Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലപ്പുറത്തെ ക്ഷേത്രത്തിന്റെ ദീപസ്തംഭം തകർത്ത് ഭണ്ഡാരം മോഷ്ടിച്ചതും മസ്ജിദിന് തീയിട്ട് നേർച്ചപ്പെട്ടി കവർന്നതും ആസൂത്രിതമായി; കോവിഡ് ഭീതിക്കിടയിൽ ശ്രമിച്ചത് വർഗീയത പരത്താൻ; പ്രതി അഹമ്മദ്കുട്ടി പിടിയിൽ.; വലയിലാക്കാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങൾ

മലപ്പുറത്തെ ക്ഷേത്രത്തിന്റെ ദീപസ്തംഭം തകർത്ത് ഭണ്ഡാരം മോഷ്ടിച്ചതും മസ്ജിദിന് തീയിട്ട് നേർച്ചപ്പെട്ടി കവർന്നതും ആസൂത്രിതമായി; കോവിഡ് ഭീതിക്കിടയിൽ ശ്രമിച്ചത് വർഗീയത പരത്താൻ; പ്രതി അഹമ്മദ്കുട്ടി പിടിയിൽ.; വലയിലാക്കാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ ക്ഷേത്രത്തിന്റെ ദീപസ്തംഭം തകർത്ത് ഭണ്ഡാരം മോഷ്ടിച്ചു. ശേഷം മസ്ജിദിന് തീയിട്ട പ്രതി നേർച്ചപ്പെട്ടിയിലെ പണവും മോഷ്ടിച്ചു. കോവിഡ് ഭീതിക്കിടയിൽ വർഗീയത പരത്താൻശ്രമിച്ച പ്രതി അഹമ്മദ്കുട്ടി പിടിയിൽ. പിടികൂടാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങൾ. തലക്കടത്തൂർ ചെറിയമുണ്ടം കരുമരക്കാട്ടിൽ ബീരാൻകുട്ടിയുടെ മകൻ അഹമ്മദ്കുട്ടിയാണ് ഇന്ന് താനൂർ പൊലീസിന്റെ പിടിയിലായത്. പ്രതിയെ പിടികൂടാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങളാണെന്നു പൊലീസ് പറഞ്ഞു. ഈമാസം ഒന്നിനും രണ്ടിനുമാണ് പ്രതി ക്ഷേത്രവും പള്ളിയും തകർക്കുകയും, ഭണ്ഡാരവും നേർച്ചപ്പെട്ടിയും മോഷണം നടത്തുകയും ചെയ്തത്. മലപ്പുറം തലക്കടത്തൂർ അരീക്കാട് ശ്രീധർമശാസ്ത്ര ക്ഷേത്ത്രിന്റെ ദീപസ്തംഭമാണ് തകർത്തത്. ഇതിന് പുറമെ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലുണ്ടായിരുന്ന 1980രൂപയും മോഷ്ടിച്ചു. ഇതിന് ശേഷം തിലക്കടത്തൂർ അരീക്കാട് ജുമാമസ്ജിദിലെ ഒരു മൈക്കും, അരീക്കാട് തഖ്വാപള്ളിയിലെ മൂന്നും മൈക്കും മോഷ്ടിച്ചു. ഇതിന് ശേഷം രണ്ടാംതിയ്യതി പുലർച്ചെയാണ് അരീക്കാട് ജുമാമസ്ജിദിന് തീയിട്ടത്.

പള്ളിയുടെ ഒരു ഭാഗംതന്നെ കത്തിനശിച്ചിരുന്നു. ഇതിൽ എട്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പള്ളിക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിലെ ദീപസ്തംഭം തകർത്തതിൽ ഒരുലക്ഷംരൂപയുടെ നാശനഷ്ടം സംഭവിച്ചതായും പൊലീസ് പറഞ്ഞു. ഇതിന് പുറമെ തലപ്പറമ്പ് അങ്ങാടിയിലെ ഓമനാൂർ ശുഹദാക്കളുടെ പേരിലുള്ള നേർച്ചപ്പെട്ടിയിൽനിന്നും 1180രൂപയും പ്രതി മോഷ്ടിച്ചതായി സമ്മതിച്ചു. പരാതിയെ തുടർന്ന് തിരൂർ, താനൂർ പൊലീസ്റ്റേഷനുകളിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നു പള്ളി തീവെച്ചുപോയപ്പോൾ സമീപപ്രദേശങ്ങളിലുണ്ടായ സി.സി.ടി.വികൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു. ജനംകോവിഡ് ഭീതിയിൽ കഴിയുന്നതിനിടയിലാണ് ഇത്തരത്തിൽ വർഗീയതക്ക് സാധ്യതയുണ്ടായ ആക്രമണം നടന്നത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർചെയ്ത പൊലീസ് കൂടുതൽ ചോദ്യംചെയ്യുമെന്നും പറഞ്ഞു. പ്രതി മോഷണത്തിനും പള്ളിയും ക്ഷേത്രവും തകർക്കാനും ഉപയോഗിച്ച ചുറ്റിക ഉൾപ്പെടെയുള്ള വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിൽനിന്നും നേർച്ചപ്പെട്ടിയിൽനിന്നും മോഷ്ടിച്ച പണവും പൊലീസ് കണ്ടെടുത്തു. പ്രതിമോഷ്ടിച്ച മൈക്കുകളും കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റങ്ങളെല്ലാം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവ സ്ഥല,്. വി. അബ്ദുറഹിമാൻ എംഎ‍ൽഎ. ആരാധനാലയങ്ങൾ സന്ദർശിച്ചിരുന്നു.. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം താനാളൂർ അരീക്കാട് പ്രദേശത്ത് മോഷണം നടന്ന ആരാധനാലയങ്ങളിൽ ഇന്നലെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. അരീക്കാട് ജുമാ മസ്ജിദ്, വിഷ്ണു അയ്യപ്പ ക്ഷേത്രം, കുനിയിൽ തഖ് വ മസ്ജിദ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രി സാമൂഹ്യ ദ്രോഹികൾ മോഷണം നടത്തിയിട്ടുള്ളത്. വിഷ്ണു അയ്യപ്പ ക്ഷേത്രത്തിലെ ദീപ സ്തംഭം തകർക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രവേശന വിലക്കുകളുള്ള ആരാധാനലയങ്ങളിലെ മോഷണം വ്യക്തമായ ആസൂത്രണത്തിലൂടെയാണ്. മോഷ്ടാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള അന്വോഷണം ഊർജ്ജിതമാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. ജനങ്ങൾ ഭീതിയിലിരിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളെ മോഷണത്തിന് ഉപയോഗിച്ചതിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.എ റസാഖും മുൻ പ്രസിഡാണ്ടും ഡിവിഷൻ കൗൺസിലറുമായ സി.കെ.എം ബാപ്പു ഹാജിയും ഉത്ക്കണ്ഡ രേഖപ്പേടുത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് പാലാട്ട് ഹനീഫ, തെയ്യമ്പാടി ബാവഹാജി തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.

മസ്ജിദുകളിലും ക്ഷേത്രത്തിലും സാമൂഹ്യ ദ്രോഹികൾ നടത്തിയ അക്രമങ്ങളിലും കവർച്ചയിലും എസ് വൈ എസ് താനൂർ സോൺ കമ്മറ്റി പ്രതിഷേധിച്ചു. അരീക്കാട്, തലക്കടത്തൂർ ഭാഗങ്ങളിലുള്ള പള്ളികളിലും ക്ഷേത്രത്തിലുമാണ് അക്രമങ്ങളും മോഷണങ്ങളും നടന്നത്. പൂട്ടിക്കിടക്കുന്ന ആരധനാലായങ്ങളിൽ നടന്ന അക്രമങ്ങളും മോഷണങ്ങളും സാംസ്‌കാരിക കേരളത്തിന് അനുയോജ്യമല്ലെന്നും കൊറോണക്കാലത്ത് പ്രത്യേകിച്ചും പൊറുപ്പിക്കാൻ കഴിയാത്തതാണെന്നും നിയമപാലകർ അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും താനൂർ സോൺ കമ്മറ്റി ആവശ്യപ്പെട്ടു.ഓൺലൈൻ കാബിനറ്റ് മീറ്റിംഗിൽ സയ്യിദ് ജലാലുദ്ധീൻജീലാനി, കുഞ്ഞിമോൻ അഹ്സനി, യഹ്യ മുഹമ്മദ് സഖാഫി, ഹമ്മാദ് അബ്ദുള്ള സഖാഫി, അബ്ദുറഹ്മാൻ സഖാഫി, ഇസ്മായീൽ താനൂർ, അയ്യൂബ് താനാളൂർ, ശകീർ സഖാഫി, റാഫി പി പി, ഹുസൈൻ സഖാഫി,സൈനുദ്ധീൻ ബാഖവി പകര സംബന്ധിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP