Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയ്ക്ക് പിന്നാലെ ലോക്ക് ഡൗണും പിറന്നു; ദുരന്തകാലത്ത് യുപിയിൽ ജനിച്ച ആൺകുട്ടിക്ക് ലോക്ക് ഡൗണെന്ന് പേരിട്ട് മാതാപിതാക്കൾ; രാജ്യത്തോടുള്ള ബഹുമാനപൂർവമാണ് ഈ പേരിട്ടതെന്ന് രക്ഷിതാക്കൾ; യുപിയിൽ ജനിച്ച പെൺകുഞ്ഞിന് കൊറോണ എന്ന് പേരിട്ടതോടെ യുപിയിലെ രസകരമായ പേരിടൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: രാജ്യത്തെ ദുരന്തകാലത്ത് ജനിച്ച രണ്ട് കുട്ടികളുടെ പേരിടലാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ചയാകുന്നത്. കൊറോണ കാലഘട്ടത്തിൽ ജനിച്ച കുട്ടിക്ക് കൊറോണ എന്ന് പേരിട്ടതിന് പിന്നാലെ യു.പിയിൽ നിന്ന് വേറിട്ട പേരിടൽ കൂടി പുറതഡ്ത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ലോക്ക് ഡോൺ ഘട്ടത്തിൽ ജനിച്ച കുട്ടി ആയതിനാൽ തന്നെ നവജാതശിശുവിന് മാതാപിതാക്കൾ നൽകിയ പേര് ലോക്്ഡൗൺ എന്നുതന്നെയാണ്. . ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് രസകരമായ സംഭവം.

'ലോക്ക്ഡൗൺ പുരോഗമിക്കുന്നതിനിടെയാണ് അവൻ ജനിച്ചത്. ജനങ്ങളെ രക്ഷിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായാണ് കുട്ടിക്ക് ഈ പേരുനൽകിയത്. ലോക്ക്ഡൗൺ ദേശീയ താത്പര്യം സംരക്ഷിക്കാനാണ്. അതിനാൽ കുട്ടിക്കും ലോക്ക്ഡൗൺ എന്ന പേരുനൽകാൻ തീരുമാനിക്കുകയായിരുന്നു' - അച്ഛൻ പവൻ പറയുന്നു.

'സ്വന്തം താതപര്യങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ദേശീയ താതപര്യത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാൻ കൂടിയാണ് കുട്ടിക്ക് ഈ പേരുനൽകിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, എന്റെ കുടുംബം വീട്ടിൽ തന്നെ കഴിയുകയാണ്.ലോക്ക്ഡൗൺ കഴിയുന്നതുവരെ വീട്ടിലേക്ക് ആരും വരരുതെന്ന് ബന്ധുക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.' - പവൻ പറയുന്നു.

കുട്ടി ജനിച്ചതിന്റെ ആഘോഷപരിപാടികൾ ലോക്ക്ഡൗൺ കഴിയുന്നതുവരെ നീട്ടിവെച്ചിരിക്കുകയാണെന്നും പവൻ പറയുന്നു. കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ജനിച്ച പെൺകുഞ്ഞിനാണ് കൊറോണ എന്ന പേരുനൽകിയത്. ജനത കർഫ്യൂ ദിനത്തിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ അമ്മാവനാണ് പേരു നിർദ്ദേശിച്ചത്.

മറുവശം എന്നനിലയിൽ കൊറോണ വൈറസ് വ്യാപനം ലോകരാജ്യങ്ങളെ ഒരുമിപ്പിക്കാൻ സഹായിച്ചു എന്ന് കണ്ടാണ് കുഞ്ഞിന് കൊറോണ എന്ന പേരിട്ടതെന്ന് അമ്മാവൻ നിതീഷ് ത്രിപാദി പറയുന്നു. കൊറോണ വൈറസ് അപകടകാരിയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇത് നിരവധിപ്പേരുടെ മരണത്തിനും ഇടയാക്കി. ജനങ്ങളിലെ നല്ല ഗുണങ്ങൾ ഉണർത്താനും ലോകത്തെ കൂടുതൽ അടുപ്പിക്കാനും ഇത് പ്രേരണയായി എന്ന് കണ്ടാണ് പേരുനൽകിയതെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP