Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട് നീളെ രോഗം പരത്തിയ ശേഷം മണാകൊണാ ന്യായങ്ങൾ നിരത്താതെ കുറ്റം ഏറ്റുപറയൂ തബ്ലീഗ് മൗലിക വാദികളെ; നിങ്ങൾ ശാന്തശീലരായതുകൊണ്ടോ നന്മ ചെയ്യുന്നതുകൊണ്ടോ മാത്രം രാജ്യത്തെ നിയമങ്ങൾ ബാധകമാവില്ലെന്ന് കരുതരുത്; ലോക്ക്ഡൗൺ നടത്തി രാജ്യത്തെ കാത്ത ഭരണാധികാരികളുടെ മുഖത്ത് മാത്രമല്ല വീട്ടിലിരുന്ന പൗരന്മാരുടെ മുഖത്തും നിങ്ങൾ കാർക്കിച്ച് തുപ്പുകയാണ്..

നാട് നീളെ രോഗം പരത്തിയ ശേഷം മണാകൊണാ ന്യായങ്ങൾ നിരത്താതെ കുറ്റം ഏറ്റുപറയൂ തബ്ലീഗ് മൗലിക വാദികളെ; നിങ്ങൾ ശാന്തശീലരായതുകൊണ്ടോ നന്മ ചെയ്യുന്നതുകൊണ്ടോ മാത്രം രാജ്യത്തെ നിയമങ്ങൾ ബാധകമാവില്ലെന്ന് കരുതരുത്; ലോക്ക്ഡൗൺ നടത്തി രാജ്യത്തെ കാത്ത ഭരണാധികാരികളുടെ മുഖത്ത് മാത്രമല്ല വീട്ടിലിരുന്ന പൗരന്മാരുടെ മുഖത്തും നിങ്ങൾ കാർക്കിച്ച് തുപ്പുകയാണ്..

മറുനാടൻ ഡെസ്‌ക്‌

ഡൽഹി നിസാമുദ്ദീനിലെ തബ് ലീ​ഗ് ജമാഅത്ത് മർകസ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരും അവിടെ താമസിച്ചവരുമായ ഏതാണ്ട് നാനൂറോളം പേർക്ക് കൊറോണ രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ആ സമ്മേളനത്തിൽ പങ്കെടുത്തത് എത്രപേരാണ് എന്ന് ആർക്കും നിശ്ചയമില്ല. രണ്ടായിരമെന്നും മൂവായിരമെന്നും എണ്ണായിരമെന്നും ഒക്കെ കണക്കുകൾ വ്യക്തമാക്കുന്നു. എന്തായാലും ആ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും രോ​ഗസാധ്യതയുണ്ട്. മാത്രമല്ല, ഇവരുടെ താമസവും രോ​ഗവ്യാപനവും വിവാ​ദമായപ്പോൾ അവിടെ നിന്നും ഇറക്കിവിട്ട 2134 പേരൊഴികെ ആ സമ്മേളനത്തിൽ പങ്കെടുത്ത് ഇന്ത്യയുടെ നാനാഭാ​ഗങ്ങളിലേക്ക് പോയ എല്ലാവരും സാമൂഹ്യവ്യാപനം എന്ന തരത്തിലേക്ക് ഈ രോ​ഗം വ്യാപിപ്പിച്ചിരിക്കുന്നതിനുള്ള സാധ്യതയും കാണുന്നു.

ഈ വിവാ​ദം ആരംഭിക്കുന്നതിന് മുമ്പ് മസ്ജിദിൽ നിന്നും രാജ്യത്തിന്റെ നാനാഭാ​ഗത്തേക്കും പോയവരിൽ 11 പേരാണ് ഇതിനോടകം മരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രം ഇങ്ങനെ എത്തിയ 350ഓളം പേർക്ക് രോ​ഗമുണ്ട് എന്ന് വിലയിരുത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ കൊറോണ രോ​ഗബാധയുടെ എപിക്സെന്ററായി ഈ തബ്ലീ​ഗ് മസ്ജിദിനെ കാണേണ്ടിവരും. ഈ വിവരം പുറത്ത് വന്നപ്പോൾ രോഷാകുലനായി ഞാൻ ഇതേക്കുറിച്ച് നടത്തിയ പ്രതികരണം ഒരു വിഭാ​ഗം മുസ്ലിം സമുദായത്തിനിടയിൽ വലിയ രോഷവും പ്രതിഷേധവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. അനേകം പേർ എന്നെ ടെലിഫോണിൽ വിളിച്ച് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും ഞാനൊരു ഹിന്ദു വർ​ഗീയവാദിയാണ് എന്ന് സ്ഥാപിച്ചെടുക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു.

മറ്റുചിലർ ഞാനൊരു ക്രിസ്ത്യൻ സംഘിയാണ് എന്ന് പറഞ്ഞുകൊണ്ട് എനിക്കൊതിരെ ആഞ്ഞടിക്കുന്നു. 12 വർഷം മുമ്പ് മറുനാടൻ ആരംഭിച്ച നാൾമുതൽ കേൾക്കുന്ന ഇത്തരം വിശേഷണങ്ങൾ ഒന്നും എന്നെ ഭയപ്പെടുത്തുകയോ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യാത്തതുകൊണ്ട് ഞാൻ അതേക്കുറിച്ച് ഒരു വിശദീകരണത്തിനും ഒരുക്കമല്ല. അതേസമയം, ഞാൻ ഇസ്ലാമിനെതിരെയോ ഇസ്ലാമിക വിശ്വാസത്തിനെതിരെയോ അന്നും ഇന്നും നിലപാടെടുത്തിട്ടില്ലെന്നും എല്ലാ മതങ്ങളിലെയും അനാചാരങ്ങളെയും രാജ്യനിയമങ്ങളെ ബഹുമാനിക്കാത്ത തരത്തിലുള്ള മത ഇടപെടലുകളെയും ഒരേപോലെ വിമർശിച്ചിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടാൻ ഒരു പേടിയുമില്ല.

ഇതേസ്വരത്തിലും ഇതേ ഭാഷയിലും അമ‍ൃതാനന്ദമയി മഠത്തിനെതിരെ എന്ത്കൊണ്ട് മിണ്ടിയില്ല എന്ന് ചോദിക്കുന്നവരുണ്ട്. അവർ മറുനാടൻ വായിക്കാത്തത് ഒരു കുറ്റമല്ലാത്തതുകൊണ്ട് അവർക്ക് മറുപടി പറയേണ്ട കാര്യവുമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോഴും ഇന്ത്യാമഹാരാജ്യത്തെ ഭരണകൂടവും ഓരോ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും നമ്മുടെ പിണറായി വിജയൻ അടക്കമുള്ളവർ കരുതലോടും ശ്രദ്ധയോടും കൂടി ഈ രോ​ഗം ഒരു സാധാരണക്കാരനെയും വ്യാപിക്കരുത് എന്ന് കഠിനമായി ശഠിച്ച് കൊണ്ട് രാജ്യവും സംസ്ഥാനങ്ങളും ലോക്ഡൗൺ ചെയ്തപ്പോൾ രാജ്യത്തെ നിയമത്തോട് ഒരു വിലയും ഇല്ലാതെ ഈ രോ​ഗം പടർത്തിയ ഈ മർകസിൽ പങ്കെടുത്തവർ ശിക്ഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യണം എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP