Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരും ഇനി എല്ലായ്‌പ്പോഴും മുഖം മറച്ചു മാത്രം ജീവിക്കേണ്ടി വരുമോ? സംസാരിക്കുകയോ ശ്വാസം വിടുകയോ ചെയ്താൽ പോലും കൊറോണ പടരുമെന്നു കണ്ടെത്തി അമേരിക്കൻ ശാസ്ത്രജ്ഞ്ഞർ; സ്പർശനത്തിൽ മാത്രം കേന്ദ്രീകരിച്ചു കൈകഴുകി കഴിയുന്ന നമ്മളെ വെട്ടിലാക്കി പുതിയ കണ്ടെത്തൽ

എല്ലാവരും ഇനി എല്ലായ്‌പ്പോഴും മുഖം മറച്ചു മാത്രം ജീവിക്കേണ്ടി വരുമോ? സംസാരിക്കുകയോ ശ്വാസം വിടുകയോ ചെയ്താൽ പോലും കൊറോണ പടരുമെന്നു കണ്ടെത്തി അമേരിക്കൻ ശാസ്ത്രജ്ഞ്ഞർ; സ്പർശനത്തിൽ മാത്രം കേന്ദ്രീകരിച്ചു കൈകഴുകി കഴിയുന്ന നമ്മളെ വെട്ടിലാക്കി പുതിയ കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണയുടെ ക്രൂരതകൾ ഇനിയും കാണാനിരിക്കുന്നതേയുള്ളു എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഈ കൊലയാളിയുടെ ഓരോ വിശേഷങ്ങൾ ദിനം പ്രതി പുറത്തുവന്നിരിക്കുന്നത്.

അതിൽ ഏറ്റവും ഭയാനകമായത് നാഷണൽ അക്കാഡമി ഓഫ് സയൻസിലെ ഒരു പ്രമുഖ അംഗവും ഹാർവാർഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡീനുമായ ഡോ ഹാർവി ഫൈൻബെർഗ് ഇന്നലെ നടത്തിയ വെളിപ്പെടുത്തലാണ്. കൊറോണാ ബാധിച്ച ഒരാൾ ശ്വാസോഛാസം ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും ഈർപ്പം നിറഞ്ഞ ചുറ്റുപാടിലൂടെ കൊറോണാ വൈറസുകളും അന്തരീക്ഷത്തിലേക്ക് പടരുന്നു എന്നും അത് സ്പർശനമില്ലാതെ തന്നെ ശ്വാസോച്ഛാസ പ്രക്രിയ വഴി മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാമെന്നുമാണ് അദ്ദേഹം ഇന്നലെ പ്രസ്താവിച്ചത്.

ചൈനയിലെ ചില ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെലിപ്പെട്ടത്. രോഗികൾ താമസിക്കുന്ന മുറികളിലും, അതിന് തൊട്ടു പുറത്തുള്ള അന്തരീക്ഷത്തിലും ഈ വൈറസുകളുടെ സാന്നിദ്ധ്യം കണ്ടുപിടിച്ചു. ഇടയ്ക്കിടക്ക് ഒരൽപം ആശ്വാസത്തിനോ അല്ലെങ്കിൽ വൃത്തിയാക്കുവാനോ വേണ്ടി മാസ്‌കുകൾ നീക്കം ചെയ്യുമ്പോൾ അത് ശ്വാസോച്ഛാസ പ്രക്രിയ വഴി ആരോഗ്യ പ്രവർത്തകരിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട് എന്നും ഈ പഠനത്തിൽ വെളിപ്പെട്ടു. അമേരിക്കയിൽ ഇന്ന് നിർദ്ദേശിച്ചിട്ടുള്ള സാമൂഹിക അകലം ആറടിയാണ്. എന്നാൽ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്‌കയും മസാച്ചുസാറ്റ്സ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി നടത്തിയ പഠനത്തിൽ തെളിഞ്ഞത് വൈറസുകൾക്ക് ഇതിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാനാകുമെന്നാണ്.

അടച്ചിട്ട ഒരു മുറിക്കകത്ത വായുസഞ്ചാരം തീരെ കുറവായതിനാൽ വൈറസുകൾ അവിടെ തന്നെ നിൽക്കാൻ സാധ്യതയുണ്ട്. പിന്നീട് ശ്വാസോച്ഛാസം ചെയ്യുമ്പോൾ അത് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാം. എന്നാൽ പുറത്ത് നല്ല കാറ്റ് വന്നാൽ അവ ചിതറിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ പുറത്തിറങ്ങുമ്പോൾ, പ്രത്യേകിച്ചും ഷോപ്പിങ് സെന്ററുകൾ പോലെ താരതമ്യേന അടച്ചിട്ട ഇടങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ഫെയ്സ് മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നാണ് ഈ പഠനം നടത്തിയവർ പറയുന്നത്.

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും സർജിക്കൽ മാസ്‌കുകളെ ആശ്രയിക്കുക എന്നാൽ അത് ഏറ്റവും ആവശ്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അതിന്റെ ദൗർലഭ്യത്തിന് വഴിയൊരുക്കും. അതിനാൽ തന്നെ വീടിനു വെളിയിൽ ഇറങ്ങുമ്പോൾ ഹാൻഡ് കർച്ചീഫ്, ഷാൾ തുടങ്ങിയവ കൊണ്ട് മുഖം മറച്ച് ഇറങ്ങണമെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP