Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പട്ടാപ്പകൽ നാഗമ്പടം സ്റ്റാൻഡിൽ നിന്നും ബസ്സുമായി കടന്നു; പൊലീസിനെ കണ്ടപ്പോൾ ബസ് ഉപേക്ഷിച്ച കള്ളൻ കടന്നത് വഴിയരികിലെ കടക്കാരന്റെ സ്‌കൂട്ടറുമായി

പട്ടാപ്പകൽ നാഗമ്പടം സ്റ്റാൻഡിൽ നിന്നും ബസ്സുമായി കടന്നു; പൊലീസിനെ കണ്ടപ്പോൾ ബസ് ഉപേക്ഷിച്ച കള്ളൻ കടന്നത് വഴിയരികിലെ കടക്കാരന്റെ സ്‌കൂട്ടറുമായി

സ്വന്തം ലേഖകൻ

കോട്ടയം: പട്ടാപ്പകൽ നാഗമ്പടം ബസ്റ്റാൻഡിൽ നി്ന്നനും കള്ളൻ ബസ്സുമായി കടന്നു കളഞ്ഞു. ഇന്നലെ രാവിലെ പത്ത് മണിക്കാണ് സംഭവം. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ് ആണ് കള്ളൻ ഓടിച്ചു കൊണ്ടു പോയത്. ലോക്ഡൗൺ ആയതിനാൽ മിക്ക ബസുകളും സ്റ്റാൻഡിൽത്തന്നെ പാർക്ക് ചെയ്തിരിക്കുകയാണ്. ഇതിൽ നിന്നും ഒരു ബസ് ആണ് കള്ളൻ ആരുമറിയാതെ മോഷ്ടിച്ചു കൊണ്ടു പോയത്. പൊലീസ് പിടിക്കുമെന്ന തോന്നിയപ്പോൾ വണ്ടി വഴിയരികിൽ പാർക്ക് ചെയ്ത് തൊട്ടടുത്തുണ്ടായിരുന്ന കടക്കാരന്റെ സ്‌കൂട്ടറുമായി കടന്നു കളഞ്ഞു.

കകള്ളൻ മോഷ്ടിച്ച ബസും ഓടിച്ച് ആദ്യം അയർക്കുന്നത്ത് എത്തി പെട്രോൾ പമ്പിൽ നിന്നു ഡീസൽ നിറച്ചു. ഒരു ജാർ നിറയെ ഡീസൽ വാങ്ങി. പണം ബസ് ഉടമ നൽകുമെന്നു പറഞ്ഞ് പമ്പിൽനിന്നു പോയി. കോട്ടയം നഗരത്തിൽ കയറാതെ ചവിട്ടുവരി ഭാഗത്ത് എത്തിയപ്പോഴാണ് പൊലീസിനെ കണ്ടത്. ബസുമായി പോകുന്ന വഴി എംസി റോഡിലെ പൊലീസ് പരിശോധന കണ്ട് ചവിട്ടുവരിയിൽ ബസ് നിർത്തിയിട്ട മോഷ്ടാവ് അവിടെയുള്ള കടയുടമയെയും കബളിപ്പിച്ചു. ബസിന്റെ കണ്ടക്ടറെ വിളിച്ചുകൊണ്ടുവരാമെന്നു പറഞ്ഞ് കടയുടമയുടെ സ്‌കൂട്ടറുമായി കടന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അധികൃതർ ബസ് ഓട്ടത്തിനു വിളിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് കടയുടമയെ വിശ്വസിപ്പിച്ചത്. കടയുടെ മുന്നിൽ നിന്ന് കണ്ടക്ടറോടെന്ന മട്ടിൽ ആരെയോ ഫോൺ ചെയ്ത് വിവരങ്ങൾ അന്വേഷിച്ചതോടെ കടയുടമ വിശ്വസിച്ചു, സ്‌കൂട്ടർ നൽകി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആൾ തിരികെ വന്നില്ല അതോടെ കടയുടമ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു.

ഇതിനിടെ സ്റ്റാൻഡിൽ നിന്ന് ബസ് പോയ വിവരമറിഞ്ഞ് ബസ് ഉടമ ആർപ്പൂക്കര പത്തിൽ സിജോ പി. ജോൺ ഈസ്റ്റ് പൊലീസിലും പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമൽ ബോസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP