Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ട്രോമാകെയർ വളണ്ടിയറെ തൂമ്പ ഉപയോഗിച്ചു അപായപ്പെടുത്താൻ ശ്രമം; പുലർച്ചെ ബൈക്കിൽ പോകുകയായിരുന്ന ജാബിറിനെ താനൂരിൽ വെച്ച് ആക്രമിച്ചത് മുഖംമൂടി അണിഞ്ഞെത്തിയ അഞ്ചംഗ സംഘം; സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു; തിരിച്ചറിഞ്ഞത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ചീമ്പാളിന്റെ പുരക്കൽ യൂസഫിനെ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ട്രോമാകെയർ വളണ്ടിയറെ തൂമ്പ ഉപയോഗിച്ചു അപായപ്പെടുത്താൻ ശ്രമം; പുലർച്ചെ ബൈക്കിൽ പോകുകയായിരുന്ന ജാബിറിനെ താനൂരിൽ വെച്ച് ആക്രമിച്ചത് മുഖംമൂടി അണിഞ്ഞെത്തിയ അഞ്ചംഗ സംഘം; സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു; തിരിച്ചറിഞ്ഞത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ചീമ്പാളിന്റെ പുരക്കൽ യൂസഫിനെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം താനൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ട്രോമാകെയർ വളണ്ടിയറെ കൈക്കോട്ട് ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഇന്നു പുലർച്ചെ മന്നരയോടെ ബൈക്കിൽ പോവുകയായിരുന്ന ജാബിറിനെ മുഖംമൂടിയണിഞ്ഞെത്തിയ അഞ്ചംഗ സംഘം വെട്ടുകയായിരുന്നുവെന്നണു പൊലീസിന് നൽകി മൊഴി. താനൂർ പണ്ടാരകടപ്പുറം സ്വദേശി പൗറുകടവത്ത് ജാബിറി(27)നെയാണ് ആക്രമിച്ചത്. സംഭവത്തിനുപിന്നിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ചീമ്പാളിന്റെ പുരക്കൽ യൂസഫ്.

മലപ്പുറത്ത് ലോക് ഡൗനും നിരോധനാജ്ഞയും പ്രഖ്യാപിച്ചതിനെ തുടർന്ന് താനൂർ നഗരത്തിൽ ട്രോമാകെയർ വളണ്ടിയർമാർ പൊലീസുമായി സഹകരിച്ച് സജീവമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിനിടെ പുലർച്ചെ മൂന്നരയോടെ ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ താനൂർ കെപിസിസി റോഡിന് സമീപത്തെ ലീഗ് ഓഫീസിനു മുൻ വശത്തു വച്ചാണ് സംഭവം അക്രമണമുണ്ടായത്.

ബൈക്കിൽ പോവുകയായിരുന്ന ജാബിറിനെ കണ്ടയുടൻ മുഖംമൂടിയണിഞ്ഞെത്തിയ അഞ്ചംഗ സംഘം തൂമ്പ(കൈക്കോട്ട്) ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് പരാതി. കാലിന് ഗുരുതര പരിക്കേറ്റ് വീണ ജാബിർ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അക്രമികൾ തലയ്ക്ക് അടിച്ചു. ഇതോടെ ഹെൽമെറ്റ് തകർന്നു. ഇതിനിടയിൽ മുഖംമൂടി അഴിഞ്ഞതോടെ പ്രതിയെ വ്യക്തമായതായി ജാബിർ പറയുന്നു.

യൂത്ത് ലീഗ് പ്രവർത്തകനായ ചീമ്പാളിന്റെ പുരക്കൽ യൂസഫാണ് തന്നെ അക്രമിച്ചതെന്നാണ് ജാബിന്റെ മൊഴി. തുടർന്നു ജാബിറിന്റെ നിലവിളി സമീപത്തെ വീട്ടുകാർ എഴുന്നേറ്റതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ജാബിർ ഫോണിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് താനൂർ എസ്‌ഐ നവീൻ ഷാജ് സംഭവസ്ഥലത്തെത്തി. നഗരത്തിൽ ഉണ്ടായിരുന്ന ട്രോമാകെയർ വളണ്ടിയർമാരായ കെപി ജയ്‌സൽ, കെ ബഷീർ, സലാം അഞ്ചുടി എന്നിവർ ചേർന്ന് ജാബിറിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കൈയ്ക്കും, ഇടതു കാലിനും ഗുരുതര പരിക്കേറ്റു.

പ്രതിയും സംഘവും ഇരിക്കാറുള്ള താൽക്കാലിക ഷെഡ് കഴിഞ്ഞദിവസം പൊലീസ് ഇടപെട്ട് പൊളിച്ചു മാറ്റിയിരുന്നു. ഇതിന് പിന്നിൽ ജാബിർ ആണെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായതെന്ന് ജാബിർ പറഞ്ഞു. ജാബിറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP