Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമൂഹത്തിലെ എല്ലാ ജനങ്ങളെയും പക്ഷി മൃഗാദികളെയും സസ്യലതാതികളെയും ഒരുപോലെ കരുതുന്ന സ്ഥലത്തിനാണ് സ്വഗ്ഗം എന്ന് പറയുന്നതെങ്കിൽ ഇപ്പോൾ സ്വർഗ്ഗം ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെ എന്നതിൽ സംശയമില്ല; കളകൾ വളരുവാൻ വളവും വെള്ളവും വേണ്ട എന്നതിനാൽ അവയെ വേരോടെ പിഴുതു കളയുവാൻ അമാന്തിക്കരുതേ; പിണറായിക്കും ജനത്തിനും ദൈവത്തിന്റെ പേരിൽ നന്ദി; കൊറോണയുടെ സ്വർഗ്ഗം: അമേരിക്കയിൽ നിന്ന് ചെറിയാൻ ജേക്കബ് എഴുതുന്നു

സമൂഹത്തിലെ എല്ലാ ജനങ്ങളെയും പക്ഷി മൃഗാദികളെയും സസ്യലതാതികളെയും ഒരുപോലെ കരുതുന്ന സ്ഥലത്തിനാണ് സ്വഗ്ഗം എന്ന് പറയുന്നതെങ്കിൽ ഇപ്പോൾ സ്വർഗ്ഗം ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെ എന്നതിൽ സംശയമില്ല; കളകൾ വളരുവാൻ വളവും വെള്ളവും വേണ്ട എന്നതിനാൽ അവയെ വേരോടെ പിഴുതു കളയുവാൻ അമാന്തിക്കരുതേ; പിണറായിക്കും ജനത്തിനും ദൈവത്തിന്റെ പേരിൽ നന്ദി; കൊറോണയുടെ സ്വർഗ്ഗം: അമേരിക്കയിൽ നിന്ന് ചെറിയാൻ ജേക്കബ് എഴുതുന്നു

ചെറിയാൻ ജേക്കബ്

കൊറോണയുടെ സ്വർഗ്ഗം

സ്വർഗ്ഗത്തിൽ പോകുവാൻ ആഗ്രഹമില്ലാത്തവർ ആരാണ്, ഒരു പള്ളിയിലോ അതല്ലെങ്കിൽ ഉപദേശിയോ പ്രസംഗിക്കുമ്പോൾ സ്വർഗ്ഗത്തിൽ പോകേണ്ട ആളുകൾ കൈ പൊക്കുവാൻ പറഞ്ഞാൽ എല്ലാവരും കൈപൊക്കും. പക്ഷെ കൊറോണയെന്ന വിശുദ്ധ വന്നു വിളിച്ചാൽ പോകുവാൻ ഇപ്പോൾ എല്ലാവർക്കും പേടിയാണ്. സത്യം പറഞ്ഞാൽ എനിക്കും പേടിയാണ്. ഇത്രയുമേയുള്ളൂ നമ്മുടെ വിശ്വാസം. നമ്മൾക്ക് ഉണ്ടായിരുന്നു എന്ന് നാം വിശ്വസിച്ചിരുന്നത് വെറും കപട വിശ്വാസം ആയിരുന്നു എന്ന് നാം തിരിച്ചറിയേണ്ട സമയമാണിത്.

ഞാൻ ഇതെഴുതുമ്പോൾ എനിക്ക് എത്രയും പ്രീയപ്പെട്ട ജോയിച്ചൻ പുതുക്കുളം എന്ന നിസ്വാർത്ഥ മാധ്യമ പ്രവർത്തകൻ ആശുപത്രിക്കിടക്കയിൽ ആണ്. എന്നെ ലേഖനങ്ങൾ എഴുതാൻ പ്രേരിപ്പിച്ച എന്റെ ജോയിച്ചയാന് വേണ്ടിയാണ് ഇപ്പോൾ ഈ എഴുതുന്നത്. ജോയിച്ചായൻ എത്രയും വേഗം സുഖമായി തിരിച്ചു വരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നമുക്ക് വാർത്തകൾ എത്തിച്ചു തരുവാൻ സ്വന്തം ജീവിതം പോലും പണയപ്പെടുത്തി അധ്വാനിക്കുന്ന ഓരോ മാധ്യമ പ്രവർത്തകനും പ്രവർത്തകയ്ക്കും ഹൃദയത്തിന്റെ ഭാഷയിൽ ആദ്യമേ നന്ദി അർപ്പിച്ചു കൊള്ളട്ടെ. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ജീവിതത്തെ നന്നായി മാറ്റം വരുത്തുവാൻ കഴിവുള്ളവരാണ് ഓരോ മാധ്യമ പ്രവർത്തകനും. നിങ്ങൾ ഇപ്പോൾ എങ്ങനെ ഈ ഘട്ടം കടക്കുവാൻ ജനത്തിനേ പ്രേരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ നാളെകൾ എന്നതു ഓരോ മാധ്യമ പ്രവർത്തകരും ഓർക്കുക. ഇന്ന് നിങ്ങൾ ചെയ്യുവാനുള്ള കർത്തവ്യം മറക്കാതിരിക്കുക. കോവിഡ് -19 എന്ന വിപത്തിൽ നിങ്ങൾ വീഴാതിരിക്കാൻ ആത്മാർത്ഥമായി പാർഥിക്കുന്നു ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കാത്തു പരിപാലിക്കട്ടെ.

ഇന്നലെ എന്റെ അടുത്ത ബന്ധു, എനിക്ക് ഇന്ത്യൻ ഓർത്തഡോക്‌സ് സഭയിലെ ഒരച്ചന്റെ പ്രാർത്ഥന അയച്ചു തന്നു സുറിയാനി സഭയുടെ സന്ധ്യയുടെ പ്രാർത്ഥനക്ക് ശേഷം എന്റെ വീട്ടിൽ പതിവായി ചൊല്ലിക്കൊണ്ടിരുന്ന ഒരു പ്രാർത്ഥന. കേട്ടപ്പോൾ എനിക്ക് ശരിക്കും സഹതാപം തോന്നിപ്പോയി ആ അച്ചനോട്

പ്രാർത്ഥന ഇങ്ങനെയാണ്

പട്ടങ്ങപ്പെട്ട ദൈവം തമ്പുരാനേ ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ , തിന്മകൾ ഒക്കെയിൽ നിന്നും ദോഷങ്ങൾ ഒക്കെയിൽ നിന്നും തിന്മപെട്ട മനസ്സൊക്കെയിൽ നിന്നും , വേശ്യാ ദോഷ ചിന്തയിൽ നിന്നും ശത്രുക്കളൊക്കെയിൽ നിന്നും , ചതിവിനുടെ സ്‌നേഹകാരിൽ നിന്നും , പിശാചുക്കളുടെ പരീക്ഷകളിൽ നിന്നും , ദുഷ്ട്ട മനുഷ്യരുടെ തിന്മകളിൽ നിന്നും , അശുദ്ധമാക്കപ്പെട്ട വികാരങ്ങളിൽ നിന്നും , മ്ലേച്ഛതപ്പെട്ട മോഹങ്ങളിൽ നിന്നും , സാത്താനടുത്ത വിചാരങ്ങളിൽ നിന്നും , തിന്മപെട്ട സ്വപ്നങ്ങളിൽ നിന്നും , ഒളിക്കപ്പെട്ട കണികളിൽ നിന്നും, മിനക്കിടപ്പെട്ട വചനങ്ങളിൽ നിന്നും വൻ ചതിവുകളിൽ നിന്നും , തിന്മപെട്ട ഉതിരിപ്പിൽ നിന്നും , ഇഹലോകത്തിനടുത്ത സകല പരീക്ഷകളിൽ നിന്നും ഞങ്ങളെ നീ രക്ഷിച്ചു കൊള്ളണമേ. അരിശത്തിന്നുടെ വടിയിൽ നിന്നും, പെട്ടന്നുള്ള മരണത്തിൽ നിന്നും, കോപത്തിൽ നിന്നും ദ്വെഷതയിൽ നിന്നും , മിന്നലുകളിൽ നിന്നും , ഇടികളിൽ നിന്നും, വസന്തകളിൽ നിന്നും തീ നരകത്തിൽ നിന്നും, കടുമപ്പെട്ട ദുഷ്‌കർമ്മങ്ങളിൽ നിന്നും , ചാകാത്ത പുഴുവിൽ നിന്നും, കെടാത്ത തീയിൽ നിന്നും , പല്ലുകടിയിൽ നിന്നും , കൈപ്പുപെട്ട ഭാവിതത്തിൽ നിന്നും, തിന്മപെട്ട നാഴികയിൽ നിന്നും ഉപദ്രവിക്കുന്നതായ മുഷ്‌കരത്വത്തിൽ നിന്നും , പഞ്ഞത്തിൽ നിന്നും പേടിയിൽ നിന്നും ഇളക്കത്തിൽ നിന്നും,സഹിക്കാൻ വഹിയാത്ത ശിക്ഷകളൊക്കെയിൽ നിന്നും , പോകുവിൻ നിങ്ങളെ ഞാൻ അറിയുന്നില്ല എന്നുള്ള തിരു വചനത്തിൽ നിന്നും നിന്നിൽ നിന്നും ഞങ്ങളെ അകറ്റുന്നതായ സകലത്തിൽ നിന്നും കർത്താവേ ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ ആമീൻ!

ദൈവം തമ്പുരാൻ ഇവരുടെ പ്രാർത്ഥന ശരിക്കും കേട്ടിരുന്നെങ്കിൽ ഇവരെ കവളം മടലിനു അടിച്ചേനെ. ദിവസവും തിന്മയും ദോഷവുമാണ് ചെയ്യുന്നത് , ഞാൻ നിങ്ങളെ അറിയുന്നില്ല എന്നുള്ള തിരുവചനം എന്തിനു പേടിക്കുന്നു? നാം കാട്ടിക്കൂട്ടിയതെല്ലാം ഈ ദിവ്യമായ പ്രാത്ഥനയ്ക്ക് എതിരല്ലേ? ഒരു ക്രിസ്ത്യാനിയായി ജീവിക്കാൻ ജനത്തിനെ ഒരുക്കുന്നതിന് പകരം. എല്ലാവരും പാപി പാപി എന്ന് ആർത്തു വിളിച്ചു ദൈവജനത്തെയും ദൈവത്തെയും പറ്റിച്ചതിന്റെ ബാക്കി പത്രമാണ് ഇന്ന് നാം കാണുന്ന അടഞ്ഞ ദേവാലയങ്ങളും ധൂപാർപ്പണം കിട്ടാത്ത ബലി പീഠങ്ങളും. നാം വരുത്തി ഒന്നുമറിയാത്ത ഒരു ജനത്തിനെയും കൂടെ ബലിയാടാക്കി. ഇന്നും രട്ടു പുതച്ചു ദൈവ തിരുമുമ്പിൽ ക്ഷമ യാചിക്കുന്നതിന് പകരം എങ്ങനെ പള്ളികളും സ്ഥാപനങ്ങളും കൈവശപ്പെടുത്താം എന്ന് നോക്കി, പിടിയരിയും കെട്ടുതേങ്ങായും കൊടുത്തു ദൈവജനം അവർക്ക് ആരാധിക്കാൻ പണിത പള്ളികളിൽ നിന്ന് നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞു ഒരു സർക്കാരിനെയും നിയമപാലകരെയും വെള്ളം കുടിപ്പിച്ച അനീതിക്ക് മുട്ടേൽ ഇഴഞ്ഞു സർക്കാരിനോടും പാവപ്പെട്ട നിയമപാലകരായ പൊലീസുകാരോടും ക്ഷമ പറയാതെ ഈ വ്യാധി നമ്മെ വിട്ടുപോകില്ല.

നിങ്ങൾ മോഹിപ്പിച്ച സ്വർഗ്ഗത്തേക്കാൾ മഹത്വരമായ ഒരു സ്വർഗ്ഗമാണ് ഇന്ന് കേരളത്തിൽ പിണറായി വിജയന്റെ സർക്കാർ ചെയ്യുന്നത്. ക്രിസ്തു പറഞ്ഞതെല്ലാം അതുപോലെ ചെയ്യുവാൻ ആത്മാർത്ഥത കാട്ടുന്ന ഒരേയൊരു സർക്കാർ ഇന്ന് ഭൂമിയിൽ ഉണ്ടെങ്കിൽ അത് ഇന്ന് കേരളം ഭരിക്കുന്ന സർക്കാർ ആണ് എന്ന് ലോകം സാക്ഷിക്കും. പണ്ടെന്നോ വന്ന ചെറിയ വീഴ്ചകൾ അറിഞ്ഞോ അറിയാതെയോ വന്നത് ഇന്നും മനസ്സിൽ കൊണ്ടുനടക്കുവാൻ എന്റെ മനസ്സ് ഒരുക്കമല്ല. ലീഡർഷിപ്പ് എന്ന് പറയുന്നത് ആളുകളെ നയിക്കുവാൻ കഴിവുള്ളവരെയാണ്. അതിനു നട്ടെല്ല് വേണം, ഇച്ഛാ ശക്തി വേണം, ആത്മാർത്ഥത വേണം, ഇല്ലത്തിനും ഉപരി ഒരു നല്ല മനസ്സുവേണം. ഒരാൾ ചരിത്രത്തിൽ വിലയിരുത്തപ്പെടുന്നത് അയാൾ എന്ത് മാറ്റങ്ങൾ വരുത്തി എന്ന് നോക്കിയാണ്. പ്രതിസന്ധികളുടെ ഘട്ടത്തിൽ അടി പതറാതെ വികാരം ഒതുക്കി വിവേകത്തോടുകൂടി മുന്നേറുന്ന ഒരു ജനകീയ സർക്കാർ ക്രിസ്തു വിഭാവനം ചെയ്ത, ഗാന്ധിജി വിഭാവനം ചെയ്ത, ശ്രീ നാരായണഗുരു വിഭാവനം ചെയ്ത, ശ്രീ അയ്യൻകാളി വിഭാവനം ചെയ്ത, ഓരോ സഹദേന്മാരും മൗദ്യാനമാരും വിഭാവനം ചെയ്ത ഒരു ജീവിത സാഹചര്യമാണ് ഒരുക്കുന്നത്. ഈ ഉദ്യമത്തിൽ നമ്മുടെ കർത്തവ്യം നാം ഇപ്പോൾ ചെയ്തില്ലെങ്കിൽ എന്നാണ് ചെയ്യുക.

സമൂഹത്തിലെ എല്ലാ ജനങ്ങളെയും പക്ഷി മൃഗാദികളെയും സസ്യലതാതികളെയും ഒരുപോലെ കരുതുന്ന സ്ഥലത്തിനാണ് സ്വഗ്ഗം എന്ന് പറയുന്നതെങ്കിൽ ഇപ്പോൾ കണ്ണിനു കാണുവാൻ പറ്റിയ സ്വർഗ്ഗം ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെ എന്നതിൽ സംശയമില്ല. ഈ ജനകീയ സർക്കാരിനും അതിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, നല്ല ഉപദേശം കൊടുക്കുന്ന അദ്ദേഹത്തിന്റെ ഉപദേശക അംഗങ്ങൾക്കും, പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും, ഭരണ പക്ഷത്തിനും, ജില്ലാ കോർപ്പറേഷൻ പഞ്ചായത്തു അധികാരികൾക്കും, നിയമ പാലകർക്കും, ആരോഗ്യ മേഖലയിലെ എല്ലാ പ്രവർത്തകർക്കും എല്ലാത്തിനും ഉപരി നമ്മുടെ ജനത്തിനും ദൈവത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു. ഇന്ന് സ്വർഗ്ഗം സന്തോഷിക്കുന്നുവെങ്കിൽ അതിൽ നിങ്ങളുടെ പങ്ക് വളരെ വലുതാണ്. നമുക്ക് എതിരെ നിൽക്കുന്ന എന്തും ആ സ്വർഗ്ഗത്തിനു എതിരാണ്. അത് ചെത്തി വെടിപ്പാക്കുവാൻ ഇപ്പോഴാണ് സമയം അത് നഷ്ടപ്പെടുത്തരുത്. കളകൾ വളരുവാൻ വളവും വെള്ളവും വേണ്ട എന്നതിനാൽ അവയെ വേരോടെ പിഴുതു കളയുവാൻ അമാന്തിക്കരുതേ.

ഈ ഭൂമിയിൽ ഒരു ചെറിയവന് ചെയ്യുന്നതാണ് ദൈവത്തിനു ചെയ്യുന്ന വലിയ കാര്യം എന്നോർക്കുക. ഇപ്പോൾ അത് ചെയ്യുവാൻ നിങ്ങളെ സ്വർഗ്ഗം ഭരമേല്പിച്ചിരിക്കുന്നത് വിശ്വസ്ഥതയോടെ ചെയ്യുക. ഭരണ പക്ഷത്തെ പാർട്ടിയിലെ അംഗങ്ങൾ തീർച്ചയായും അവസാരത്തിനൊത്തു ഉയരുകയും എല്ലാവരെയും കരുതുകയും ചെയ്യുക. ഇന്ന് ലോകം നിങ്ങളിലേക്കാണ് ഉറ്റു നോക്കുന്നത്. വിദൂരത്തിരുന്നു നിങ്ങളുടെ വിജയത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.

സ്‌നേഹപൂർവ്വം
ചെറിയാൻ ജേക്കബ് USA

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP