Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസിനെ വ്‌ളാഡിമിർ പുടിൻ കുറച്ചുകണ്ടോ? കോവിഡ് രോഗികളെ പാർപ്പിച്ച ആശുപത്രി സന്ദർശിച്ചത് മാസ്‌കും ഗ്ലൗസുമില്ലാതെ; ഹസ്തദാനം ചെയ്ത ഡോക്ടർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ റഷ്യൻ പ്രസിഡന്റിനും രോഗഭീതി; കൊട്ടാരത്തിൽ ഭരണകാര്യങ്ങൾ നോക്കുന്നത് സാമൂഹിക അകലം പാലിച്ച്; മന്ത്രിസഭായോഗം വീഡിയോ കോൺഫറൻസ് വഴി; എല്ലാദിവസവും കോവിഡ് ടെസ്റ്റുകൾ; തൽക്കാലം ഇനി ആർക്കും കൈകൊടുക്കേണ്ടെന്നും തീരുമാനം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ചാൾസ് രാജകുമാരൻ, ബോറിസ് ജോൺസൺ..ഇവരെ പോലെ തന്നെ ഏകാന്തവാസത്തിലിരിക്കേണ്ടി വരുമോ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും. ആ ചോദ്യമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചൂടേറിയ ചർച്ച. പുടിനുമായി ഹസ്തദാനം ചെയ്ത ഒരുഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്രസിഡന്റിന്റെ നില പരുങ്ങലിലായത്. കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കിന്ന ആശുപത്രി സന്ദർശിക്കുന്നതിനിടെയാണ് 'കൈകൊടുക്കൽ സംഭവം'. മോസ്‌കോയ്ക്ക് അടുത്ത് നാൽപതാം നമ്പർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ.ഡെന്നില് പ്രോത്സെങ്കോ ആണ് കഴിഞ്ഞ ചൊവ്വാഴ്ച വ്യക്തിസുരക്ഷാ കവചങ്ങളൊന്നുമില്ലാതെ പുടിന് കൈകൊടുത്തത്. ഹസ്തദാനത്തിന്റെ ഫോട്ടോയും പ്രചരിച്ചിരുന്നു.

ടെസ്റ്റിൽ താൻ കോവിഡ് പോസിറ്റീവാണെന്നും തനിക്ക് അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെടുന്നില്ലെന്നും ഡോക്ടർ ഫേസ്‌ബുക്കിൽ കുറിച്ചു. ഓഫീസിൽ സെൽഫ് ക്വാറന്റൈനിലാണ് ഇദ്ദേഹം. പ്രോത്സെങ്കോയ്ക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷം പുടിൻ പരിശോധനയ്ക്ക് വിധേയമായോ എന്ന് വ്യക്തമല്ല. നേരത്തെ പുടിന് എല്ലാ ദിവസവും പരിശോധന നടത്താറുണ്ടെന്നാണ് ക്രംലിനിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നത്.

ചൊവ്വാഴ്ച 500 പേർക്ക് കൂടി റഷ്യയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 2,337 കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. പുടിൻ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം പ്രസിഡന്റുമായി നേരിട്ട് ബന്ധപ്പെടുന്ന വ്യക്തിയല്ല.

ഏതായാലും ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ മറ്റുവരുമായി അകലം പാലിക്കാനാണ് പുടിന്റെയും തീരുമാനം. മന്ത്രിസഭായോഗത്തിന് വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം അദ്ധ്യക്ഷത വഹിച്ചത്. നോവോ-ഒഗ്യാർയോവോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് ഇപ്പോൾ പുടിൻ. എല്ലാതരത്തിലുള്ള സുരക്ഷാ മുൻകരുതലുകളും എടുക്കുന്നുണ്ടെന്നാണ് ഔദ്യോഗിക അറിയിപ്പ്. പ്രസിഡന്റിന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്നും അവർ പറയുന്നു. കൊമ്മുനർകയിൽ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നവരയെല്ലാം ദിവസവും പരിശോധിച്ച് വരികയാണ്. സംഭവത്തിന് ശേഷം പുടിൻ ആർക്കും ഹസ്തദാനം ചെയ്യാതെ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.

147 ദശലക്ഷം വരുന്ന റഷ്യൻ ജനസംഖ്യയുടെ 70 ശതമാനം പേരും വീടുകളിൽ അകലം പാലിച്ച് കഴിയുകയാണ്. ഇറ്റലിയിലെ പോലെ റഷ്യയിൽ രോഗം വ്യാപിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ഡോക്ടറാണ് പ്രോത്സെങ്കോ. 44 കാരനായ ഈ ഡോക്ടർ റഷ്യയുടെ കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തിന്റെ മുന്നമി പോരാളിയാണ്. സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റുകൾ വഴി കൃത്യമായ ഇടപെടലുകൾ തുടരുന്ന ആരോഗ്യ വിദഗ്ധനുമാണ്. പുടിനുമായുള്ള പ്രോത്സെങ്കോയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോസ്‌കോ പൂർണകോക് ഡൊണിലേക്ക് നീങ്ങിയത്.

അതേസമയം, കൊവിഡ്-19 വ്യാപിക്കുന്നതിനു തടയാനായി കർശന നടപടികളാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റ് വ്ളാഡിമർ പൂട്ടിൻ റഷ്യൻ പാർലമെന്റിൽ പാസാക്കിയ പുതിയ നിയമ വ്യവസ്ഥകൾ പ്രകാരം കൊവിഡ് ബാധിച്ച രോഗി പുറത്തിറങ്ങി മറ്റുള്ളവർക്ക് രോഗം പരത്തുകയും മരണത്തിനു വഴിവെക്കുകയും ചെയ്താൽ ഏഴു വർഷമാണ് തടവ് ശിക്ഷ ലഭിക്കുക. ഒപ്പം കൊവിഡിനെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ 5 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP