Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിടക്കാൻ പോകുന്നു എന്ന് പറഞ്ഞു കുട്ടിയേയും എടുത്ത് റൂമിലേക്ക് പോയത് രാത്രി എട്ടുമണിയോടെ; കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഭർതൃവീട്ടുകാർ ഓടിയെത്തുമ്പോൾ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ശിൽപ്പയെ; ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരണത്തിനു കീഴടങ്ങി; ഡൽഹിൽ നഴ്‌സായിരുന്ന ശിൽപയുടെ മരണത്തിൽ നടുങ്ങി കാഞ്ഞങ്ങാട്; കോവിഡ് കാലത്ത് ഖത്തറിലുള്ള ഭർത്താവിനെ കുറിച്ചു ആശങ്കപ്പെട്ട ശിൽപ്പ ആത്മഹത്യ ചെയ്തത് എന്തിന്?

കിടക്കാൻ പോകുന്നു എന്ന് പറഞ്ഞു കുട്ടിയേയും എടുത്ത് റൂമിലേക്ക് പോയത് രാത്രി എട്ടുമണിയോടെ; കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഭർതൃവീട്ടുകാർ ഓടിയെത്തുമ്പോൾ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ശിൽപ്പയെ; ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരണത്തിനു കീഴടങ്ങി; ഡൽഹിൽ നഴ്‌സായിരുന്ന ശിൽപയുടെ മരണത്തിൽ നടുങ്ങി കാഞ്ഞങ്ങാട്; കോവിഡ് കാലത്ത് ഖത്തറിലുള്ള ഭർത്താവിനെ കുറിച്ചു ആശങ്കപ്പെട്ട ശിൽപ്പ ആത്മഹത്യ ചെയ്തത് എന്തിന്?

എം മനോജ് കുമാർ

കാഞ്ഞങ്ങാട്: ഡൽഹിൽ നഴ്‌സായിരുന്ന ശിൽപയുടെ മരണതിന് പിന്നിലെന്ത്? പതിനൊന്നു മാസം പ്രായമുള്ള മകനെ കട്ടിലിൽ കിടത്തിയശേഷം ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിമരിക്കുകയായിരുന്നു ശിൽപ്പ. ചൊവാഴ്ച രാത്രി എട്ടരയോടെയാണ് ശിൽപ്പയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് അമ്പലത്തറയിലുള്ള റോഷൻ ഖത്തറിലാണ്. മരിക്കുമ്പോൾ ശില്പയും ഭർത്താവിന്റെ മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഭക്ഷണം കഴിച്ച ശേഷം കിടക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് കൈക്കുഞ്ഞിനേയും കയ്യിലേന്തി ശില്പ റൂമിലേക്ക് കയറിയത്.

കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ മുറിയിലേക്ക് വന്നത്. അപ്പോൾ ശില്പ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് കെട്ടഴിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു. എന്തിനാണ് ശിൽപ ആത്മഹത്യ ചെയ്തത് എന്ന് ആർക്കുമറിയില്ല. ശിൽപയുടെത് ആത്മഹത്യ തന്നെയെന്നു കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസ് മറുനാടനോട് പറഞ്ഞു.

അതുകൊണ്ട് തന്നെ അസ്വാഭാവിക മരണത്തിനു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് പറഞ്ഞത്. കേസ് അന്വേഷിക്കുന്ന പൊലീസിനും എന്താണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നു മനസിലാക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി ശിൽപയുടെ വീട്ടിലേക്ക് പോകേണ്ടതുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാൽ പൊലീസ് ചോദ്യം ചെയ്യാൻ പോയിട്ടില്ല.

ആത്മഹത്യയുമായി ബന്ധപ്പെട്ട ഒരു കുറിപ്പും ശില്പ എഴുതിവെച്ചിരുന്നില്ല. ഡൽഹിൽ നഴ്‌സായിരുന്ന ശിൽപ പ്രസവത്തിനായാണ് നാട്ടിൽ എത്തിയത്. ആ ഘട്ടത്തിൽ ഭർത്താവും നാട്ടിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ പൊടുന്നനെയുള്ള ആത്മഹത്യയുടെ കാരണം ആർക്കുമറിയില്ല. ശില്പയുടെ വീട്ടുകാരും റോഷന്റെ വീട്ടുകാരുമായി പ്രശ്‌നങ്ങളില്ല. ശിലപയും റോഷനുമായി എന്തെങ്കിലും പ്രശ്‌നങ്ങൾ ഉള്ളതായി ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. പിന്നെ എന്തിനാണ് കൈക്കുഞ്ഞിനെ സാക്ഷിയാക്കി ശിൽപ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പെട്ടെന്നുള്ള എന്തെങ്കിലും മനോവിഷമത്തിന്റെ പേരിലാണോ ആത്മഹത്യ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിൽ മാത്രമേ തെളിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

കാഞ്ഞങ്ങാട് ചിറ്റാരിക്കൽ കറിയാച്ചന്റെയും മേരിയുടെയും മകളാണ് ശിൽപ. സ്‌നേഹ, അനു എന്നിവർ സഹോദരങ്ങളാണ്. റോഷന്റെ സഹോദരി റോഷ്‌നി എൻഡോസൾഫാൻ ദുരിതബാധിതയായിരുന്നു. രണ്ടാഴ്ച മുൻപാണ് റോഷ്‌നിയുടെ മരണം. ഈ മരണത്തിന്റെ ദുഃഖം അടങ്ങുംമുൻപാണ് ശിൽപയുടെ ആത്മഹത്യയും വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP