Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ വർഗ്ഗീയ പ്രചാരണമെന്ന പിണറായിയുടെ ആരോപണം കൊറോണക്കാലത്തെ വോട്ടുറപ്പിക്കൽ തന്ത്രം; കൊവിഡ് രോഗബാധയെ ഇതിനായി കൂട്ടുപിടിച്ചത് തീർത്തും തരം താണുപോയി; റാപിഡ് ടെസ്റ്റിൽ ഇഴഞ്ഞു നീങ്ങിയ സർക്കാരാണ് മദ്യം വീട്ടിലെത്തിക്കാൻ ഉത്തരവുമായി അതിവേഗം മുന്നോട്ട് പോയത്; കള്ളക്കളി കോടതിയിൽ ഫലിച്ചില്ലെന്നും വി.മുരളീധരൻ

നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ വർഗ്ഗീയ പ്രചാരണമെന്ന പിണറായിയുടെ ആരോപണം കൊറോണക്കാലത്തെ വോട്ടുറപ്പിക്കൽ തന്ത്രം; കൊവിഡ് രോഗബാധയെ ഇതിനായി കൂട്ടുപിടിച്ചത് തീർത്തും തരം താണുപോയി; റാപിഡ് ടെസ്റ്റിൽ ഇഴഞ്ഞു നീങ്ങിയ സർക്കാരാണ് മദ്യം വീട്ടിലെത്തിക്കാൻ ഉത്തരവുമായി അതിവേഗം മുന്നോട്ട് പോയത്; കള്ളക്കളി കോടതിയിൽ ഫലിച്ചില്ലെന്നും വി.മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിസാമുദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ വർഗ്ഗീയ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രിയുടെ ആരോപണം മുസ്ലംീ വോട്ട് ബാങ്കിനെ ഉറപ്പിച്ചുനിർത്താനുള്ള ശ്രമമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇതിനായി കോവിഡ് ബാധയെ കൂട്ടുപിടിച്ചത് തീർത്തും തരംതാണുപോയെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. മദ്യപാനാസക്തിയുള്ളവർക്ക് ബെവ്‌കോ വഴി മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയെ മന്ത്രി സ്വാഗതം ചെയ്തു.റാപിഡ് ടെസ്റ്റിന്റെ കാര്യത്തിൽ ഇഴഞ്ഞു നീങ്ങിയ സർക്കാരാണ്, മദ്യം വീട്ടിലെത്തിക്കാൻ ഉത്തരവുമായി അതിവേഗം മുന്നോട്ട് പോയത്. കൊവിഡ് രോഗത്തെചെറുക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഊണും ഉറക്കവും ഇല്ലാതെ പരക്കം പായുമ്പോഴാണ് ഡോക്ടർമാരുടെ കുറിപ്പിൽ മദ്യം വിൽക്കാൻ സർക്കാർ കച്ചകെട്ടിയിറങ്ങിയത്. ഈ ഇരട്ടത്താപ്പ് പൊതുജനം പൊറുക്കില്ലെന്നും മുരളീധരൻ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ വർഗീയ പ്രചരണം നടക്കുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കേട്ടു. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല എന്ന് എല്ലാവർക്കും അറിയാം പ്രിയപ്പെട്ട മുഖ്യമന്ത്രി. പക്ഷേ, തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതും അവരിൽ ചിലർ മരിച്ചതും വസ്തുതയാണ്. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീൻ, കൊവിഡ് 19 ഹോട്ട്സ്പോട്ടായിട്ടുണ്ട്. കേരളത്തിൽ നിന്ന് ഈ സമ്മേളനത്തിൽ പങ്കെടുത്തവരെ അടിയന്തരമായി കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്തുകയാണ് സംസ്ഥാനം ഇപ്പോൾ ചെയ്യേണ്ടത്. അല്ലാതെ, ദിവസവും 6 മുതൽ 7വരെ നടത്തുന്ന 'കരുതൽ' പ്രഭാഷണം കൊണ്ടു മാത്രം ഒരു കാര്യവുമില്ല. കാസർകോട്ട് കൂടുതൽ പോസിറ്റീവ് കേസുകൾ വന്നത് ഓർമ്മയുണ്ടാകണം. അതല്ലാതെ, തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയവരിൽ നിന്ന് സംസ്ഥാനം മുഴുവൻ കൊവിഡിന്റെ സമൂഹ വ്യാപനത്തിലേക്ക് എത്തുന്നത് വരെ കാത്തിരിക്കരുത്!

മുസ്ലിം വോട്ടുകൾ എങ്ങനെയും സംഘടിപ്പിക്കേണ്ടത് താങ്കളുടെ പാർട്ടിയുടെ നിലനിൽപിന് അനിവാര്യമാണല്ലോ. അത് ഓരോ വിഷയത്തിലും നിങ്ങൾ സ്വീകരിക്കുന്ന നിലപാടിലൂടെ വ്യക്തവുമാണ്. വോട്ടു ബാങ്ക് ഉറപ്പിച്ചു നിർത്താൻ എന്തും പറയുന്നത് നിങ്ങളുടെ രാഷ്ട്രീയ ശരിയായിരിക്കും. പക്ഷേ, അതിന് കൊവിഡ് രോഗബാധയെ കൂട്ടുപിടിച്ചത് തീർത്തും തരം താണുപോയി. സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങളെഴുതുന്നതും, മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നതും എല്ലാം നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലാകണമെന്ന കടുംപിടിത്തമെന്തിനാണ്? അസഹിഷ്ണുത മാറ്റി വച്ച് വിമർശനങ്ങളിലെ വസ്തുത തിരിച്ചറിയണം എന്നാണ് എനിക്ക് അങ്ങയോട് പറയാനുള്ളത്. അതീവ ജാഗ്രതയോടെ രാജ്യം മുഴുവൻ കൊവിഡ് വ്യാപനം തടയാൻ എല്ലാ പരിശ്രമവും നടത്തുമ്പോൾ, കൊവിഡിൽ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കത്തിൽ നിന്ന് ദയവായി താങ്കൾ പിന്തിരിയണം. എന്നിട്ട്, നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്ന് കേരളത്തിൽ കൂടുതൽ പേരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാതെ അടിയന്തരമായി തടയണം.

മദ്യപാനാസക്തിയുള്ളവർക്ക് ബെവ്‌കോ വഴി മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയെ ഞാൻ സ്വാഗതം ചെയ്യുകയാണ്. സ്ഥാപിത താൽപര്യങ്ങൾക്ക് പിന്നാലെ പായുന്ന പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് ഈ ഉത്തരവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടാണ് ഉത്തരവ് അംഗീകരിക്കുന്നുവെന്ന് മാത്രം പറഞ്ഞ് എക്‌സൈസ് മന്ത്രിക്കും തടിതപ്പേണ്ടിവന്നത്.കൊവിഡ് കാലത്ത് രാജ്യമെങ്ങും ലോക് ഡൗണിലാണ്. രോഗവ്യാപനം പരമാവധി തടയാനാണ് പ്രധാനമന്ത്രി സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും പിന്തുണ തേടിയത്. അതിനിടയിലും എതുവിധേനയും മദ്യം വിൽക്കാനുള്ള ഇടതു സർക്കാരിന്റെ നീക്കം ഒരുപാട് സംശയങ്ങൾക്കാണ് ഇടവരുത്തുന്നതാണ്.

ഹൈക്കോടതി ഉത്തരവോടെ സർക്കാരിന്റെ പുറംപൂച്ചാണ് ചീട്ടുകൊട്ടാരം പോലെ തകർന്നുവീണത്. ഏത് ശാസ്ത്രീയ അടിത്തറയുടെ അടിസ്ഥാനത്തിലാണ് മദ്യം മരുന്നായി നൽകുന്നതെന്ന് വിശദീകരിക്കാൻ കോടതിയിൽ സർക്കാരിനായില്ല. മാത്രവുമല്ല , മദ്യപാനാസക്തിയുള്ളവരെ കൂട്ടത്തോടെ കൊണ്ടുപോയി ചികിൽസിക്കാൻ സൗകര്യങ്ങളില്ലെന്ന് കോടതി മുറിയിൽ കുറ്റസമ്മതം നടത്തേണ്ടിയും വന്നു. മദ്യപാന രോഗമുള്ളവരെ ചികിൽസിക്കാൻ വിമുക്തി പദ്ധതിയിൽ എത്ര കോടികൾ കെട്ടിക്കിടപ്പുണ്ടെന്ന് തുറന്നു പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? മദ്യവിതരണമല്ല, മദ്യ വർജനമാണ് ഇടത് സർക്കാരിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് ആവർത്തിക്കുമ്പോഴും വിമുക്തി പദ്ധതി വഴി എത്ര രൂപ നാളിതുവരെ ചെലവാക്കിയെന്നുകൂടി പുറത്തുവന്നാൽ സർക്കാരിന്റെ പുറം മോടി അഴിഞ്ഞുവീഴും.

കൊവിഡ് രോഗികൾക്കായി റാപിഡ് ടെസ്റ്റ് നടത്തുമെന്ന് എത്രയോ ദിവസമായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആവർത്തിക്കുന്നു. ഓരോ ദിവസവും രോഗികളുടെ എണ്ണം ഏറുമ്പോഴും റാപിഡ് ടെസ്റ്റ് തുടങ്ങാൻ പിണറായി സർക്കാരിന് കഴിഞ്ഞില്ല. ഇതിനുള്ള അനുമതി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ((ICMR)എത്രയോ ദിവസം മുമ്പ് സംസ്ഥാന സർക്കാരിന് നൽകിയതാണെന്ന് മുഖ്യമന്ത്രി ഓർക്കണം. റാപിഡ് ടെസ്റ്റിന്റെ കാര്യത്തിൽ ഇഴഞ്ഞു നീങ്ങിയ സർക്കാരാണ്, മദ്യം വീട്ടിലെത്തിക്കാൻ ഉത്തരവുമായി അതിവേഗം മുന്നോട്ട് പോയത്. കൊവിഡ് രോഗത്തെചെറുക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഊണും ഉറക്കവും ഇല്ലാതെ പരക്കം പായുമ്പോഴാണ് ഡോക്ടർമാരുടെ കുറിപ്പിൽ മദ്യം വിൽക്കാൻ സർക്കാർ കച്ചകെട്ടിയിറങ്ങിയത്. ഈ ഇരട്ടത്താപ്പ് പൊതുജനം പൊറുക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP