Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടോമിൻ തച്ചങ്കരിയുടെ മാതാവ് പി.ജെ.തങ്കമ്മ അന്തരിച്ചു; സംസ്‌ക്കാരം വെള്ളിയാഴ്‌ച്ച രാവിലെ 11ന് തേവര പള്ളിയിൽ

ടോമിൻ തച്ചങ്കരിയുടെ മാതാവ് പി.ജെ.തങ്കമ്മ അന്തരിച്ചു; സംസ്‌ക്കാരം വെള്ളിയാഴ്‌ച്ച രാവിലെ 11ന് തേവര പള്ളിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ മാതാവ് പി.ജെ.തങ്കമ്മ (81) കൊച്ചിയിൽ അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് തേവര സെന്റ് ജോൺസ് നെപുംസിയൻസ് പള്ളിയിൽ നടക്കും.

വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന പരേതനായ ജോസഫ് തോമസാണ് ഭർത്താവ്. മറ്റ് മക്കൾ: ടെസ്സ്(ന്യൂസിലാൻഡ്), ടോജോ(പ്രൊഫസർ, യുഎസ്എ), റ്റിസ്സൺ(ദുബായ്), ടിജി(ന്യൂസിലാൻഡ്).

1931ൽ തൊടുപുഴയിൽ പള്ളിക്കാമാലിൽ കുടുംബത്തിലാണ് തങ്കമ്മ ടീച്ചറിന്റെ ജനനം. ബിഎസ് .സി, ബിഎഡ് പഠനത്തിന് ശേഷം അദ്ധ്യാപകവൃത്തി സ്വീകരിച്ചു. 34 വർഷത്തോളം ഇടുക്കി ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ ഹെഡ്‌മിസ്ട്രസായി ജോലി ചെയ്തു. അതോടൊപ്പം ചിത്രരചനയിലും പ്രാ​ഗൽഭ്യം തെളിയിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP