Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ ജനങ്ങളോട് ബിജെപിക്ക് പ്രതിബദ്ധതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; പ്രതിബദ്ധതയെയും ധാർമികതെയെയും കുറിച്ച് കടകംപള്ളി സുരേന്ദ്രൻ ബിജെപി യെ പഠിപ്പികണ്ടെന്ന് മുൻ യുവമോർച്ചാ നേതാവ്; പാവങ്ങൾക്ക് നൽകുന്ന റേഷനിൽ പോലും തട്ടിപ്പ് പുറത്ത് വരുമ്പോൾ ഇത്തരം പകൽ കൊള്ളയിൽ എന്തു ധാർമികതയും പ്രതിബദ്ധതയും ആണ് മുഖ്യമന്ത്രിക്കും കടകംപള്ളി സുരേന്ദ്രനും ഉള്ളതെന്ന് ആർ എസ് രാജീവും

കേരളത്തിലെ ജനങ്ങളോട് ബിജെപിക്ക് പ്രതിബദ്ധതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; പ്രതിബദ്ധതയെയും ധാർമികതെയെയും കുറിച്ച് കടകംപള്ളി സുരേന്ദ്രൻ ബിജെപി യെ പഠിപ്പികണ്ടെന്ന് മുൻ യുവമോർച്ചാ നേതാവ്; പാവങ്ങൾക്ക് നൽകുന്ന റേഷനിൽ പോലും തട്ടിപ്പ് പുറത്ത് വരുമ്പോൾ ഇത്തരം പകൽ കൊള്ളയിൽ എന്തു ധാർമികതയും പ്രതിബദ്ധതയും ആണ് മുഖ്യമന്ത്രിക്കും കടകംപള്ളി സുരേന്ദ്രനും ഉള്ളതെന്ന് ആർ എസ് രാജീവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് ബിജെപിക്ക് പ്രതിബദ്ധതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അൽപ്പം എങ്കിലും നന്മ കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഉണ്ടെങ്കിൽ കർണാടകയുമായുള്ള അതിർത്തി തർക്കത്തിൽ ഇടപെടുമായിരുന്നുവെന്ന് പറഞ്ഞു. കേരളത്തിലെ ബിജെപി നേതാക്കൾ ബിജെപി ഭരിക്കുന്ന കർണാടകം കേരളത്തോട് ചെയ്യുന്നത് കാണുന്നില്ലേയെന്നും ചോദിച്ചു. മഹാമാരിയുടെ കാലത്ത് സഹായിക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അതിനിടെ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ചാ മുൻ നേതാവ് ആർ എസ് രാജീവ് രംഗത്ത് വന്നു. പ്രതിബദ്ധതയെയും ധാർമികതെയെയും കുറിച്ച് കടകംപള്ളി സുരേന്ദ്രൻ ബിജെപി യെ പഠിപ്പികണ്ട. ജീവൻ പണയം വച്ച് കൊറോണ പ്രതിരോധപ്രവർത്തനം നടത്തുന്ന ആരോഗ്യമേഖലയിലെ ഡോക്ടർ മുതൽ ശുചീകരണ സ്റ്റാഫ് വരെയുള്ള ഉദ്യോഗസ്ഥരെയും , വിശ്രമമില്ലാതെ സ്വന്തം കുടുംബത്തെയും മറന്ന് സമൂഹത്തിന് വേണ്ടി രാപകൽ പ്രധിരോധ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുന്ന പൊലീസ് വിഭാഗത്തെയും, സാലറി ചലഞ്ച് നു വിധേയമാക്കുമ്പോൾ , പാവങ്ങൾക്ക് നൽകുന്ന റേഷനിൽ പോലും തട്ടിപ്പ് പുറത്ത് വരുമ്പോൾ ഇത്തരം പകൽ കൊള്ളയിൽ എന്തു ധാർമികതയും പ്രതിബദ്ധതയും ആണ് മുഖ്യമന്ത്രിക്കും കടകംപള്ളി സുരേന്ദ്രനും ഉള്ളത്-യുവമോർച്ചയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ രാജീവ് കുറ്റപ്പെടുത്തി.

കർണാടകം കാസർഗോഡ് ദേശീയപാത അടച്ചത് വൻ വിവാദമായിരിക്കെ കേരളത്തിലെ ബിജെപി നേതാക്കളുടെ മൗനത്തിനെതിരേയാണ് കടകംപള്ളി വിമർശനം തൊടുത്തത്. പാത തുറന്നു കൊടുക്കാൻ കേരളാഹൈക്കോടതി നിർദേശിച്ചിട്ട് പോലും കർണാടക തടസ്സം നീക്കാൻ തയ്യാറായിട്ടില്ല. പകരം ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ദേശീയ പാത കേന്ദ്ര സർക്കാരി?ന്റെ നിയന്ത്രണത്തിൽ ഉള്ളതാണെന്നും സംസ്ഥാനങ്ങൾക്ക് അടയ്ക്കാൻ അധികാരം ഇല്ലെന്നുമായിരുന്നു കേരളം വാദിക്കുന്നത്. കർണാടക പാത അടച്ചതോടെ കേരളത്തിലേക്കുള്ള ചരക്ക് നീക്കം ഉൾപ്പെടെയുള്ള കാര്യങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതിനെയാണ് ബിജെപിയും നേരിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP