Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ നിർദ്ദേശത്തിന് പുല്ലുവില! 11 നഴ്സുമാരെ പിരിച്ചുവിട്ട് തിരുവനന്തപുരം എസ്.കെ ആശുപത്രി; രോഗികൾ കുറഞ്ഞതിനാൽ ജോലിക്ക് വരേണ്ടെന്ന് മാനേജ്മെന്റ്; നടപടി പിരിച്ചുവിടലോ ശമ്പളം വെട്ടിച്ചുരുക്കലോ പാടില്ലയെന്ന സർക്കാരിന്റെ നിർദ്ദേശം ലംഘിച്ചു കൊണ്ട്; കൊവിഡ് ആയതിനാൽ ആശുപത്രിയിൽ രോഗികൾ കുറവാണെന്നും അതുകൊണ്ട് തന്നെ ജോലിക്ക് എത്തേണ്ടെന്നും അരിയിച്ചതായി നഴ്‌സുമാർ; കോൺട്രാക്ട് പുതുക്കിയില്ലെന്നും പരാതി; ഷിഫ്റ്റ് ക്രമീകരണം മാത്രമാണ് നടത്തിയതെന്ന് വിശദീകരിച്ചു ആശുപത്രി

സർക്കാർ നിർദ്ദേശത്തിന് പുല്ലുവില! 11 നഴ്സുമാരെ പിരിച്ചുവിട്ട് തിരുവനന്തപുരം എസ്.കെ ആശുപത്രി; രോഗികൾ കുറഞ്ഞതിനാൽ ജോലിക്ക് വരേണ്ടെന്ന് മാനേജ്മെന്റ്; നടപടി പിരിച്ചുവിടലോ ശമ്പളം വെട്ടിച്ചുരുക്കലോ പാടില്ലയെന്ന സർക്കാരിന്റെ നിർദ്ദേശം ലംഘിച്ചു കൊണ്ട്; കൊവിഡ് ആയതിനാൽ ആശുപത്രിയിൽ രോഗികൾ കുറവാണെന്നും അതുകൊണ്ട് തന്നെ ജോലിക്ക് എത്തേണ്ടെന്നും അരിയിച്ചതായി നഴ്‌സുമാർ; കോൺട്രാക്ട് പുതുക്കിയില്ലെന്നും പരാതി; ഷിഫ്റ്റ് ക്രമീകരണം മാത്രമാണ്  നടത്തിയതെന്ന് വിശദീകരിച്ചു ആശുപത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സർക്കാർ സ്വകാര്യ സ്ഥപനങ്ങൾ പിരിച്ചുവിടൽ നടപടികളിലേക്കും ശമ്പളം വെട്ടിക്കുറയ്ക്കൽ നടപടികളിലേക്കും കടക്കരുത് എന്നും നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ ഈ നിർദ്ദേശങ്ങൾ പാലിക്കാതെ തിരുവനന്തപുരം എസ്‌കെ ആശുപത്രിയിലെ നഴ്‌സുമാരെ പിരിച്ചു വിട്ടെന്ന് പരാതി. 11 നഴ്‌സുമാരെ പിരിച്ചു വിട്ടെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. രോഗികൾ കുറഞ്ഞതിനാൽ ജോലിക്ക് വരേണ്ടെന്നാണ് മാനേജ്മെന്റ് അറിയിച്ചതെന്ന് നഴ്സുമാർ പറയുന്നു. പിരിച്ചുവിടലോ ശമ്പളം വെട്ടിച്ചുരുക്കലോ പാടില്ലയെന്ന സർക്കാരിന്റെ കർശന നിർദ്ദേശം ലംഘിച്ചാണ് ആശുപത്രിയുടെ നടപടി. അതേസമയം പിരിച്ചു വിടലല്ല നടന്നതെന്നും മറിച്ച് ഷ്ഫ്റ്റ് ക്രമീകരണം മാത്രമാണ് നടന്നതെന്നും ആശുപത്രി അധികൃതരും വിശദീകരിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികൾ നഴ്സുമാർക്ക് ശമ്പളം കൊടുക്കാതിരിക്കുകയോ പിരിച്ചുവിടൽ പോലുള്ള നടപടികൾ എടുക്കുകയോ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് എസ്‌പി ആശുപത്രിയുടെ നടപടി എന്ന പരാതിയാണ് ഉയരുന്നത്. 11 നഴ്സുമാരേയാണ് ആശുപത്രി പിരിച്ചുവിട്ടതായി ആക്ഷേപം ഉയർന്നത്. ഇതിൽ കോൺട്രാക്ട് കഴിഞ്ഞവരും കോൺട്രാക്ട് പിരിഡ് പൂർത്തിയാക്കാൻ ഇരിക്കുന്നവരും ഉണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശുപത്രിയിൽ വരേണ്ടെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നതെന്ന് നഴ്സുമാർ പറയുന്നു.

'കോൺട്രാക്ട് പുതുക്കിയിട്ടില്ല. കൊവിഡ് ആയതിനാൽ ആശുപത്രിയിൽ രോഗികൾകുറവാണെന്നും അതുകൊണ്ട് തന്നെ ജോലിക്ക് എത്തേണ്ട സാഹചര്യമില്ലെന്നുമാണ് അറിയിച്ചത്. മാർച്ച് മാസത്തെ ശമ്പളം പകുതി നൽകുമെന്നാണ് പറഞ്ഞത്. ഏപ്രിൽ മാസത്തെ ശമ്പളം പകുതി മാത്രമേ നൽകു. ബാക്കി പകുതി ശമ്പളമില്ലാത്ത അവധിയായി കണക്കാക്കണം എന്നാണ് മറ്റ് നഴ്സുമാരോട് അറിയിച്ചത്. വിഷയത്തിൽ ലേബർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും' നഴ്സുമാർ പറഞ്ഞു.

'മാർച്ച് 31 നാണ് എന്റെ കോൺട്രാക്ട് അവസാനിച്ചത്. അതിന് മുൻപായി കോൺട്രാക്ട് പുതുക്കാനുള്ള അപേക്ഷ കൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ ഇനി ആരേയും തിരിച്ചെടുക്കുന്നില്ലെന്ന് മാനേജ്മെന്റ് അന്ന് തന്നെ പറയുകയായിരുന്നു. എം.ഡി കോൺട്രാക്ട് ലെറ്റർ സൈൻ ചെയ്തുകൊടുക്കില്ലെന്നും 14 ാം തിയതി കഴിഞ്ഞാലും ഉറപ്പ് പറയാൻ കഴിയില്ലെന്നുമാണ് അവർ അന്ന് പറഞ്ഞത്.', പിരിച്ചുവിട്ട നഴ്സ് പറഞ്ഞു.

എന്നാൽ പിരിച്ചുവിടൽ നടപടിയെല്ലെന്നും ഷിഫ്റ്റ് ക്രമീകരണം മാത്രമാണ് ഇതെന്നുമാാണ് ആശുപത്രിയുടെ വിശദീകരണം. അതേസമയം ആശുപത്രിയിലെ സ്ഥിരം ജീവനക്കാർക്കും മാർച്ച് മാസത്തിലെ ശമ്പളം പകുതി മാത്രമേ കൊടുക്കുള്ളൂവെന്നാണ് അറിയുന്നത്. നഴ്സുമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നഴസിങ് സൂപ്രണ്ട് ഇക്കാര്യം അറിയിക്കുന്നതിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.

'' എം.ഡി ഓഫീസിൽ നിന്നും അവർ വിളിച്ചിരുന്നു. മാർച്ച് മാസത്തിലെ ശമ്പളം 50 ശതമാനം മാത്രമേ ഈ മാസം തരുള്ളൂ. ബാക്കിയുള്ള 50 ശതമാനം അടുത്ത നാല് മാസങ്ങളിലായിട്ടേ തരുള്ളൂ എന്നാണ് പറഞ്ഞത്. ഏപ്രിൽ മാസത്തിൽ 16 ദിവസം ജോലി ചെയ്യണം. അതിൽ ഓഫ് പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 14 ദിവസം അൺപെയ്ഡ് ആയിട്ടായിരിക്കും കണക്കാക്കുക എന്നാണ് പറഞ്ഞത്. ', ഇതായിരുന്നു നഴ്സിങ് സൂപ്രണ്ടിന്റെ വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP