Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ കുടിയന്മാർക്ക് മദ്യം വീട്ടിലെത്തിച്ച് നൽകാൻ ബെവ്കോ; സർവീസ് ചാർജ്ജായി ഈടാക്കുക 100 രൂപ

ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ കുടിയന്മാർക്ക് മദ്യം വീട്ടിലെത്തിച്ച് നൽകാൻ ബെവ്കോ; സർവീസ് ചാർജ്ജായി ഈടാക്കുക 100 രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യാസക്തിയുണ്ടെന്ന ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ പാസ് ലഭിക്കുന്നവർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാൻ ബെവ്കോ തീരുമാനം. 100 രൂപ സർവീസ് ചാർജ് ഈടാക്കും. നിയന്ത്രിതമായ അളവിലാകും മദ്യം നൽകുക. ഇക്കാര്യങ്ങളിൽ ജീവനക്കാർ തയ്യാറാണെങ്കിൽ അറിയിക്കണമെന്നും ബെവ്കോ എംഡി അറിയിച്ചു. മദ്യാസക്തിയിൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണ് മദ്യം ലഭിക്കാൻ ഡോക്ടറുടെ കുറിപ്പടി നൽകിയാൽ മതിയെന്ന ഉത്തരവുമായി സർക്കാരെത്തിയത്.

ഇതിന് വേണ്ടി കുറഞ്ഞ നിരക്കിൽ റമ്മോ ബ്രാണ്ടിയോ വെയർഹൗസിൽ നിന്ന് നൽകണം. മദ്യവിതരണത്തിനുള്ള വാഹനം വെയർഹൗസ് മാനേജർ ഒരുക്കണം. . അതേ സമയം മദ്യത്തിന് കുറിപ്പടിനൽകണമെന്ന സർക്കാർ നിലപാടിനെതിരെ ഐഎംഎ ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ തന്നെ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയിരുന്നു. എന്നാൽ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയാറായില്ല . ഓപികളിൽ ഇത്തരത്തിലുള്ള ആളുകൾ എത്താനും മദ്യാസക്തി ഉണ്ടെന്ന കുറിപ്പടി നൽകാതിരുന്നാൽ ചിലർ അക്രമാസക്തരാകാനും സാധ്യത ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP