Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി അറേബ്യ പോലും വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌ക്കാരവും, ജമാഅത്ത് നിസ്‌കാരവും നിർത്തിവെച്ചിട്ടും നേരം വെളുക്കാതെ ഇന്ത്യൻ വിശ്വാസികൾ; സാമൂഹിക അകലം പാലിക്കണമെന്ന് പറയാൻ ചെന്ന പൊലീസുകാരെ തുരത്തിയത് കല്ലെറിഞ്ഞും; വിലക്ക് ലംഘിച്ചും കൂട്ട നമസ്കാരം നടത്തിയതിന് അലി​ഗഢിൽ അറസ്റ്റിലായത് മൂന്നുപേർ

സൗദി അറേബ്യ പോലും വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌ക്കാരവും, ജമാഅത്ത് നിസ്‌കാരവും നിർത്തിവെച്ചിട്ടും നേരം വെളുക്കാതെ ഇന്ത്യൻ വിശ്വാസികൾ; സാമൂഹിക അകലം പാലിക്കണമെന്ന് പറയാൻ ചെന്ന പൊലീസുകാരെ തുരത്തിയത് കല്ലെറിഞ്ഞും; വിലക്ക് ലംഘിച്ചും  കൂട്ട നമസ്കാരം നടത്തിയതിന് അലി​ഗഢിൽ അറസ്റ്റിലായത് മൂന്നുപേർ

മറുനാടൻ മലയാളി ബ്യൂറോ

അലിഗഢ്: മുസ്ലിം പള്ളിയിൽ ലോക് ഡൗൺ വിലക്കുകൾ ലംഘിച്ച് നിസ്കാരത്തിനായി വിശ്വാസികൾ ഒത്തുകൂടി. ആൾക്കൂട്ടത്തോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ട പൊലീസുകാരെ വിശ്വാസികൾ ആക്രമിച്ചു. പൊലീസിന് നേരെ ഉണ്ടായ കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ അലി​ഗഢിലാണ് സംഭവം. നമസ്‌കാരത്തിന് നേതൃത്വം നൽകിയയാളെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അലിഗഢ് ബന്നാദേവി ഏരിയയിലെ തകിയ പള്ളിയിലാണ് വിലക്ക് ലംഘിച്ചും നമസ്കാരത്തിനായി വിശ്വാസികൾ ഒത്തുകൂടിയത്. വെള്ളിയാഴ്‌ച്ച നമസ്‌കാരത്തിനായി 25ഓളം പേർ ഇവിടെ ഒത്തുചേർന്നു. ഇത് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. നമസ്‌കാരം നിർത്തി അവരവരുടെ വീടുകളിൽ പോകണമെന്നും സമൂഹ അകലം പാലിക്കണമെന്നും നിർദ്ദേശിച്ച പൊലീസിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കനൗജിലും പാലിയയിലും സമാനസംഭവമുണ്ടായി. വെള്ളിയാഴ്ച നമസ്‌കാരം തടയാൻ ശ്രമിച്ച പൊലീസിന് നേരെ ഒരു സംഘം കല്ലെറിഞ്ഞു. മുസഫർനഗറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാനും ഉത്തരവിട്ടിരുന്നു.

​സൗദി അറേബ്യ ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങൾ നിസ്കാരത്തിനും മതപരമായ ചടങ്ങുകൾക്കും വിലക്കേർപ്പെടുത്തി കർശന നിയന്ത്രണത്തിലൂടെ കൊറോണയെ പ്രതിരോധിക്കുന്ന അതേസമയത്താണ് ഇന്ത്യയിൽ പലയിടങ്ങളിലും ഇത്തരത്തിൽ വിശ്വാസത്തിന്റെ പേരിൽ അപകടത്തെ വിളിച്ച് വരുത്തുന്നത്. പാക്കിസ്ഥാനിലും സ്ഥിതി ഇതിലും ഭയാനകമാണ്.

ഇന്നലെ പാക്കിസ്ഥാനിലെ പള്ളികളിലും സാധാരണ പോല പതിനായിരങ്ങൾ ഒത്തുകൂടി. ഇത് തടയാൻ വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു ഗുണവും ഉണ്ടായില്ല. തടയാൻ എത്തിയ പൊലീസുകാരെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രാർത്ഥന ഒഴിവാക്കാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും ആരു അത് മുഖവിലയ്ക്കെടുത്തില്ല.

കറാച്ചിയിലെ ലിയാഖത്ത്ബാദിലെ പള്ളിയിൽ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജുമുഅ നമസ്‌ക്കാരം ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെ ആളുകൾ രംഗത്തെത്തി. ഇതോട പൊലീസും സ്ഥലത്തെത്തി പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് കേൾക്കാതെ വന്നതോടെ ഇമാമിനെ അറസ്റ്റു ചെയ്യാൻ തുനിഞ്ഞു. ഇതോടെ ആളുകൾ പൊലീസിനെ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥിൽ പാക്കിസ്ഥാനിൽ ഒന്നും ചെയ്യാൻ ഇമ്രാൻഖാന്റെ സർക്കാറിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

ഇന്ത്യയിൽ കോവിഡ് 19 വൈറസ് വ്യാപനത്തിലെ ഹോട്ട്‌സ്‌പോട്ട് ആയി മാറിയ നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിനു സമാനമായി പാക്കിസ്ഥാനിലും മത സമ്മേളനം നടന്നിരുന്നു. അതുകൊണ്ട് കൂടി ഇവിടെ ആശങ്ക പെരുകുകയാണ്. പഞ്ചാബ് പ്രവിശ്യയിൽ നടന്ന സമ്മേളനത്തിൽ രണ്ട് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. രാജ്യത്ത്‌ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ചൈനയെ പഴിച്ചു നേരം പോക്കുകയാണ് പാക്കിസ്ഥാൻ. എന്നാൽ അലസവും അപക്വവുമായാണ് ഇമ്രാൻഖാൻ ഭരണകൂടം കൊറോണ വൈറസ് ബാധയെ കൈകാര്യം ചെയ്തതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വിമർശനം ഉയർത്തുന്നത്. ഇറാനിൽ നിന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ തിരിച്ചെത്തിയ തീർത്ഥാടകരിലാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

കൊവിഡ് 19 വ്യാപിക്കുന്നതിനെ തുടർന്ന് വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌ക്കാരവും, ജമാഅത്ത് നിസ്‌കാരവും നിർത്തി വെയ്ക്കാൻ സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ തീരുമാനിച്ചിരുന്നു. നിസ്‌ക്കാരങ്ങൾ മാറ്റി വെച്ചിട്ടുണ്ടെങ്കിലും പള്ളികളിൽ വാങ്കു വിളിക്കണം. അതിന് ശേഷം പള്ളികൾ അടച്ചിടണമെന്നുമാണ് നിർദ്ദേശം. നിസ്‌ക്കാരങ്ങൾ വീടുകളിൽ നടത്താനുമാണ് നിർദ്ദേശം.യു.എ.ഇ അടക്കമുള്ള പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഇത്തരത്തിൽ പള്ളികളിലെ നിസ്‌ക്കാരങ്ങൾ നിർത്തി വെയ്ക്കാൻ തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP