Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്നും കോൺ​ഗ്രസ് പിൻവാങ്ങണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി; ആ​ഗോള തലത്തിൽ പ്രശംസിക്കപ്പെട്ട കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുമ്പോൾ കോൺ​ഗ്രസ് കളിക്കുന്നത് നിസ്സാര രാഷ്ട്രീയമെന്നും അമിത് ഷാ

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്നും കോൺ​ഗ്രസ് പിൻവാങ്ങണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി; ആ​ഗോള തലത്തിൽ പ്രശംസിക്കപ്പെട്ട കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുമ്പോൾ കോൺ​ഗ്രസ് കളിക്കുന്നത് നിസ്സാര രാഷ്ട്രീയമെന്നും അമിത് ഷാ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺ​ഗ്രസ് ദേശീയ താല്പര്യത്തെ കുറിച്ച് ചിന്തിക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പിൻവാങ്ങണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കുന്നതിന് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുപോകുമ്പോൾ കോൺഗ്രസ് നിസ്സാര രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കോൺഗ്രസ് വർക്കിങ് കമ്മിറ്റി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ ആസൂത്രണമില്ലാതെ രാജ്യ വ്യാപകമായി ലോക് ഡൗൺ നടപ്പാക്കിയതിനെ വിമർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനുകീഴിൽ കൊറോണ വൈറസിനെതിരെ രാജ്യം നടത്തുന്ന പോരാട്ടം ആഭ്യന്തരതലത്തിലും ആഗോളതലത്തിലും പ്രശംസിക്കപ്പെട്ടതാണ്. 130 കോടി ജനങ്ങൾ കോവിഡ് 19 നെ പരാജയപ്പെടുത്താനായി ഒന്നിച്ചു. എന്നാൽ കോൺഗ്രസ് നിസ്സാരമായ രാഷ്ട്രീയം കളിക്കുകയാണ്. രാജ്യതാല്പര്യത്തെ കുറിച്ച് അവർ ചിന്തിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു.' അമിത് ഷാ പറയുന്നു.

അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ കോവിഡ്-19 ഫാക്ട് ചെക്ക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. [email protected] എന്ന ഇമെയിലിൽ ഫാക്ട് ചെക്ക് യൂണിറ്റിലേക്ക് സന്ദേശങ്ങൾ പരിശോധനയ്ക്കായി അയക്കം. അവയ്ക്ക് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കും. കോവിഡ്-19 നുമായി ബന്ധപ്പെട്ട ഏത് വാർത്തയുടെയും ഔദ്യോഗിക ഭാഷ്യം യൂണിറ്റിൽ നിന്ന് ലഭിക്കുന്നതാണ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ നിതിൻ വക്കങ്കറാണ് ഫാക്ട് ചെക്ക് യൂണിറ്റിന്റെ മേധാവി.

കോവിഡ് 19 സംബന്ധിച്ച് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ വാർത്തകൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ്കുമാർ ഭല്ല സംസ്ഥാനങ്ങൾക്ക് കത്തയച്ചു. വസ്തുതകളും സ്ഥിരീകരിച്ചിട്ടില്ലാത്ത വാർത്തളുടെ നിജസ്ഥിതിയും പരിശോധിക്കായി കേന്ദ്രം ഒരു വെബ്പോർട്ടൽ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതുപോലെയുള്ള സംവിധാനം സൃഷ്ടിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഒരു റിട്ട് പെറ്റീഷൻ പരിഗണിക്കുന്നതിനിടയിൽ ഇതരസംസ്ഥാന തൊഴിലാളികളിൽ പരിഭ്രാന്തി സൃഷ്ടിച്ച വ്യാജവാർത്തകൾ ഗൗരവതരമായ വിഷയമാണെന്നും ഇത് ആ ആളുകൾക്ക് പറഞ്ഞറിയിക്കാനാകാത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കോടതിയുടെ നീരീക്ഷണത്തെത്തുടർന്ന് അതിഥി തൊഴിലാളികൾക്ക് ആഹാരം, വൈദ്യ സഹായം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP