Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തന്നെയും കുടുംബത്തെയും അവഹേളിക്കും വിധത്തിൽ മോഹൻലാൽ ഫാൻസുകാർ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തി; അതിന്റെ രോഷം കൊണ്ടാണ് മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന് പോസ്റ്റിട്ടത്; അതിന് ശേഷം ഫോണിന് വിശ്രമമില്ലായിരുന്നു; നിരവധിപേർ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; സോഷ്യൽ മീഡിയയിൽ വ്യാജപോസ്റ്റിട്ട സമീറിന്റെ വിചിത്രമായ ന്യായീകരണം ഇങ്ങനെ; സൈബർ ലോകത്തെ ഫാൻ പോര് പൊലീസ് സ്‌റ്റേഷനിലേക്ക്

'തന്നെയും കുടുംബത്തെയും അവഹേളിക്കും വിധത്തിൽ മോഹൻലാൽ ഫാൻസുകാർ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തി; അതിന്റെ രോഷം കൊണ്ടാണ് മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന് പോസ്റ്റിട്ടത്; അതിന് ശേഷം ഫോണിന് വിശ്രമമില്ലായിരുന്നു; നിരവധിപേർ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; സോഷ്യൽ മീഡിയയിൽ വ്യാജപോസ്റ്റിട്ട സമീറിന്റെ വിചിത്രമായ ന്യായീകരണം ഇങ്ങനെ; സൈബർ ലോകത്തെ ഫാൻ പോര് പൊലീസ് സ്‌റ്റേഷനിലേക്ക്

ആർ പീയൂഷ്

കാസർഗോഡ്: മോഹൻലാൽ മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയൻ വിചിത്രമായ ന്യായീകരണം നിരത്തി രംഗത്ത്. കാസർകോട് സ്വദേശി സമീറാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മരിച്ചെന്ന വ്യാജപ്രചരണം നടത്തിയത്. സിനിമയിലെ ചിത്രങ്ങൾ സഹിതം ഇത്തരമൊരു വിദ്വേഷ പ്രചരണം നടത്തിയ സമീറിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി മോഹൻലാൽ ഫാൻസുകാർ രംഗത്തെത്തിയിരുന്നു. പൊലീസിൽ കേസാകുമെന്ന ഘട്ടത്തിലുമാണ്. മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് മോഹൻലാൽ കൊറോണ ബാധിച്ച് മരിച്ചു എന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്ന വിചിത്രമായ ന്യായീകരണമാണ് സംഭവത്തെ കുറിച്ചു അറിയാൻ വിളിച്ചപ്പോൾ മറുനാടൻ മലയാളിയോട് സമീർ പ്രതികരിച്ചത്.

തന്നെക്കുറിച്ചും കുടുംബത്തെ പറ്റിയും വളരെ മോശമായി സമൂഹമാധ്യമത്തിൽ അവഹേളിച്ചതിന്റെ രോഷം കൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്നം സമീർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇയാൾ മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗത്തിന്റെ ചിത്രം കൊറോണ ബാധിച്ച് വീണ്ടും മരണം. തിരുവനന്തപുരം സ്വദേശി മോഹൻലാൽ ആണ് മരിച്ചത് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് വലിയ രീതിയിൽ പ്രചരിക്കപ്പെടുകയായിരുന്നു. ഇതോടെ സമീറിനെതിരെ മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ പ്രതിഷേധവും ഉയർന്ന സാഹചര്യത്തലാണ് മറുനാടൻ സമീറുമായി ഫോണിൽ ബന്ധപ്പെട്ടത്. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് അറിയുന്നത്.

പ്രവാസിയായ സമീർ അടുത്തിടെയാണ് ദുബായിലെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്. മമ്മൂട്ടി ഫാൻസ് അസോസിയേഷനിലെ മെമ്പറായിരുന്നുവെങ്കിലും അടുത്തിടെ ആ സ്ഥാനമൊക്കെ ഉപേക്ഷിച്ച് ആരാധകൻ എന്ന നിലയിൽ പോരുകയായിരുന്നു. ഇതിനിടയിൽ ഏട്ടൻ ഇക്ക എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ സമീറിനെ ആരോ ഉൾപ്പെടുത്തി. ഇതിന് ശേഷം നിരന്തരമായി കളിയാക്കലുകൾ ആരംഭിച്ചു. മമ്മൂട്ടിയെ ആക്ഷേപിച്ചും മറ്റും പോസ്റ്റിടുകയും സമീറിനെ അത് ചേർത്ത് കളിയാക്കുകയുമായിരുന്നു. ആക്ഷേപം കൂടിയപ്പോൾ തിരിച്ച് പ്രതികരിക്കുകയും ഗ്രൂപ്പിൽ നിന്നും സ്വയം പുറത്താകുകയും ചെയ്തു. എന്നാൽ വീണ്ടും മറ്റൊരാൾ ഈ ഗ്രൂപ്പിലേക്ക് സമീറിനെ ഉൾപ്പെടുത്തി.

സമീറിനെ അസഭ്യം പറയുകയും സമീറിന്റെ മകളെകുറിച്ചും ഈ ഗ്രൂപ്പിലുള്ള മോഹൻലാൽ ഫാൻസുകാർ പറയാൻ തുടങ്ങിയെന്നാണ് ഇയാൾ പറയുന്നത്. വീണ്ടും സ്വയം പുറത്തായെങ്കിലും സമീറിനെ പിന്നീട് മറ്റൊരാൾ ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്തി. ഇങ്ങനെ നിരന്തരം ആവർത്തിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇന്നലെ ഇവരോടുള്ള പ്രതികാരത്തിന്റെ ഭാഗമായി മോഹൻലാൽ മരിച്ചു എന്ന സന്ദേശം പ്രചരിപ്പിച്ചത് എന്നാണ് സമീർ പറയുന്നത്. സന്ദേശം പ്രചരിപ്പിച്ചതിന് ശേഷം സമീറിന്റെ ഫോണിന് പിന്നെ വിശ്രമമില്ലായിരുന്നു. നിരവധിപേർ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ ഫോൺ ഓഫ് ചെയ്തു വയ്ക്കുകയായിരുന്നു.

എന്നാൽ ഫോൺ ഓഫ് ചെയ്ത് വച്ചിട്ടും കാര്യമുണ്ടായില്ല. സമീറിന്റെ ഫെയ്സ് ബുക്ക് പ്രൊഫൈലും കണ്ടെത്തി അവിടെയായി പിന്നെ പ്രതിഷേധം. ഒരോ ഫോട്ടോയുടെയും അടിയിൽ പലവിധത്തിലുള്ള കമന്റുകൾ രേഖപ്പെടുത്തിയായിരുന്നു ഫാൻസുകാർ അമർഷം തീർത്തത്. ഇതിനിടയിൽ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വിമൽ കുമാർ ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്‌ബുക്കിൽ പങ്കുവെച്ചതോടെ പ്രതിഷേധം ശക്തമായി. സമീറിനെതിരെ ശക്തമായ നിയമനപടി സ്വീകരിക്കണമെന്നാണ് വിമൽകുമാർ ആവിശ്യപ്പെടുന്നത്. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും വിമൽകുമാർ പറഞ്ഞിട്ടുണ്ട്.

അതേ സമയം ഈ സന്ദേശം സമീർ പ്രചരിപ്പിച്ചത് മോപൻലാൽ - മമ്മൂട്ടി ഫാൻസുകാരുടെ ഗ്രൂപ്പിലാണ്. ഇരു കൂട്ടരും തമ്മിലുള്ള വാക്പയറ്റാണ് ഇതിൽ നടക്കുന്നതെന്നാണ് സമീർ പറയുന്നത്. ഫാൻസ് പ്രവർത്തനം നിർത്തിയിട്ടും വീണ്ടും തനിക്കെതിരെ സൈബർ ആക്രമണം നടത്തിയതിന് പിന്നിൽ എന്താണ് കാരണം എന്നും അറിയില്ല എന്നും സമീർ പറയുന്നു. സമീറിന്റെ മകളുടെ വിവാഹം അടുത്ത് വരികയാണ് അതിനിടയിലാണ് ഇത്തരം ഒരു സംഭവം ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP