Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക് ഡൗണിൽ ഗാർഹിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വർധിക്കുന്നു; എല്ലാവരും വീട്ടിൽ അടച്ചിരിപ്പായതോടെ മാനസിക പീഡനം തൊട്ട് ബലാൽസംഗശ്രമം വരെയുള്ള നിരവധി പരാതികൾ; ഏറ്റവും കൂടുതൽ യുപിയിൽ നിന്നും; ഇപ്പോൾ വന്നിരിക്കുന്നവ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖാ ശർമ്മ

ലോക് ഡൗണിൽ ഗാർഹിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വർധിക്കുന്നു; എല്ലാവരും വീട്ടിൽ അടച്ചിരിപ്പായതോടെ മാനസിക പീഡനം തൊട്ട് ബലാൽസംഗശ്രമം വരെയുള്ള നിരവധി പരാതികൾ; ഏറ്റവും കൂടുതൽ യുപിയിൽ നിന്നും; ഇപ്പോൾ വന്നിരിക്കുന്നവ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖാ ശർമ്മ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് പടരുന്നതിനെ തുടർന്ന് ലോക് ഡൗൺ ചെയ്യപ്പെട്ട കാലയളവിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിലും മറ്റും വിവാഹ മോചനങ്ങൾ ഇരട്ടി ആവുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആഴ്ചക്കളോളും പുറത്തിറങ്ങാനാവതെ പുരുഷനും സ്ത്രീയും വീട്ടിൽ കെട്ടിയടപ്പെട്ടത് ഫലത്തിൽ കൈയാങ്കളിയിലേക്കും കുടുംബ ബന്ധങ്ങളുടെ തകർച്ചയിലേക്കുമാണ് നീങ്ങിയത്. എന്നാൽ കുടുംബ ബന്ധങ്ങൾക്ക് വളരെ ശ്ക്തിയുള്ള ഇന്ത്യയിൽ അത്തരം ഒരു സാഹചര്യം ആവർത്തിക്കില്ലെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഇന്ത്യയിലും ഒട്ടും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകുന്ന സൂചനകൾ. ലോക്്ഡൗണിൽ ഗാർഹിക പീഡനങ്ങളെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചുമുള്ള പരാതികൾ വർധിക്കയാണ്. ലോക്ഡൗൺ കാലം കഴിഞ്ഞാൽ ഇതിൽ എത്രയെണ്ണം വിവാഹമോചനത്തിൽ കലാശിക്കുമെന്ന് കണ്ടറിയണം.

കൊവിഡ് ഭീതിയെ തുടർന്ന് രാജ്യത്ത് മാർച്ച് 23 മുതൽ രാജ്യത്ത ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പരാതികളാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്ന് ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി. ലോക്്ഡൗൺ കാലത്ത് ഏറ്റവുമധികം ഉയർന്ന് വരുന്നത് ഗാർഹിക പീഡനങ്ങളെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചുമുള്ള പരാതിയാണെന്നാണ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ്മ വ്യക്തമാക്കിയിരിക്കുന്നത്.മാർച്ച് ആദ്യവാരം 116 പരാതികൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ, ലോക്ഡൗൺ കാലത്ത് അതായത് മാർച്ച് മാസം 23 മുതൽ 31 വരെ 257 പരാതികളാണ് ലഭിച്ചത്. അതായത്, ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 141 പരാതികളാണ് അധികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇ മെയിൽ വഴിയാണ് തങ്ങൾക്ക് പരാതികൾ ലഭിക്കുന്നതെന്നും അവർ അറിയിച്ചു.

ലോക്ഡൗൺ കാലത്ത് 69 ഗാർഹിക പീഡന പരാതികളാണ് കമ്മീഷന് മുൻപാകെ ലഭിച്ചത്. അന്തസ്സോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് കാണിച്ചുള്ള 77 പരാതികളും ലഭിച്ചു. ഈ കാലഘട്ടത്തിൽ രണ്ട് സ്ത്രീധന മരണങ്ങളും 13 ബലാത്സംഗശ്രമ പരാതികളും വിവാഹിതരായ സ്ത്രീകൾ അടക്കം നേരിടുന്ന അതിക്രമങ്ങളുടെ 15 പരാതികളും ലഭിച്ചു. എന്നാൽ, ആദ്യവാരങ്ങളിൽ ഇതിന്റെ പകുതി കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 30 ഗാർഹിക പീഡന പരാതികളും അന്തസ്സോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് കാണിച്ചുള്ള 35 പരാതികളും വിവാഹിതരായ സ്ത്രീകൾക്ക് നേരെയുള്ള 13 അതിക്രമങ്ങളുടെ പരാതികളും ലഭിച്ചിരുന്നത്.കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിൽ നിരവധിയാളുകൾക്ക് ജോലി നഷ്ടപ്പെടുകയും ശമ്പളം മുടങ്ങുകയും ചെയ്തു. ഇതിന് പുറമെ നിർബന്ധിതമായി വീട്ടിൽ ഏകാന്തവാസത്തിന് വിധിച്ചതും വീട്ടിലെ പ്രശ്നങ്ങളുമാണ് ഇത്തരത്തിൽ സ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടാകുന്നതിന് പ്രധാനകാരണമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ലഭിക്കുന്നുണ്ടെന്നും കമ്മീഷൻ ചെയർപേഴ്സൺ അറിയിച്ചു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം പരാതികൾ വന്നിരിക്കുന്നത് ഉത്തർപ്രദേശിൽ നിന്നുമാണ്. 90 പരാതികളാണ് ഇവിടെ നിന്നും ഉയർന്നുവന്നിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്നും 37ം ബീഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നും 18 വീതവും മധ്യപ്രദേശിൽ നിന്ന് 11 പരാതികളുമാണ് വന്നിരിക്കുന്നത്. കേരളത്തിൽ നിന്നും ഇത്തരത്തിൽ മൂന്ന് പരാതികൾ വന്നിരുന്നു. ഇതിൽ ഒന്ന് തീർപ്പാക്കിയതായും കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.ഇപ്പോൾ വന്നിരിക്കുന്ന പരാതികൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് കമ്മീഷൻ അധ്യക്ഷ അറിയിച്ചത്. നിരവധി സ്ത്രീകൾ തങ്ങളെ ബന്ധപ്പെടാനാവാതെ കുടുങ്ങിക്കിടക്കുന്നതായും അവർ അറിയിച്ചു. അതിനാൽ തന്നെ എപ്പോൾ വേണമെങ്കിലും തങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പരിലേക്ക് ബന്ധപ്പെടാൻ സാധിക്കുമെന്ന് കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങൾ എല്ലാവരും ഉള്ള സമയത്ത് ബന്ധപ്പെടുന്നതിന് ചിലപ്പോൾ അസൗകര്യം കാണും അതിനാലാണ് എപ്പോൾ വേണമെങ്കിലും വിളിക്കാമെന്ന് പറഞ്ഞതെന്നും അവർ വ്യക്തമാക്കി.

വനിതാ കമ്മീഷനിൽ പരാതി നൽകുവാൻ നിരവധി സംവിധാനങ്ങൾ കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗൺ സമയം ആയതിനാൽ നേരിട്ട് വന്ന് പരാതി നൽകുന്നത് ഏറെ ശ്രമകരമാണ്. അതിനാൽ പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ മെയിൽ സമൂഹ മാധ്യമങ്ങൾ എന്നിവ മുഖാന്തരവും പരാതികൾ അയക്കാവുന്നതാണ്. സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നവയാണെന്ന് രേഖാ ശർമ്മ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP