Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ മാത്രം മരിച്ചത് 864 പേർ; ആകെ 9387 മരണങ്ങൾ; 104,000 രോഗികൾ; കേവലം നാലരക്കോടി ജനങ്ങൾ മാത്രമുള്ള സ്പെയിൻ എന്ന ചെറിയ രാജ്യത്തിനു രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ഇറ്റലിക്കും പിറകിൽ മൂന്നം സ്ഥാനവും മരണസംഖ്യയിൽ രണ്ടാംസ്ഥാനവും ഉറപ്പാക്കേണ്ടി വന്നത് എങ്ങനെ?

ഇന്നലെ മാത്രം മരിച്ചത് 864 പേർ; ആകെ 9387 മരണങ്ങൾ; 104,000 രോഗികൾ; കേവലം നാലരക്കോടി ജനങ്ങൾ മാത്രമുള്ള സ്പെയിൻ എന്ന ചെറിയ രാജ്യത്തിനു രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ഇറ്റലിക്കും പിറകിൽ മൂന്നം സ്ഥാനവും മരണസംഖ്യയിൽ രണ്ടാംസ്ഥാനവും ഉറപ്പാക്കേണ്ടി വന്നത് എങ്ങനെ?

സ്വന്തം ലേഖകൻ

സ്പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളിൽ ഒന്നായിരുന്നു ഇന്നലെ. കൊറോണ ബാധിച്ച് 864 പേരാണ് ഇന്നലെ ഒരു ദിവസം മാത്രം മരണമടഞ്ഞത്. ഇതോടെ സ്പെയിനിലെ മൊത്തം കോവിഡ് 19 മരണങ്ങളുടെ എണ്ണം 9387 ആയി. ഇറ്റലിക്ക് തൊട്ടുപുറകിലായി രണ്ടാം സ്ഥാനത്താണ് സ്പെയിൻ ഇപ്പോൾ.

കേവലം നാലരക്കോടി ജനങ്ങൾ മാത്രമുള്ള ഈ കൊച്ചു രാജ്യത്തിലെ കൊറോണാ ബാധയുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു എന്നതാണ് ഏറ്റവുമധികം ഞെട്ടിക്കുന്ന കാര്യം. 1,02, 136 പേർക്ക് കൊറോണ ബാധിക്കുമ്പോൾ, ഇതുവരെ എടുത്ത നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയരുകയാണ് നാടെങ്ങും. എങ്കിലും, ഇന്നലെ പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം തൊട്ടു മുൻപിലത്തെ ദിവസത്തേക്കാൾ കുറവാണ് എന്നതുമാത്രമാണ് സ്പെയിനിന് ഇനിയും പ്രതീക്ഷക്ക് വകയുണ്ട് എന്ന് സൂചിപ്പിക്കുന്നത്.

രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ രാജ്യത്തെ ഇന്റൻസീവ് കെയർ സംവിധാനങ്ങളുടെ എണ്ണം ഉയർത്തുവാനുള്ള നടപടികൾ എടുത്തുകഴിഞ്ഞു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 20% വർദ്ധിപ്പിച്ചു കഴിഞ്ഞു. പുതിയതായി 1500 എന്റിലേറ്ററുകൾ കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം വാങ്ങിയിരുന്നു. കൂടാതെ വെന്റിലേറ്റർ മെഷിനുകളുടെ ഉദ്പ്പാദനം വർദ്ധിപ്പിക്കാൻ തദ്ദേശ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

നിരവധി ഹോട്ടലുകൾ റിക്കവറി സെന്ററുകളായി മാറ്റുകയും സ്പോർട്സ് സെന്ററുകളും ലൈബ്രറികളും താത്ക്കാലിക ആശുപത്രികളായി മാറ്റുകയും ചെയ്തിട്ടുണ്ട്. രോഗബാധ ഏറ്റവുമധികമുള്ള മാഡ്രിഡ്, നോർത്ത് ഈസ്റ്റ് കറ്റലോണിയ എന്നിവിടങ്ങളിലാണ് താത്ക്കാലിക ആശുപത്രികൾ ഏറെയും നിലവിൽ വന്നിട്ടുള്ളത്. ഇന്റൻസീവ് കെയറിന്റെ ആവശ്യം പെട്ടെന്ന് മൂന്നിരട്ടിയായി ഉയർന്നതോടെ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഇവ സ്ഥാപിച്ചത്.

കഴിഞ്ഞ രണ്ടരാഴ്‌ച്ചയായി ലോക്ക്ഡൗൺ നേരിടുന്ന സ്പെയിനിൽ ഇനിയും രോഗവ്യാപനം തടയുവാനായിട്ടില്ലെന്ന വസ്തുത അധികാരികളെ മാത്രമല്ല, സാധാരണക്കാരേയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. മറ്റു പല യൂറോപ്യൻ രാജ്യങ്ങളും സൂചിപ്പിച്ചതുപോലെ ഇവിടെയും ലോക്ക്ഡൗൺ കാലാവധി വീണ്ടും നീട്ടേണ്ടി വന്നേക്കാം എന്നുതന്നെയാണ് നിലവിലുള്ള സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP