Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്നാറിലെ റിസോർട്ടിൽ നിന്നും ചാടിപ്പോയിട്ടും പിന്നാലെ പോയത് വെറുതെയായില്ല; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടിച്ചുകൊണ്ടു വന്ന കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരനെ ചികിത്സിച്ച് ഭേദമാക്കിയത് ചരിത്ര വിജയം; ​ഗുരതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബ്രയാൻ നീലിനെ വൈറസ് മുക്തനായതോടെ ഡിസ്ചാർജ്ജ് ചെയ്തു; ലോകത്തിന് മുന്നിൽ തലയുയർത്തി ആരോ​ഗ്യ കേരളം

മൂന്നാറിലെ റിസോർട്ടിൽ നിന്നും ചാടിപ്പോയിട്ടും പിന്നാലെ പോയത് വെറുതെയായില്ല; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടിച്ചുകൊണ്ടു വന്ന കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരനെ ചികിത്സിച്ച് ഭേദമാക്കിയത് ചരിത്ര വിജയം; ​ഗുരതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബ്രയാൻ നീലിനെ വൈറസ് മുക്തനായതോടെ ഡിസ്ചാർജ്ജ് ചെയ്തു; ലോകത്തിന് മുന്നിൽ തലയുയർത്തി ആരോ​ഗ്യ കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണക്ക് മേൽ വീണ്ടും കേരളത്തിന് ആധികരിക വിജയം. പത്തനംതിട്ടയിലെ വൃദ്ധ ദമ്പതികൾ വൈറസ് മുക്തരായതിന് പിന്നാലെ കൊറോണ ബാധിച്ച് ​ഗുരുതരാവസ്ഥയിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ബ്രിട്ടീഷ് പൗരനും വൈറസ് മുക്തനായി ആശുപത്രി വിട്ടു. മൂന്നാറിൽ സന്ദർശനത്തിനെത്തിയ സംഘത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ബ്രയാൻ നീൽ (57) ആണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

നിരീക്ഷണത്തിലിരിക്കേ മൂന്നാറിലെ റിസോർട്ടിൽ നിന്നും ഇയാൾ ഉൾപ്പെടുന്ന സംഘം ചാടിപ്പോയത് പരിഭ്രാന്തി പരത്തിയിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ സംഘത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ബ്രയാന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലാക്കി. തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ തീവ്രപരിചരണമാണ് രോഗിലെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇയാളുടെ പരിശോധനാ ഫലം ദിവസങ്ങൾക്ക് മുമ്പേ നെഗറ്റീവ് ആയിരുന്നു. എന്നാൽ,മറ്റ് അ‌സുഖങ്ങൾ ഉണ്ടായിരുന്നതിനാൽ ചികിത്സ തുടരുകയായിരുന്നു. ഇന്ന് ​വൈകിട്ടാണ് ബ്രയാനെ ഡിസ്ചാർജ് ചെയ്യുന്ന വിവരം മെഡിക്കൽ കോളേജ് അ‌ധികൃതർ പുറത്തുവിട്ടത്. ഇദ്ദേഹത്തിന് നൽകിയത് എച്ച്ഐവി ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തുന്ന മരുന്ന്. ഇത് നൽകി മൂന്നാമത്തെ ദിവസം തന്നെ ഫലം നെഗറ്റീവ് ആകുകയും ചെയ്തു.

കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ഉൾപ്പെടെ പിടിപെട്ട ഇയാളുടെ ആരോഗ്യനില ആദ്യ ഘട്ടത്തിൽ മോശമാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പരിശോധന ഫലം സ്ഥിരമായി നെഗറ്റീവായതോടെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു.

ഇദ്ദേഹത്തിന് ആന്റി വൈറൽ മരുന്ന് നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. രോഗി കൂടി സമ്മതമറിയിച്ചതോടെയാണ് ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ മരുന്ന് ലഭ്യമാക്കിയത്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് നൽകിയത്. മൂന്നാമത്തെ ദിവസം തന്നെ റിസൾട്ട് നെഗറ്റീവായി.

മാർച്ച് 23 ന് ലഭിച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതർ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. സാധാരണയായി രണ്ട് ഫലങ്ങൾ തുടർച്ചയായി അനുകൂലമായാലാണ് നെഗറ്റീവ് റിസൾട്ട് എന്ന് രേഖപ്പെടുത്തുക.

ഇന്ത്യയിൽ ജയ്പൂരിലെ എസ് എം എസ് ആശുപത്രി കഴിഞ്ഞാൽ ഇവിടെ മാത്രമാണ് Ritonavir, lopinavir എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിലും ഇവ പരീക്ഷിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നൽകിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP