Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ ചെറുക്കാൻ ഒമാനിൽ കടുത്ത നിയന്ത്രണങ്ങൾ; മത്ര ന​ഗരം പൂർണമായും അടച്ചു; റൂവിയിലും കടുത്ത യാത്രാ നിയന്ത്രണം

കൊറോണയെ ചെറുക്കാൻ ഒമാനിൽ കടുത്ത നിയന്ത്രണങ്ങൾ; മത്ര ന​ഗരം പൂർണമായും അടച്ചു; റൂവിയിലും കടുത്ത യാത്രാ നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ഒമാനിൽ കടുത്ത നിയന്ത്രണങ്ങൾ. മസ്​കറ്റിൽ റൂവി ഭാഗങ്ങളിൽ ബുധനാഴ്​ച കടുത്ത യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ രോഗബാധ റിപ്പോർട്ട്​ ചെയ്​ത മത്ര മേഖലയിലേക്കുള്ള റോഡുകൾ പൂർണമായും അടച്ചിട്ടുണ്ട്​. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ അടിസ്​ഥാന ആവശ്യങ്ങൾക്ക്​ മാത്രമുള്ള വാഹനങ്ങൾക്ക്​ മാത്രമാകും മത്രയിലേക്ക്​ പ്രവേശനം അനുവദിക്കുകയെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഹമരിയ, ദാർസൈത്ത്​, വാദി കബീർ, അൽ ബുസ്​താൻ എന്നിവിടങ്ങളിലും ചെക്ക്​പോയിൻറുകൾ ഏർപ്പെടുത്തി ബുധനാഴ്​ച രാവിലെ മുതൽ ഗതാഗതം തടഞ്ഞു.

ജോലിക്ക്​ പോകുന്നവരോട്​ അത്യാവശ്യമായി എത്തേണ്ടവരാണെന്ന്​ കാണിച്ചുള്ള ഓഫീസിൽ നിന്നുള്ള കത്ത്​ ആവശ്യപ്പെടുന്നുണ്ട്. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ്​ അടിയന്തിര ആവശ്യങ്ങൾക്കുള്ളവരെ മാത്രമാണ്​ കടത്തിവിട്ടത്​. ഇതേതുടർന്ന്​ മസ്​കറ്റിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഗതാഗത കുരുക്കാണ്​ ഉണ്ടായത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP