Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലകുത്തി നിന്ന് നിത്യാദാസ്; ഇപ്പോഴും പഴയത് പോലെ തന്നെന്ന് ആരാധകർ; ലോക് ഡൗണിലും ആരാധകരെ നിരാശപ്പെടുത്താതെ താരം

തലകുത്തി നിന്ന് നിത്യാദാസ്; ഇപ്പോഴും പഴയത് പോലെ തന്നെന്ന് ആരാധകർ; ലോക് ഡൗണിലും ആരാധകരെ നിരാശപ്പെടുത്താതെ താരം

മറുനാടൻ ഡെസ്‌ക്‌

സിനിമ വിട്ടിട്ട് 13 വർഷം കഴിഞ്ഞെങ്കിലു ഇപ്പോഴും ആ പഴയ നിത്യ ദാസിന്റെ സൗന്ദര്യത്തിന് മാറ്റ് കുറയുന്നില്ല. യോ​ഗയും വർക്കൗട്ടുമൊക്കെയാണ് താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം. വ്യായാമം ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം ആരാധകർക്കായി പങ്കുവെക്കുന്നത്. ലോക്ക്ഡൗണിലും ഇതിനൊന്നും കുറവില്ല. മകൾക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

ചുമരിൽ ചാരി തലകുത്തി നിൽക്കുന്ന ചിത്രമാണ് നിത്യ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫിറ്റ്നസിനെ പുകഴ്‌ത്തി നിരവധിപേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴും പഴയ പോലെ തന്നെയുണ്ടല്ലോ എന്നാണ് നിത്യയോട് ആരാധകർ ചോദിക്കുന്നത്. ലോക്ക്ഡൗണായി കോഴിക്കോട്ടെ വീട്ടിലാണ് താരം.

ഒരു കാലത്ത് മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു നിത്യ ദാസ്. വിവാഹത്തോടെ സിനിമ രം​ഗത്തുനിന്ന് മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. വ്യായാമത്തിന്റെ ചിത്രങ്ങൾക്കൊപ്പം മകളുടെ ടിക്ടോക്ക് വിഡിയോകളും താരം പോസ്റ്റ് ചെയ്യുന്നുണ്ട്.

 

      View this post on Instagram

Fat to fit#fruitfullockdown#yoga#fitness#yogainspiration #workout#wellness#healthylifestyle #calicut

A post shared by Nitu (@nityadas_) on Apr 1, 2020 at 6:56am PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP