Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും ഇഷ്ടപ്പെട്ട വെള്ള സ്യൂട്ട് തന്നെ അണിയിച്ചു; രണ്ട് കൈകളും സ്റ്റിയറിങ്ങിൽ ചേർത്ത് വെച്ചു; അച്ഛന്റെ അവസാന ആഗ്രഹം പോലെ മെഡ്‌സിഡസ് ബെൻസിനുള്ളിൽ ഇരുത്തി ശവസംസ്‌ക്കാരം നടത്തി മക്കൾ: സൗത്ത് ആഫ്രിക്കയിലെ ധനികനായ രാഷ്ട്രീയ നേതാവിന്റെ സംസ്‌ക്കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ലോക്ക ഡൗൺ നിയമവും ലംഘിച്ച് തടിച്ചു കൂടിയത് നിരവധി പേർ

ഏറ്റവും ഇഷ്ടപ്പെട്ട വെള്ള സ്യൂട്ട് തന്നെ അണിയിച്ചു; രണ്ട് കൈകളും സ്റ്റിയറിങ്ങിൽ ചേർത്ത് വെച്ചു; അച്ഛന്റെ അവസാന ആഗ്രഹം പോലെ മെഡ്‌സിഡസ് ബെൻസിനുള്ളിൽ ഇരുത്തി ശവസംസ്‌ക്കാരം നടത്തി മക്കൾ: സൗത്ത് ആഫ്രിക്കയിലെ ധനികനായ രാഷ്ട്രീയ നേതാവിന്റെ സംസ്‌ക്കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ലോക്ക ഡൗൺ നിയമവും ലംഘിച്ച് തടിച്ചു കൂടിയത് നിരവധി പേർ

സ്വന്തം ലേഖകൻ

സൗത്ത് ആഫ്രിക്കയിലെ ധനികനായ രാഷ്ട്രീയ നേതാവിനെ അന്ത്യാഭിലാഷം പോലെ ബെൻസ് കാറിനുള്ളിൽ ഇരുത്തി ശവസംസ്‌ക്കാരം നടത്തി. സൗത്ത് ആഫ്രിക്കക്കാരനായ ഈ നേതാവിന്റെ അവസാന ആഗ്രഹമായിരുന്നു താൻ എപ്പോഴും കൂടെ കൊണ്ടു നടന്ന ബെൻസ് കാറും താൻ മരിക്കുന്നതിനൊപ്പം മണ്ണോട് ചേരണമെന്ന്. അതു കൊണ്ട് തന്നെ തന്നെ കാറിനുള്ളിൽ ഇരുത്തി അന്ത്യയാത്രയ്ക്ക് അയക്കണമെന്ന് ഇദ്ദേഹം മക്കൾക്ക് നിർദേശവും നൽകിയിരുന്നു.

ഒടുവിൽ 72കാരനായ ചിഫ് പിറ്റ്‌സോ മരിച്ചപ്പോൾ അപ്പന്റെ അവസാന ആഗ്രഹം മക്കൾ നിറവേറ്റി കൊടുക്കുകയും ചെയ്തു. പിതാവിന് ഏറ്റവും ഇഷ്ടമുള്ള വെള്ള സ്യൂട്ട് അണിയിച്ച് ബെൻസ് കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തി കാറടക്കം സംസ്‌ക്കരിക്കുകയായിരുന്നു വീട്ടുകാർ. സ്റ്റിയറിങിൽ രണ്ട് െൈകെകളും പിടിപ്പിച്ച് ഇരുത്തിയാണ് ചിിഫിനെ അന്ത്യയാത്രയ്ക്കായി കാറിൽ ഇരുത്തിയത്. 1990 മോഡൽ ഇ 500 ബെൻസാണ് ചിഫിനൊപ്പം മണ്ണടിഞ്ഞത്. പ്രത്യേകം തയ്യാറാക്കിയ കുഴിമാടത്തിൽ എട്ട് അടി കുഴിയെടുത്താണ് സംസ്‌ക്കാരിച്ചത്.

മുൻ ബിസിനസുകാരനും ആറ് മക്കളുടെ പിതാവുമായ ചിഫിനെ കുടുംബക്കല്ലറയിൽ മതാചാര പ്രകാരമായിരുന്നു സംസ്‌ക്കരിച്ചത്. യുണൈറ്റഡ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അറിയപ്പെടുന്ന നേതാവായിരുന്നു ചിഫ്. ചിഫിന്റെ ശവസംസ്‌ക്കാര ചടങ്ങുകൾ കാണാൻ ലോക്ക് ഡൗൺ നമിയമവും ലംഘിച്ച് നിരവധി ആളുകളാണ് എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP