Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ 8 ജില്ലകൾ കോവിഡ് ഹോട്ട് സ്പോട്ട്; തീവ്രബാധിത പ്രദേശങ്ങളിൽ പെട്ട ജില്ലകൾ തിരുവനന്തപുരവും പത്തനംതിട്ടയും കണ്ണൂരും കാസർകോഡും എറണാകുളവും മലപ്പുറവും കോഴിക്കോടും തൃശൂരും; കോവിഡുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികളുടെ പ്രശ്നപരിഹാരത്തിന് വിദേശ ഏംബസികളുമായി ബന്ധപ്പെട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി; കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിക്കാൻ കേന്ദ്രസഹായം തേടിയതായും പിണറായി വിജയൻ

കേരളത്തിലെ 8 ജില്ലകൾ കോവിഡ് ഹോട്ട് സ്പോട്ട്; തീവ്രബാധിത പ്രദേശങ്ങളിൽ പെട്ട ജില്ലകൾ തിരുവനന്തപുരവും പത്തനംതിട്ടയും കണ്ണൂരും കാസർകോഡും എറണാകുളവും മലപ്പുറവും കോഴിക്കോടും തൃശൂരും; കോവിഡുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികളുടെ പ്രശ്നപരിഹാരത്തിന് വിദേശ ഏംബസികളുമായി ബന്ധപ്പെട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി; കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിക്കാൻ കേന്ദ്രസഹായം തേടിയതായും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എട്ട് ജില്ലകൾ തീവ്രബാധിത പ്രദേശങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ, കാസർകോട്, എറണാകുളം, മലപ്പുറം, കോഴിക്കോട് തൃശൂർ എന്നീ ജില്ലകളാണ് തീവ്രബാധിത വിഭാഗത്തിൽപ്പെട്ടത്. ഈ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. റാപ്പിഡ് ടെസ്റ്റിനായി കേന്ദ്ര സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചു.ഹോങ്കോങ്ങിൽ നിന്നാണ് ടെസ്റ്റിന് ആവശ്യമായ കിറ്റുകൾ വരേണ്ടത്..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വിഡിയോ കോൺഫറൻസ് നടത്തിയതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി വെളിപ്പെടുത്തി. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ലോകത്താകെ വ്യാപിച്ചു കിടക്കുന്നവരാണു മലയാളികൾ. അവരുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. വിദേശത്ത് ക്വാറന്റീൻ ഇന്ത്യൻ എംബസികളുടെ കീഴിൽ ഒരുക്കണം. നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. പ്രവാസി മലയാളികളുടെ പ്രശ്‌നപരിഹാരത്തിന് അതാത് രാജ്യങ്ങളിലെ ഏംബസികളുമായി ബന്ധപ്പെട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ മലയാളികളുടെ ആശങ്ക അകറ്റാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ാവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് വിദേശ മലയാളികൾക്ക് പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊറോണാ ബാധിതരല്ലാതെ മരണമടയുന്ന വിദേശ മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യം പരേതരുടെ കുടുംബത്തെ കടുത്ത വൈകാരിക സംഘർഷത്തിലാക്കുന്നു. കാർഗോ വിമാനത്തിൽ ഭൗതിക ശരീരം കാലതാമസം ഇല്ലാതെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എമ്പസി വഴി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരേതരുടെ അന്ത്യ കർമ്മങ്ങൾ നിർവഹിക്കാനുള്ള ബന്ധുക്കളുടെ അവകാശം ഹനിക്കപ്പെടാൻ പാടില്ല. ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികൾ പലപ്പോഴും ഒരു മുറിയിൽ ഒന്നിലേറെപ്പേരുമായി താമസിക്കുന്ന അവസ്ഥയാണുള്ളത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ല.

രോഗബാധിതരെ പാർപ്പിക്കുന്ന ക്വാറന്റയിൻസെന്ററിൽ ആവശ്യമായ ഭൗതിക സൗകര്യങ്ങളോ മെഡിക്കൽ പരിരക്ഷയോ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിലും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്.വിദേശത്ത് ക്വാറന്റയിനിൽ കഴിയുന്ന മലയാളികൾക്ക് മെച്ചപ്പെട്ട താമസ സൗകര്യവും ചികിത്സാ സഹായവും ഏർപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. ഇതിനായി ഇന്ത്യൻ മിഷനിൽ നിഷിപ്തമായ ഇന്ത്യൻ കമ്യൂണിറ്റിവെൽഫെയർ ഫണ്ട് വിനിയോഗിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരും നിലവിൽ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നഴ്‌സുമാരും ആശങ്കയിലാണ്. ആരോഗ്യരംഗത്തെ മുന്നണി പ്രവർത്തകരായ നഴ്‌സുമാർക്ക് വേണ്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അതത് വിദേശ രാജ്യങ്ങളുമായി കേന്ദ്രം ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ കോവിഡ് 19 പരിശോധനയ്ക്കുള്ള നിർദ്ദേശം നൽകണം. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ അമ്പാസിഡർമാർ വഴി കേന്ദ്രം അടിയന്തരമായി ഇടപെടണം. ഇത് വിദേശ മലയാളി സമൂഹത്തിന് ഏറെ ആശ്വാസം നല്കുമെന്നും കേന്ദ്ര മന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP