Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബപ്രശ്‌നങ്ങൾ തലവേദനയായപ്പോൾ അസ്വസ്ഥനായി; ഭാര്യ കുട്ടികളെയും ഒഴിവാക്കി സ്വന്തം വീട്ടിലേക്ക് പോയപ്പോൾ വിഷമം ഇരട്ടിച്ചു; കാണാതായത് ആറു ദിവസം മുൻപ്; കൊറോണ കാലത്തെ പൊലീസിന്റെ നിരന്തര അന്വേഷണവും ഫലവത്തായില്ല; ഇന്നലെ പൊട്ടക്കിണറ്റിൽ നിന്നും കണ്ടെടുത്തത് ജീർണ്ണിച്ച ജഡം; പാറശാലയ്ക്ക് വേദനയായി പ്രകാശിന്റെ മരണം

കുടുംബപ്രശ്‌നങ്ങൾ തലവേദനയായപ്പോൾ അസ്വസ്ഥനായി; ഭാര്യ കുട്ടികളെയും ഒഴിവാക്കി സ്വന്തം വീട്ടിലേക്ക് പോയപ്പോൾ വിഷമം ഇരട്ടിച്ചു; കാണാതായത് ആറു ദിവസം മുൻപ്; കൊറോണ കാലത്തെ പൊലീസിന്റെ നിരന്തര അന്വേഷണവും ഫലവത്തായില്ല; ഇന്നലെ പൊട്ടക്കിണറ്റിൽ നിന്നും കണ്ടെടുത്തത് ജീർണ്ണിച്ച ജഡം; പാറശാലയ്ക്ക് വേദനയായി പ്രകാശിന്റെ മരണം

എം മനോജ് കുമാർ

പാറശാല: കുടുംബ പ്രശ്‌നങ്ങൾ കാരണമുള്ള യുവാവിന്റെ ആത്മഹത്യ പാറശാലയ്ക്ക് വേദനയായി. ആറു ദിവസം മുൻപ് കാണാതായ പ്രകാശിന്റെ (35) മൃതദേഹമാണ് ജീർണിച്ച നിലയിൽ വീടിനു സമീപമുള്ള പൊട്ടക്കിണറ്റിൽ കണ്ടത്. പ്രകാശ് എങ്ങോട്ട് പോയി എന്ന കാര്യത്തിൽ നിരന്തര അന്വേഷണം നടക്കുകയായിരുന്നു. ഇതിന്നൊടുവിലാണ് വീടിന്റെ സമീപമുള്ള കിണറ്റിൽ പ്രകാശിന്റെ ജഡം കാണുന്നത്. കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

ഇക്കഴിഞ്ഞ ഇരുപത്തിയേഴിനാണ് പ്രകാശിനെ കാണാനില്ല എന്ന് പറഞ്ഞു ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും എവിടെ പോയെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബന്ധുവീടുകളിലും പോകാൻ സാധ്യതയുള്ള ഇടത്തെല്ലാം പൊലീസ് അന്വേഷിച്ചിരുന്നു. പക്ഷെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുടുംബ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ഈ കാര്യത്തിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കളും സഹപ്രവർത്തകരുമെല്ലാം അറിയുന്നിടത്തെല്ലാം അന്വേഷിച്ചിരുന്നു.

കുടുബ പ്രശ്‌നങ്ങളെ തുടർന്നു മാനസിക വിഷമത്തിലായിരുന്നു എന്ന് മാത്രമാണ് പൊലീസിനും മനസിലാക്കാനായത്. ഇന്നലെയാണ് ജീർണ്ണിച്ച നിലയിൽ പ്രകാശിന്റെ ജഡം കാണുന്നത്. കടുത്ത കുടുംബ പ്രശ്‌നങ്ങൾ പ്രകാശിന്റെ ജീവിതത്തിൽ നിലനിന്നിരുന്നു. കുടുംബ പ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ കഴിഞ്ഞയാഴ്ച ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പ്രകാശിനെ കാണാത്തതിനെ തുടർന്നു കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നു. പക്ഷെ എങ്ങോട്ട് പോയി എന്ന കാര്യത്തിൽ ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നില്ല. പിന്നീടാണ് ജഡം കണ്ടെടുക്കുന്നത്.

പരാതി ലഭിച്ചതുമുതൽ അന്വേഷണത്തിലായിരുന്നു. പക്ഷെ മരണം ആത്മഹത്യ തന്നെ- പാറശാല പൊലീസ് മറുനാടനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. ഈ കേസിൽ അന്വേഷണവും നടക്കുന്നുണ്ട്. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി-പൊലീസ് പറയുന്നു. ശ്രീരഞജിനിയാണ് ഭാര്യ. വൈഗാ പ്രകാശ്, ആരവ് മക്കളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP