Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തബ്ലീഗ് സമ്മേളനത്തെക്കാൾ വിമർശിക്കേണ്ടത് ആറ്റുകാൽ പൊങ്കാലയെ; ലക്ഷങ്ങൾ പങ്കെടുത്ത പൊങ്കാല സർക്കാർ അനുവദിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടു; കോവിഡ് വ്യാപനം ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? തബ്‌ലീഗ് തുടങ്ങിയത് ഹിന്ദുമതത്തിൽ നിന്നും ഇസ്ലാമിൽ എത്തിയവരെ പിടിച്ചു നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി; ഇവർ ആളുകളെ അഭിസംബോധന ചെയ്യുന്നതു തന്നെ മരിച്ചു കഴിഞ്ഞാലുള്ള സ്വർഗത്തെ കാട്ടി പ്രലോഭിപ്പിച്ചാണ്; ഹമീദ് ചേന്ദമംഗല്ലൂർ മറുനാടൻ മലയാളിയോട്

തബ്ലീഗ് സമ്മേളനത്തെക്കാൾ വിമർശിക്കേണ്ടത് ആറ്റുകാൽ പൊങ്കാലയെ; ലക്ഷങ്ങൾ പങ്കെടുത്ത പൊങ്കാല സർക്കാർ അനുവദിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടു; കോവിഡ് വ്യാപനം ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? തബ്‌ലീഗ് തുടങ്ങിയത് ഹിന്ദുമതത്തിൽ നിന്നും ഇസ്ലാമിൽ എത്തിയവരെ പിടിച്ചു നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി; ഇവർ ആളുകളെ അഭിസംബോധന ചെയ്യുന്നതു തന്നെ മരിച്ചു കഴിഞ്ഞാലുള്ള സ്വർഗത്തെ കാട്ടി പ്രലോഭിപ്പിച്ചാണ്; ഹമീദ് ചേന്ദമംഗല്ലൂർ മറുനാടൻ മലയാളിയോട്

ജാസിം മൊയ്തീൻ

കോഴിക്കോട്: നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തേക്കാളേറെ വിമർശിക്കപ്പെടേണ്ടതാണ് തിരുവനന്തപുരത്ത് നടന്ന ആറ്റുകാൽ പൊങ്കാലയെന്ന്
എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ
ഹമീദ് ചേന്ദമംഗല്ലൂർ മറുനാടൻ മലയാളിയോട്. നിസാമുദ്ദീനിൽ കേവലം ആയിരങ്ങളാണ് പങ്കെടുത്തതെങ്കിൽ ആറ്റുകാൽ പൊങ്കാലക്ക് ലക്ഷങ്ങളാണ് പങ്കെടുത്തത്. അത് പ്രശ്നമല്ലാതെ നിസാമുദ്ദീനിലെ ആയിരങ്ങൾ പങ്കെടുത്ത യോഗത്തെ മാത്രം വിമർശിക്കുന്നത് ശരിയല്ല. പൊങ്കാല മാറ്റിവെക്കണമെന്ന് പല വിദഗ്ധരും പറഞ്ഞിട്ടും വോട്ടുബാങ്ക് മാത്രം നോക്കി തീരുമാനമെടുക്കുകയാണ് കേരളത്തിലെ ഇടതുസർക്കാർ ചെയ്തതെന്നും ഹമീദ് ചേന്ദമംഗല്ലൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ശുദ്ധിപ്രസ്താനത്തോടുള്ള പ്രതികരണമായിട്ടാണ് 1920കളിൽ തബ്ലീഗ് ജമാഅത്തിന്റെ തുടക്കം. ഹിന്ദുമതത്തിൽ നിന്ന് വന്നവരെ ഇസ്ലാമിൽ തന്നെ പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത് തുടങ്ങിയത്. ശുദ്ധിപ്രസ്ഥാനം വഴി ഹിന്ദുമതത്തിലേക്ക് തന്നെ ചിലർ മടങ്ങാൻ തയ്യാറെടുത്ത സമയത്താണ് ഇസ്ലാമിന്റെ മേന്മകൾ പറഞ്ഞ്കൊണ്ട് തബ്ലീഗ് ജമാഅത്ത് രംഗപ്രവേശം ചെയ്യുന്നത്. മറ്റെല്ലാ മത സംഘടനകളെയും പോലെ തബ്ലീഗ് ജമാഅത്തും മതത്തിലെ ആചാരവ്യവസഥകളെ കുറിച്ച് മാത്രമാണ് പറയുന്നത്. പലപ്പോഴും പുതിയൊരാളെ തബ്ലീഗുകാർ അഭിസംബോധന ചെയ്യുന്നതുപോലും നമുക്ക് മരിച്ചു പോകണ്ടെ എന്ന് ചോദിച്ചുകൊണ്ടാണ്.

അങ്ങനെ മരിച്ചുചെന്നാലെത്തുന്ന സ്വർഗത്തെ കാട്ടി പ്രലോഭിപ്പിക്കും നരകത്തെ കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തും. മറ്റേതൊരു മതസംഘടനയെയും പോലെ ഇത്തരത്തിൽ ആളുകളെ പ്രലോഭിപ്പിച്ചും പേടിപ്പെടുത്തിയും തന്നെയാണ് ഇവരും പ്രചരണം നടത്തുന്നത്. ഇതിനെല്ലാമപ്പുറത്ത് മതമെന്നത് ചില മൂല്യവ്യവസ്ഥകൾ കൂടി ചേർന്നതാണ്. കള്ളത്തരങ്ങൾ ചെയ്യരുത്, സാമ്പത്തിക തട്ടിപ്പുനടത്തരുത് തുടങ്ങി നിരവധി മൂല്യങ്ങൾ പല മതങ്ങളിലും ഉണ്ട്. ആ മൂല്യങ്ങൾക്ക് പകരം ആചാരങ്ങൾ മാത്രം പാലിക്കാൻ പറയുന്നതാണ് മതങ്ങളുടെ പ്രചരണ രീതി. അത് തന്നെയാണ് തബ്ലീഗുകാരും ചെയ്യുന്നത്.

നിസാമുദ്ദീനിലെ യോഗത്തെ കുറിച്ച് അറിഞ്ഞിടത്തോളം അവർ അവിടെ കുടുങ്ങിപ്പോയതാണ്. ലോക്ഡൗണും ജനതാകർഫ്യൂവുമൊക്കെ കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്തവർ. എന്നിരുന്നാലും നാട്ടിൽ ഇത്തരം പ്രതിസന്ധി നടക്കുന്ന സമയത്ത് ആ സമ്മേളനം മാറ്റിവെക്കേണ്ടതായിരുന്നു. അതവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. എന്നാൽ നിസാമുദ്ദീനിലെ സമ്മേളനത്തെ വിമർശിക്കുന്നവർ സൗകര്യപൂർവ്വം മറക്കുന്ന കാര്യമുണ്ട്. ഏതാണ്ട് ഇതിനോടടുത്ത സമയത്താണ് ഇവിടെ കേരളത്തിൽ ലക്ഷങ്ങൾ പങ്കെടുത്ത ആറ്റുകാൽ പൊങ്കാല നടക്കുന്നത്. നിസാമുദ്ദീനിൽ കേവലം ആയിരങ്ങളാണ് പങ്കെടുത്തതെങ്കിൽ പൊങ്കാലക്കെത്തിയത് ലക്ഷങ്ങളാണ്.

ആ സമയത്ത് ഏതെങ്കിലും തരത്തിൽ വൈറസ് വ്യാപനം നടന്നിട്ടുണ്ടെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ബിജെപിയോ വലതുപക്ഷ പാർട്ടികളോ ഏതായാലും അത് മാറ്റിവെക്കണമെന്ന് പറയുമായിരുന്നില്ല. നിരവധി ആരോഗ്യവിദഗ്ദ്ധർ പൊങ്കാലമാറ്റിവെക്കണമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടിയരുന്ന ഇടതു സർക്കാർ എന്താണ് ചെയ്തതെന്ന് നാം കണ്ടത്. പൊങ്കാല നടത്തുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ലെന്നാണ് സർക്കാർ പറഞ്ഞത്.

വോട്ട് ബാങ്ക് മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ട് നിസാമുദ്ദീനിലെ സമ്മേളനത്തെ വിമർശിക്കുന്നതിനോടൊപ്പമോ അതിലേറെയോ വിമർശനത്തിന് വിധേയമാക്കേണ്ട കാര്യമാണ് ഇതേ സമയത്ത് കേരളത്തിൽ നടന്ന ആറ്റുകാൽ പൊങ്കാലയുമെന്ന് ഹമീദ് ചേന്ദമംഗല്ലൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP