Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് ദിവസം കൊണ്ട് രോഗ ബാധിതർ ഇരട്ടിയായി 2000 കടന്നു; നിസാമുദ്ദീൻ ഇഫക്ടിൽ രണ്ട് ദിവസം കൊണ്ട് രോഗികൾ 4000 കടക്കുമെന്ന് ആശങ്ക; തബ്ലീഗ് ജമാഅത്തിന്റെ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത 389 പേരിൽ വൈറസ് കണ്ടെത്തിയത് ആശങ്ക കൂട്ടുന്നു; പ്രാർത്ഥനയിൽ പങ്കെടുത്ത മലയാളികളെ എല്ലാം തിരിച്ചറിഞ്ഞ ആശ്വാസത്തിൽ കേരളം; കൊറോണയുടെ ഡൽഹി എപ്പിസെന്റർ തിരിച്ചറിഞ്ഞതോടെ കൂടുതൽ കരുതലിലേക്ക് രാജ്യം; ധാരാവിയെന്ന ചേരിയിലെ മരണവും ഉത്തരമില്ലാ ചോദ്യം; ലോക് ഡൗൺ നീട്ടുമോ?

നാല് ദിവസം കൊണ്ട് രോഗ ബാധിതർ ഇരട്ടിയായി 2000 കടന്നു; നിസാമുദ്ദീൻ ഇഫക്ടിൽ രണ്ട് ദിവസം കൊണ്ട് രോഗികൾ 4000 കടക്കുമെന്ന് ആശങ്ക; തബ്ലീഗ് ജമാഅത്തിന്റെ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത 389 പേരിൽ വൈറസ് കണ്ടെത്തിയത് ആശങ്ക കൂട്ടുന്നു; പ്രാർത്ഥനയിൽ പങ്കെടുത്ത മലയാളികളെ എല്ലാം തിരിച്ചറിഞ്ഞ ആശ്വാസത്തിൽ കേരളം; കൊറോണയുടെ ഡൽഹി എപ്പിസെന്റർ തിരിച്ചറിഞ്ഞതോടെ കൂടുതൽ കരുതലിലേക്ക് രാജ്യം; ധാരാവിയെന്ന ചേരിയിലെ മരണവും ഉത്തരമില്ലാ ചോദ്യം; ലോക് ഡൗൺ നീട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ മർക്കസിൽ പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവരിൽ 389 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ പ്രതിസന്ധിയായി മാറുന്നു. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ-234 പേർ. ഇത് രാജ്യത്തെ വലിയ ഭീതിയിലാക്കുകയാണ്. സമൂഹ വ്യാപനം ഉണ്ടായെന്നാണ് വിലയിരുത്തൽ. അതിനിടെ ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണവും കൂടുകയാണ്. ഇതിന് കാരണം മർക്കസിൽ നിന്നുള്ള രോഗ വ്യാപനമാണ്. ഇങ്ങനെ പോയാൽ രണ്ട് ദിവസം കൊണ്ട് ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണം ഇനിയും ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. നാല് ദിവസം മുമ്പ് ആയിരത്തിൽ താഴെ രോഗികളാണ് ഉണ്ടായിരുന്നത്. ഇതാണ് അതിവേഗം 2000 കടന്നത്. ധാരാവിയെന്ന മുംബൈയിലെ ചേരിയിലും കോവിഡ് മരണമെത്തി. ഇവിടെ മരിച്ച 56കാരന് വൈറസ് ബാധിച്ചത് എങ്ങനെയെന്ന് അറിയാത്തത് ആശങ്ക കൂട്ടുന്നു. ധാരാവിയിലെ ഈ മരണവും ഇന്ത്യയുടെ ഭയാശങ്ക കൂട്ടുന്നു.

നിലവിൽ 2014 രോഗികളെയാണ് ഇന്ത്യയിൽ തിരിച്ചറിഞ്ഞത്. 1789 ആക്ടീവ് രോഗികളും ഉണ്ട്. ഈ കണക്ക് നാലായിരത്തിലേക്ക് കുതിച്ചുയരുമെന്നാണ് ആശങ്ക. അതുണ്ടായാൽ ചികിൽസാ സൗകര്യങ്ങളുടെ അപര്യാപ്തതയിലേക്കും കാര്യങ്ങളെത്തും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കടക്കാനുള്ള സാധ്യതയുണ്ട്. ഏതായാലും ഇനിയുള്ള രണ്ട് ദിവസം ഇന്ത്യയ്ക്ക് അതീവ നിർണ്ണായകമാണ്. മസ്ജിദിൽ നിന്ന് ആരൊക്കെ ഇവിടെയെല്ലാം പോയി എന്നതാണ് നിർണ്ണായകം. അതിനിടെ നിസാമുദ്ദീനിൽ നിന്നും മടങ്ങിപ്പോയവരെ കണ്ടെത്തുന്നതിനും കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവികളുടെയും യോഗം വിളിച്ചേക്കുമെന്ന് സൂചന. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകളിലുണ്ടായ വർധനയും നിസാമുദ്ദീൻ തബ്ലീഗി മർകസിൽ നടന്ന യോഗങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന സൂചനയുടെ അടിസഥാനത്തിലാണ് യോഗം.

ഏപ്രിൽ 14 വരെയാണ് രാജ്യത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ രോഗികളുടെ എണ്ണം കൂടുമ്പോൾ അതിന്റെ വ്യാപനം തടയാൻ കൂടുതൽ കടുത്ത നടപടി വേണ്ടി വരും. ഇതിന് വേണ്ടി ലോക് ഡൗൺ നീട്ടേണ്ട സാഹചര്യമുണ്ട്. നിസാമുദ്ദീനിൽ നിന്ന് രാജ്യത്തിന്റെ പല ഭാഗത്തും ആളുകൾ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈറസ് വ്യാപനം ഉറപ്പാണ്. കൃത്യ സമയത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് മാത്രമാണ് സ്ഥിതി ഗതികൾ രൂക്ഷമാകാത്തത്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ തുടർന്ന് വൈറസിനെ നേരിടുകയാണ് മുമ്പിലുള്ള വഴിയെന്നാണ് ഉയരുന്ന വിലയിരുത്തൽ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചർച്ചയും നിർണ്ണായകമാകും. ഈ വീഡിയോ കോൺഫറൻസ് ചർച്ചയിൽ വ്യക്തമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.

ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ മർക്കസിൽ നിന്നും 2346 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും ആശുപത്രിയിലേക്കുമായി മാറ്റിയത്. 536 പേരാണ് ആശുപത്രിയിലുള്ളത്. അതേസമയം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക്ഡൗണിനെ തുടർന്ന് അടച്ചു പൂട്ടുന്നതിനു മുമ്പെ തബ്ലീഗ് ജമാഅത്ത് ആസ്ഥാനത്തു നിന്നും നിരവധി പേർ സംസ്ഥാനങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്. ഇവരുടെ കൃത്യമായ എണ്ണമോ വിശദാംശങ്ങളോ മർക്കസ് അധികൃതർക്ക് നൽകാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവികളുടെ സഹായത്തോടെ ഡൽഹി മർക്കസിൽ നിന്നും മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കം. എന്നാൽ കേരളത്തിൽ ഇക്കാര്യത്തിൽ പുരോഗതിയുണ്ടാക്കാനായി. ബാക്കി മിക്ക സംസ്ഥാനങ്ങളിലും നിസാമുദ്ദീൻ ഭീതി തുടരുകയാണ്.

അതിനിടെ സംസ്ഥാനം നിലവിൽ സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കേരളം ശക്തമായ മുൻകരുതൽ സ്വീകരിച്ചതാണ് വ്യാപനം തടയാൻ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും തിരിച്ചറിഞ്ഞു. അവരിൽ നിന്നും നിലവിൽ സമൂഹ വ്യാപന സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. സമ്മേളനത്തിൽ പങ്കെടുത്തവരെ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. മലയാളികളെ ഡൽഹിയിൽ തന്നെ നിരീക്ഷിക്കുമെന്നാണ് കേന്ദ്ര മന്ത്രി ഹർഷ വർദ്ധൻ അറിയിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ രോഗവ്യാപനം തടയാൻ മികച്ച ആസൂത്രണവും ഇടപെടലും തന്നെയാണ് വിജയമായതെന്ന് ആരോഗ്യമന്ത്രി. കലക്ടർ പിബി നൂഹും ഡിഎംഒയും ജനപ്രതിനിധികളും നല്ല രീതിയിൽ ഇടപെട്ടു. ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമായാണ് പത്തനംതിട്ടയിൽ ഈ നേട്ടം ഉണ്ടായതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

നിസാമുദ്ദീനിൽ സമ്മേളനത്തിൽ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരിൽ രണ്ടുപേർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും 21 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ സക്കീന അറിയിച്ചു. മാർച്ച് ഏഴ് മുതൽ 10 വരെ നടന്ന പരിപാടിയിൽ പങ്കെടുത്തവരാണിവർ. മാർച്ച് 15 മുതൽ 18 വരെ നിസാമുദ്ദീനിൽ നടന്ന പരിപാടിയിൽ ജില്ലയിൽ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവർ ഡൽഹിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തുമടങ്ങിയ ഒരു മലയാളിയെ യു.പി.യിൽ നിരീക്ഷണത്തിൽ വെച്ചതായും അറിയുന്നു. ഇയാൾക്കൊപ്പം സഞ്ചരിച്ച ഏഴ് ഇൻഡൊനീഷ്യക്കാരും പശ്ചിമബംഗാളിൽ നിന്നുള്ള ഒരാളും നിരീക്ഷണത്തിലുണ്ട്. അവരുമായി സമ്പർക്കം പുലർത്തിയ 28 പേരും നിരീക്ഷണത്തിലാണ്.

സമ്മേളനത്തിൽ പങ്കെടുത്ത 11 പേരെ ഝാർഖണ്ഡിലെ റാഞ്ചിയിൽ ആശുപത്രിയിലാക്കി. പുണെയിൽനിന്ന് പങ്കെടുത്ത 130 പേരിൽ 60 പേർ നിരീക്ഷണത്തിലാണ്. ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ 62 പേർ കർണാടക സന്ദർശിച്ചതിനെത്തുടർന്ന് 12 പേരെ നിരീക്ഷണത്തിലാക്കി. ബിഹാറിൽനിന്നുള്ള 81 പേരുടെ പട്ടിക ലഭിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ മിക്കവരും തിരിച്ചുചെന്നിട്ടില്ല. ഉത്തരാഖണ്ഡിൽ 26 പേരാണ് നിരീക്ഷണത്തിൽ. നിരവധി വിദേശികൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ തബ്‌ലീഗി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ഇവരിൽ ചിലർ കോവിഡ് ബാധിതരാണെന്നും കേന്ദ്രത്തിന് വിവരമുണ്ട്. മഹാരാഷ്ട്രയിൽ നിന്നും 29 പേരടങ്ങുന്ന സംഘത്തെയും ബീഹാറിൽ നിന്നും 69 വിദേശികളെയുമാണ് ഇതുവരെ കണ്ടെത്തിയത്.

ഇത്തരത്തിൽ രാജ്യത്തുള്ള 850ഓളം വിദേശികളായ തബ്‌ലീഗ് പ്രവ4ത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വിസ ചട്ടങ്ങൾ ലംഘിച്ചതിനാൽ ഇവ4ക്ക് തുട4ന്ന് പ്രവേശന വിലക്കും ഏ4പ്പെടുത്തിയേക്കും. ഡൽഹിയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 32ൽ 29 പേരും നിസാമുദ്ദീനിൽ പരിപാടിയിൽ പങ്കെടുത്തവരായിരുന്നുവെന്ന് ഡൽഹി സ4ക്കാർ വ്യക്തമാക്കി. അതേസമയം പരിപാടി കഴിഞ്ഞെത്തിയ 25 പേരിൽ 20 പേർ കോവിഡ് ബാധിതരല്ലെന്ന് ഒഡീഷ സർക്കാർ സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP