ മണ്ണിട്ട് തടസ്സം സൃഷ്ടിച്ചു. മംഗലാപുരത്തേക്കുള്ള അതിർത്തിയിലെ പാത്തൂർ റോഡ് അനധികൃതമായി കർണാടക അടച്ചു. 200 മീറ്റർ അതിർത്തി കർണാടക അതിക്രമിച്ച് കയറിയെന്നും കേരളം ആരോപിച്ചു. കർണാടക ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് സംസ്ഥാനം സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP